Sunday, October 21, 2007

മഹാമന്ത്രികന്‍ പ്രൊഫ: വാഴകുന്നം

കേരളാ മാജിക്കിനെ കുറിച്ചു പലകൂട്ടുക്കാരും കൂടുതലായി അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു..അവരുടെ ആഗ്രഹത്തെ മാനിച്ച്‌ കൊണ്ടു..ഒരു ചെറു വിവരണം ഇവിടെ എഴുതട്ടെ....എനിക്ക്‌ അറിയുന്നതും..കൂട്ടുക്കാര്‍ പറഞു തന്നതും,നെറ്റില്‍ നിന്നും സ്വരൂപ്പിച്ചതും...കൂടുതലായി അറിയുന്നവര്‍ കമന്‍റ്റിലൂടെ ഓര്‍മ്മിപ്പിക്കുമല്ലോ..
-------------------------------


പി.സി.സൊര്‍ക്കാര്‍ (സീനിയര്‍)

ഇന്ത്യന്‍ മാജിക്കിന്‍റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ പി.സി.സൊര്‍ക്കാര്‍ (സീനിയര്‍) ആണ്‌. യത്ഥാര്‍ത നാമം പ്രൊഫുല്‍ ചന്ദ്രാ സര്‍ക്കാര്‍.ഇന്ന്‌ ബംഗ്ലാദേശിലുള്ള ട്ടങ്ങ്‌ഗയില്‍,മൈമന്‍സിങ്ങില്‍ ജനനം.ഫെബ്രുവരി.23-1913. പുരാണഗ്രന്‌ഥങ്ങളിലൂടെയുള്ള യാത്രകള്‍ അതിലെ മാസ്‌മരികതയും, അത്‌ഭുതവും നിറഞ കഥകളുടെ ലോകത്തേക്ക്‌ സര്‍ക്കാറിനെ കൈപിടിച്ചുയര്‍ത്തി.
ഒട്ടനവധി പരീക്ഷണങ്ങളിലൂടെ ഒട്ടേറെ പുതിയ പുതിയ വിദ്യകള്‍ ഇന്ത്യന്‍ മാജിക്കിന്‌ സംഭാവനയായി നല്‍കി. അച്ഛനൊപ്പം മകനും മാജിക്ക്‌ വേദികളില്‍ ശ്രദ്ധ പിടിച്ചു പറ്റി. പി.സി.സൊര്‍ക്കാര്‍ (ജൂനിയര്‍) വാനിഷിങ്ങില്‍ പുതിയ പുതിയ വിസ്‌മയങ്ങള്‍ സ്രഷ്ടിച്ചു കൊണ്ടായിരുന്നു ജൂനിയര്‍ സൊര്‍ക്കാര്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്‌. ഇന്ത്യന്‍ മാജിക്ക്‌ വേദികളില്‍ വന്യമ്രഗങ്ങളെ ഉല്‍പ്പെടുത്തികൊണ്ടു അദ്യമായി ഷോ അവതരിപ്പിചത്‌ ഇദേഹമായിരുന്നു.


---------------------------------------------




പ്രൊഫ: വാഴകുന്നം

വാഴകുന്നം നീലകണ്‌ഠന്‍ നമ്പൂതിരി.കേരള മാജിക്കിന്‍റെ മുത്തച്ഛനായി അറിയപ്പെടുന്നു.08-02-1903, ത്രിശ്ശിവപേരൂരിലെ (ഇന്നത്തെ ട്രിച്ചൂര്‍) , തിരുവേഗപുര എന്ന ഗ്രാമത്തില്‍ വാഴകുന്നം എന്ന ഇല്ലാത്ത്‌ ജനനം. ഒരിക്കല്‍ മുണ്ടയ്യ ഈശ്വര വാര്യര്‍ എന്നൊരാള്‍ വാഴകുന്നത്തെ ഇല്ലത്തില്‍ ചെപ്പടിവിദ്യ കാണിക്കാന്‍ ചെന്നത്‌ ഒരു വഴിത്തിരിവായി മാറി. അന്നു മുതല്‍ ഈ വിദ്യയോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു. പിന്നീടൊരിക്കല്‍ നമ്പ്രാതന്‍ നമ്പൂതിരിയുടെ ചെപ്പടിവിദ്യകള്‍ കാണാന്‍ ഇടയാവുകയും അദേഹത്തിന്‍റെ ശിഷ്യനായി മാറുകയും ചെയ്യ്‌തു.
ചെപ്പടി വിദ്യകളിലായിരുന്നു (കപ്പുകളും,പന്തുകളും കൊണ്ടുള്ള വിദ്യകള്‍) അന്നത്തെ മാജിക്കുകള്‍ .

