Wednesday, November 21, 2007

സൂപ്പര്‍ കാര്‍ഡ്‌ മാജിക്ക്‌


മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ 4

പ്രാക്ടീസ്‌...പ്രക്ടീസ്‌..പ്രക്ടീസ്‌..

പരിശീലനം...പരിശീലനം പരിശീലനം


വാനിഷിങ്ങ്‌ കളേഴ്‌സ്‌....കാര്‍ഡ്‌ മാജിക്ക്‌
ഇത്‌ ഇവിടെ നിങ്ങളുടെ എളുപ്പത്തിന്‌ വേണ്ടി കാര്‍ഡില്‍
ചെയ്‌തിരിക്കുന്നു. ഇത്‌ വ്യത്യസ്തങ്ങളായ കളറുള്ള
കാര്‍ഡുകളിലാണ്‌ സാധാരണയായി അവതരിപ്പിക്കാറ്‌..എങ്കിലും
കാര്‍ഡിലും ചെയ്യാറുണ്ട്‌... കൂട്ടുക്കാരെ അല്‍ഭുതപ്പെടുത്താന്‍ ഈ
മാജിക്ക്‌ ബഹുമിടുക്കന്‍.


എന്നാല്‍ ഇനി അവതരണ രീതി പറയാം...
നാല്‌ കാര്‍ഡ്‌ എടുക്കുക...ഒന്നു കാലിയായ കാര്‍ഡും മറ്റ്‌
മൂന്ന്‌ കാര്‍ഡുകള്‍ ചിത്രങ്ങള്‍ ഉള്ളത്‌. ഇനി മൂന്ന്‌
കാര്‍ഡിലെയും ചിത്രങ്ങള്‍ ' ' ഷെയ്‌പ്പില്‍ ബ്ലേഡ്‌ കൊണ്ട്‌
ചുരണ്ടി മാറ്റുക.ഒകെ...

അവതരിപ്പിക്കുബോല്‍ ആദ്യം മൂന്‌ ചിത്രമുള്ള
കാര്‍ഡിനോടൊപ്പം ഒരു മുഴു ചിത്രമുള്ള കാര്‍ഡ്‌ മുന്നില്‍
വെച്ച്‌ പ്രേക്ഷകരെ കാണിക്കുക.
എന്നിട്ട്‌ മുന്നിലെ കാര്‍ഡിന്റെ നേരെ പിന്നിലായി നമ്മുടെ കാലി കാര്‍ഡ്‌
ഇറക്കി വെക്കുന്നത്‌ കാണിക്കുക... മുന്നിലെ ചിത്രമുള്ള കാര്‍ഡ്‌
മാറ്റുക..ഒകെ

ഇനി എല്ലാ കാര്‍ഡും ഒരുമിച്ചു ചേര്‍ക്കുക...
വെറുതെ അജ്ജാനമേ ഹുജ്ജാനാ...മജ്ജാനാമേ അജൂബാ എന്നൊക്കെ തട്ടി
വിടുക...ഇതിനിടയില്‍ തന്ത്രപരമായി കൈയിലുള്ള കാര്‍ഡ്‌ ഒന്ന്‌
തിരിച്ച്‌ പിടിക്കുക...സംഭവം റെഡി.
ഇനി കാര്‍ഡ്‌ നിങ്ങളുടെ മുഖത്തിന്‌ നേരെ അടുപ്പിച്ച്‌
പിടിച്ച്‌ കാര്‍ഡുകള്‍ നിവര്‍ത്തുക...ചിത്രങ്ങള്‍ കാണാത്ത
രീതിയില്‍ കാര്‍ഡുകള്‍ ശരിയാക്കി പ്രേക്ഷകര്‍ക്ക്‌ നേരെ കാണിക്കുക..
ചിത്രങ്ങള്‍ എല്ലാം മാഞ്ഞ്‌ ഇപ്പോ എല്ലാ കാര്‍ഡുകളും കാലിയായില്ലേ...
പരീക്ഷിച്ചു നോക്കൂ.....സംശയങ്ങള്‍ ചോദികൂ..

ചീട്ടില്‍ വെറും അഞ്ച്‌ മിനുട്ട്‌ ഉണ്ടാകിയെടുക്കാന്‍ പറ്റിയ സിംപിള്‍ മാജിക്കാണ്‌...
ശ്രമിച്ച്‌ നോകൂ..
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..


ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കും









നന്‍മകള്‍ നേരുന്നു

Saturday, November 17, 2007

മാന്ത്രികന്‍ അര്‍.കെ.മലയത്ത്‌




മാന്ത്രികന്‍ അര്‍.കെ.മലയത്ത്‌

രാമകൃണന്‍ മലയത്ത്‌ എന്ന മന്ത്രികനെ കുറിച്ച്‌ പറയുബോല്‍ അവരുടെ കുടുംബത്തെ കൂടി കുറിച്ച്‌ നാം അറിയേണ്ടിയിരിക്കുന്നു. കാരണം കേരളത്തിലെ ഏക മാജിക്ക്‌ സബൂര്‍ണ്ണ കുടുംബമായിരിക്കും മലയത്തിന്റെത്‌.

ഭാര്യ നിര്‍മല മലയത്തും , മകന്‍
രാകിന്‍ മലയത്തും ഇന്ന്‌ അറിയപ്പെടുന്ന മജീഷ്യന്‍മാരാണ്‌. എല്ലാ വേദികളിലും ഇവര്‍ കുടുംബസമ്മേതമാണ്‌ പരിപ്പാടികള്‍ അവതരിപ്പിക്കുന്നത്‌.

മിസ്റ്റീരിയ എന്ന നാമോദയത്തിലാണ്‌ പ്രോഗ്രാംസ്സ്‌ നടത്തി വരുന്നത്‌. ആദ്യകാല പ്രൊഫഷണല്‍ മാജിക്കുകളില്‍ അറിയപ്പെടുന്ന നാമമായിരുന്നു മലയത്ത്‌. ഇദേഹത്തിന്റെ ശിഷ്യണത്തിലായിരുന്നു മുതുക്കാട്‌ ഗോപിനാഥ്‌ . അലിഖാന്‍ മഞ്ചേരിയുടെ
ശിഷ്യനായിരുന്നു മലയത്ത്‌. അക്കാലത്ത്‌ വാഴകുന്നം തിരുമേനിയുടെയും , അലിഖാന്‍റെയും കൂടെ ഒട്ടനവധി വേദികളില്‍ പ്രോഗ്രമുകള്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചയാളായിരുന്നു മലയത്ത്‌.

ഇന്ത്യന്‍ മാജിക്ക്‌ അക്കാദമിയുടെ മജിഷ്യന്‍ ഭാഗ്യനാഥിന്‍റെ പേരിലുള്ള ഫാന്‍റ്റസി അവാര്‍ഡ്‌ മലയത്തിന്‌ ലഭിച്ചിട്ടുണ്ടു. മാജിക്കിന്റെ ഉയരങ്ങളിലേക്കുള്ള പഠനത്തിനായ്‌ കല്‍ക്കത്തയിലെ ഒട്ടനവധി മജീഷ്യന്‍സുമായി മലയത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ടു.

എ.ടി.കോവൂര്‍ മലയത്തുമായ്‌ മാജിക്കിനോടൊപ്പം ഹിപ്പ്‌നോട്ടിസവും കൂടി ചേര്‍ത്ത്‌ പുതിയ പല ആവിഷ്‌കാരങ്ങളും ചെയ്‌തിട്ടുണ്ടു. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ മിക്ക കഥകളിലും മലയത്തിന്റെ മാജിക്