അള്ളിക്രിഷ്ണയ്യരുടെ അടുക്കല്‍ നിന്നും ചീട്ട്‌ വിദ്യ പഠിച്ചു. 1940 കളില്‍ വേദികളില്‍ മാജിക്ക്‌ അവതരിപ്പിച്ചു തുടങ്ങി. ഇതിന്‌ മുന്‍പ്പത്തെ പോസ്റ്റില്‍ സൂച്ചിപ്പിചിരുന്നല്ലോ.. മുന്‍കാലങ്ങളില്‍ രാജസദസ്സുകളില്‍ ചെപ്പടി വിദ്യകള്‍ അവതരിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലാണ്‌ നിലംബൂര്‍ കോവിലകങ്ങളില്‍ പ്രശ്‌തിയാര്‍ജ്ജിക്കുന്നത്‌. അല്‌പ്പം ന്രത്തവും, ഹാസ്യവും കൂട്ടികലര്‍ത്തി വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങിനെ രാജ കൊട്ടാരങ്ങളില്‍ നിന്നും ജനങ്ങളിലേക്കുള്ള മജിക്കിന്‍റെ വഴി തുറക്കപ്പെട്ടു.

ഇതിനിടയില്‍ വിവാഹം (1980 ) കോട്ടക്കല്‍ കോവിലക്കത്തെ കെ. സി. അനുജത്തി തമ്പുരാട്ടിയാണ്‌ ഭാര്യ. രണ്ട്‌ ആണ്‍മക്കളും ഒരു പെണ്ണും. മൂത്ത മകന്‍ കെ.സി.അരവിന്ദാക്ഷന്‍ രാജ (1998). മജീഷ്യന്‍ ആയിരുന്നു. രണ്ടാമത്തെ മകന്‍ കെ.സി.തുളസിദാസ്‌ രാജ, അദ്ധ്യാപകനായിരുന്നുവെങ്കിലും ജൂനിയര്‍ വാഴകുന്നം എന്നറിയപ്പെട്ടിരുന്നു. മകള്‍ കെ.സി.സുമതി, എഴുത്തുക്കാരനും,കവിയുമായ പി.എം.നാരായണന്‍ ഭര്‍ത്താവ്‌ (പഞ്ചവൂര്‍ മന).

കൈയടക്കത്തില്‍ നൈപുണ്യനായ വാഴകുന്നം തിരുമേനി തനിക്ക്‌ വെടിയുണ്ടകളുടെ രഹസ്യങ്ങള്‍ കൈമാറിയ ആലപുഴ ബേക്കറിന്‌ ഗുരുദക്ഷിണയായി ചെപ്പും,പന്തും കൈമാറി. തെരുവുകളിലെ ചെപ്പടിവിദ്യകള്‍ക്കും, ഇന്ദ്രജാലങ്ങള്‍ക്കും പുതിയ മാനവും, രൂപവും ഉണ്ടാക്കിയെടുത്ത്‌ തിരുമേനിയായിരുന്നു. വിസ്‌മയതയുടെ ലോകത്തേക്ക്‌ നമ്മെ കൈപിടിച്ച്‌ നടത്തുബോഴും തന്‍റെ വിദ്യകള്‍ ആസ്വദിക്കുന്ന കാണികളെ അദേഹം തന്‍റെ മാജിക്കുകളില്‍ പങ്കെടുപ്പിച്ചു കൊണ്ടു മാജിക്കിന്‌ ഒരു പുതിയ ശൈലി ഉണ്ടാക്കിയെടുത്തു,

തികഞ ഗാന്ധിയാനായിരുന്ന തിരുമേനി ..രസികനുമായിരുന്നു. എപ്പോഴും മുഖത്തൊരു പുന്‌ചിരി കാത്ത്‌ സൂഷിക്കുമായിരുന്നു തിരുമേനി. തിരുമേനിയുടെ ഒട്ടനവധി രസകരവും കൌതുകവും നിറഞ ധാരളം കഥകള്‍ ഇന്നും പറഞു കേള്‍ക്കാറുണ്ടു.

ഒരിക്കല്‍ തമിഴനായ ജാലവിദ്യക്കാരന്‍ വഴകുന്നം തിരുമേനിയെ കാണാനെത്തി. അദേഹത്തിന്‍റെ കഴിവൊന്ന്‌ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. ചെന്ന്‌പ്പെട്ടതോ തിരുമേനിയുടെ അടുത്തും. ആളെ തിരക്കിയപ്പോല്‍ തിരുമേനി കാര്യം അന്വേഷിച്ചു. കാര്യങ്ങള്‍ പറഞ തമിഴനോട്‌ ദൂരെയുള്ള മന കാണിച്ചു കൊടുത്തു കൊണ്ടു ..അതാണ്‌ വീട്‌ ഇപ്പോ ചെന്ന കാണമെന്നും പറഞു.

തമിഴന്‍ മനയിലേക്ക്‌ കയറി ചെന്ന നേരത്തതാ വീടിനുള്ളില്‍ നിന്നും വഴിയില്‍ കണ്ട ആള്‍. തമിഴന്‌ ആശ്ചര്യമായി...തിരുമേനി തന്നെ സ്വയം പരിച്ചയപെടുത്തുകയും..തമിഴന്‍ തിരുമേനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്യ്‌തെന്ന്‌ കഥ.
അങ്ങിനെ ഇനിയുമുണ്ടൊത്തിരി കഥകള്‍.

മാജിക്കിനുമപ്പുറമായി തിരുമേനിയുടെ സമയോജിതമായ കൌശലങ്ങളായിരുന്നു അതെല്ലാം. വാഴകുന്നം തിരുമേനിയുടെ പ്രശ്‌തരായ ശിഷ്യര്‍ ഇവരായിരുന്നു.. മന്‍ചേരി അലിഖാന്‍, മുതുക്കാട്‌, അര്‍.കെ.മലയത്ത്‌ , ജോയ്‌ ഒലിവര്‍ , കെ.പി.ക്രഷ്ണന്‍ ഭട്ടതിരിപ്പാട്‌ , കുറ്റിയാടി നാണു , കെ.എസ്.മനോഹരന്‍ , കെ.ജെ.നായര്‍ , വടക്കേപ്പാട്‌ പരമേശ്വരന്‍ , രാഘവന്‍...എന്നിങ്ങനെ പോകുന്നു ആ നിര..
ഇന്ന്‌ പ്രശതനായ സാമ്രാജ്‌.. ഈ ശിഷ്യഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ.. എന്നറിവില്ല..
മുതുക്കാട്‌ പിന്നീട്‌ മലയത്തിന്‍റെ ശിഷ്യനായിരുന്നു.

ഒരിക്കല്‍ കാസര്‍ക്കോട്‌ പറഞുറപ്പിച്ച വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ആ മഹാമാന്ത്രികന്‌ കഴിയാതെ പോയത്‌...മരണത്തിന്‍റെ വിളിക്ക്‌ കാതോര്‍ത്തപ്പോല്‍ മാത്രമായിരുന്നു....
മറ്റൊരു ഫെബ്രുവരി 9, 1983 നമ്മോടും മാജിക്കിനോടും യാത്ര പറഞു.

അദേഹത്തിന്‍റെ ആത്മാവിന്‌ ദൈവസന്നിധിയില്‍ സൌക്യത്തിനായ്‌ പ്രാര്‍ത്ഥിക്കുന്നു....തിരുമേനിയുടെ ജീവിച്ചിരിക്കുന്ന തലമുറകള്‍ക്ക്‌ നന്‍മകള്‍ നേരുന്നു.
കേരളാ മാജിക്ക്‌ കലയുടെ ജീവനാളമായി എന്നും മലയാള മനസ്സില്‍ നിറഞു നില്‍ക്കട്ടെ
വാഴകുന്നം തിരുമേനി എന്ന ആ മഹാമന്ത്രികന്‍.

പിന്നെ അന്ന്‌ ഇന്നത്തെ മാജിക്ക്‌ പോലെയല്ലായിരുന്നുവെന്നോര്‍ക്കണം. ഒരു കൊച്ചു സ്റ്റേജ്‌..പെട്രോമാക്‌സ്സ്‌ വെളിച്ചങ്ങള്‍, ചുറ്റിലും ആള്‍കൂട്ടം...കൈയടക്കത്തിലെ അസാമാന്യമായ കഴിവ്‌ അതൊന്നു മാത്രമായിരുന്നു കൈമുതല്‍. ഇന്നത്തെ മാജിക്ക്‌ അല്‍പ്പം സാമര്‍ത്ഥ്യവും, താല്‍പര്യവുമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു.

ഇന്ന്‌ മജീഷ്യനേക്കാള്‍ പ്രാധാന്യം മാജിക്ക്‌ ഉപകരണങ്ങള്‍ക്കാണ്‌.
അതുമല്ല മജിക്കിന്‍റെ ഉള്ളറ രഹസ്യങ്ങള്‍ പ്രശസതരായവര്‍ തന്നെ ടീവീ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയപ്പോല്‍ ...തകര്‍ന്നതോ...ഒരു നേരത്തെ വിശപ്പകറ്റാന്‍ തെരുവോരങ്ങളില്‍ ചെപ്പടിവിദ്യകളുമായ്‌ നടന്നിരുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു.
കൂറ്റന്‍ സ്റ്റേജുകളില്‍ അലര്‍ച്ചയിടുന്ന സംഗീതവുമായി അവതരിപ്പിക്കുന്ന മാജിക്കുകളേക്കാല്‍ എത്രയോ പതിമടങ്ങ്‌ നമ്മുടെ മനസ്സുകളില്‍ ആശ്ചര്യമുളവാക്കുന്നു ഈ തെരുവ്‌ ജാലവിദ്യകള്‍..

കേരളത്തില്‍ പണ്ടു ബസ്സ്‌ സ്റ്റാണ്ടുകളില്‍ വിലസിയിരുന്ന ആ ജാലവിദ്യക്കാര്‍ ഇന്ന്‌ തെരുവോരങ്ങളില്‍ അപൂര്‍വ്വകാഴ്‌ചക്കളായ്‌ മാറിയിരിക്കുന്നു ..ഇന്നും എടുത്തു പറയാവുന്ന ഒരാള്‍ ചെര്‍പ്പുള്ളശേരി ഷംസുദീന്‍ എന്ന ഷംസുക്ക..

ഇന്ന്‌ മലയാള സിനിമകളില്‍ അഭിനയിക്കുന്ന ഒട്ടുമിക്ക പാമ്പുകളും ഷംസുക്കാന്‍റെ കളക്‌ഷനുകളാണ്‌..കേരളത്തിലെ പ്രശസ്‌തരായ പല മജീഷ്യന്‍സും ഷംസൂക്കാന്‍റെ അടുക്കല്‍ തെരുവ്‌ മാജിക്കിന്‍റെ രഹസ്യങ്ങള്‍ പഠിക്കാന്‍ വരാറുണ്ടു..എന്നത്‌ അങ്ങാടി രഹസ്യമാണ്‌.

അതാണ്‌ മാജിക്ക്‌...പ്രൊഫ: വാഴകുന്നം തിരുമേനിയുടെ ചെപ്പടി വിദ്യ..ജാലവിദ്യ..കണ്‍കെട്ട്‌ വിദ്യ..

ഞാന്‍ അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന തെരുവോരങ്ങളിലെ
ആള്‍കൂട്ടത്തിനുള്ളിലെ മാജിക്ക്‌..അവിടെ കര്‍ട്ടന്‍ ഇല്ല...ലൈറ്റില്ല...
മിഴിയടക്കാതെ സസൂക്ഷമം ജാലവിദ്യക്കാരന്‍റെ കള്ളത്തരം കണ്ടുപിടിക്കാന്‍...
തുറന്ന കണ്ണുകളെ കമ്പളിപ്പിക്കുന്ന ആ തെരുവ്‌ മാജിക്കിന്‌ തന്നെ എന്‍റെ കൈയടി....

എഴുത്തില്‍ വന്നു പോയ തെറ്റുകള്‍ ക്ഷമിക്കുമല്ലോ.......നിങ്ങളുടെ പ്രതികരണങ്ങളും,നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ടു...

ഇനി അല്‍പ്പം മാജിക്ക്‌ രഹസ്യങ്ങളിലേക്ക്‌ കടക്കാം...പിന്നെ ഫീസില്ലാത്ത പഠനമായത്‌ കൊണ്ടു..കൊച്ചു കൊച്ചു..അല്ലെങ്കില്‍ ചോട്ടാ..ചോട്ടാ..ചിന്ന ചിന്ന നമ്പറുകളായിരിക്കും പറയുന്നത്‌...അറിയുന്നവര്‍ ഉണ്ടാവം...അല്ലാത്തവരും ഉണ്ടാവാം...സഹകരണം പ്രതീക്ഷിച്ചു കൊണ്ടു ആരംഭിക്കുന്നു...

പാബ്‌സ്സോ ലാപ്‌സ്സോ പികാസ്സോ...ഹജ്ജാനാമേ ഹുജ്ജാന..ഹുജ്ജാനമേ ആജ്ജാനാ...'''....ബ്ലോഗ്ഗോ..മാജീക്കാ....''''
തുടരും....... :)


എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

15 comments:

മന്‍സുര്‍ said...

ചെപ്പടിവിദ്യ....ഇന്നത്തെ മാജിക്കുകളേക്കാള്‍ മുന്നിലാണ്‌ ഇന്നും....അത്‌ പഠിക്കുക അത്ര എളുപ്പകരമല്ല....പരിശീലനം പരമപ്രധാനം...

മറ്റുള്ള മാജിക്കുകള്‍...നമ്മളല്ല ചെയ്യുന്നത്‌..ഉപ്കരണങ്ങള്‍ മാത്രം..ഈയുള്ളവനും വെറും ഉപകരണങ്ങള്‍ കൊണ്ടുള്ള കളികളേ അറിയൂ...

ഇന്നും ചെപ്പടി വിദ്യകള്‍ അസ്സലായി കാണിക്കും ചെര്‍പ്പുള്ളശേരിയിലെ ഷംസുദ്ധീന്‍...അതൊന്ന്‌ കാണേണ്ടതു തന്നെ....ഭയങ്കരം....

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി...തെരുവുജാലവിദ്യക്കാരുടെ ഒരു സമ്മേളനം തിരുവനന്തപുരത്ത് ഈയിടെ നടന്നിരുന്നില്ലേ?

ദിലീപ് വിശ്വനാഥ് said...

പണ്ടും ശ്രദ്ധിച്ചിട്ടുണ്ട് ചെപ്പടിവിദ്യ കാണിക്കുന്നവരുടെ കയ്യടക്കം. നല്ല വിവരണം.

മയൂര said...

പ്രൊഫ:വാഴകുന്നതെ കുറിച്ചുള്ള ലേഖനം നന്നായി...:)

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

ലേഖനം നന്നായി.

:)

Sethunath UN said...

ന‌ല്ല ലേഖ‌ന‌ം മ‌ന്‍സ്സൂ‌ര്‍. വാഴക്കുന്ന‌ം ഭാര‌തപ്പുഴയിലെ മ‌ണ‌ല്‍ത്തരിക‌ളെക്കൊണ്ട് രാമ‌നാമം ജപിപ്പിച്ച ഒരു കഥയും ഞാന്‍ വായിച്ചതായി ഓ‌ര്‍ക്കുന്നു. ഇന്നു ന‌ല്ല മുത‌ല്‍ മുടക്കിയാലേ മാജിക്ക് അവ‌തരിപ്പിയ്ക്കാനും ശ്രദ്ധ പിടിച്ചുപറ്റാനും സാധിയ്ക്കൂ എന്നത് ഖേദക‌ര‌ം തന്നെ.പോരട്ടെ മേജിക്ക് കഥ‌ക‌‌ള്‍

പ്രയാസി said...

ഞാന്‍ അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന തെരുവോരങ്ങളിലെ
ആള്‍കൂട്ടത്തിനുള്ളിലെ മാജിക്ക്‌..അവിടെ കര്‍ട്ടന്‍ ഇല്ല...ലൈറ്റില്ല...
മിഴിയടക്കാതെ സസൂക്ഷമം ജാലവിദ്യക്കാരന്‍റെ കള്ളത്തരം കണ്ടുപിടിക്കാന്‍...
തുറന്ന കണ്ണുകളെ കമ്പളിപ്പിക്കുന്ന ആ തെരുവ്‌ മാജിക്കിന്‌ തന്നെ എന്‍റെ കൈയടി....
പ്രിയ കൂട്ടുകാരാ നല്ല വിവരണം..

അതെ മന്‍സൂ..തുടരൂ..
ബ്ലോഗിലെ സകലകലാവല്ലഭന്‍ നീ തന്നെ..

ക്രിസ്‌വിന്‍ said...

മന്‍‌സൂര്‍‌
ലേഖനം അറിവിലേക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ

Unknown said...

കൊള്ളാമല്ലോ പരിപാടി. വായിക്കുന്നുണ്ട് തുടരുമല്ലോ.

അപ്പു ആദ്യാക്ഷരി said...

മന്‍സൂര്‍... പോസ്റ്റ് വാ‍യിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍.

1903 ല്‍ ജനിച്ച വാഴക്കുന്നം തിരുമേനി 1983 ലാണോ വിവാഹം കഴിച്ചത്? അദ്ദേഹം 1983 ല്‍ മരിച്ചു എന്നും പോസ്റ്റില്‍ പറയ്ന്നു. ഈ വര്‍ഷങ്ങളൊക്കെ ശരിതന്നെയോ?

ശെഫി said...

informative ആയ ലേഖനം,

നന്നാവുണ്ട്, തുടരുക,
അപ്പു സൂചിപ്പിച്ച പോലെ വര്‍ഷങ്ങളുടെ കണക്കുകള്‍ തമ്മില്‍ ചേരാത്ത പോലെ

Unknown said...

മന്‍സൂര്‍
നല്ലവിവരണം.തുടരുക.
ജീവിചിരിക്കുബോള്‍ തന്നെ അല്‍ഭുത കഥകളിലെ നായകനാവാന്‍ കൂടി ഭാഗ്യം ലഭിച്ച വ്യക്തി യായിരുന്ന കേരളത്തിന്റെ മാന്ത്രിക മുത്തചന്‍....

മന്‍സുര്‍ said...

മൂര്‍ത്തി..
നന്ദി...

വാള്‍മീകി....നന്ദി...
മയൂര...നന്ദി...
ശ്രീ...നന്ദി
നിഷകളങ്കാ....നന്ദി...
പ്രയാസി...നന്ദി..
ഒരു പക്ഷേ ഈ നല്ല മനസ്സുകളുടെ സഹകരണമാവാം എനിക്ക്‌ ഇതിനൊക്കെ പ്രചോദനം...

ക്രിസ്‌വിന്‍...നന്ദി...
ദില്‍ബാസുരന്‍...ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം...തുടരാം...

പ്രിയ സ്നേഹിതാ...അപ്പൂ...
വളരെ അര്‍ത്ഥവത്തായ സംശയം...
തിയ്യതികള്‍ നെറ്റില്‍ നിന്നാണ്‌ ശേഖരിച്ചത്‌...വാഴകുന്നം തിരുമേനിയെ കുറിച്ചുള്ള ലേഖനങ്ങളിലൊക്കെ ഈ തിയ്യതിയാണ്‌ കാണന്‍ കഴിഞത്‌...അറിയുന്നവര്‍ ഇവിടെ അറിയിക്കുമല്ലോ...ഈ ലിങ്കിലും കാണാം ഈ വിവരണം.


അദേഹത്തിന്റെ കൂട്ടുക്കാരെ കുറിച്ചും..അന്നത്തെ കാലഘട്ടത്തെകുറിച്ചുമുള്ള വിവരണങ്ങള്‍ ഇവിടെ കാണാവുന്നതാണ്‌.
ഷെഫി...
നന്ദി....ശരിക്കുള്ള തിയ്യതി...അറിയില്ല..നെറ്റില്‍ നിന്നും ശേഖരിച്ചതാണ്‌.

തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ടു..

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

റഫീക്ക്‌...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

അപ്പൂസ്‌...ലിങ്ക്‌ ഇവിടെ ഇടുന്നു...കാണുമല്ലോ...
http://www.namboothiri.com/articles/magicians.htm

suresh said...

തെറ്റാണ് കൊല്ലങ്ങൾ ഒക്കെ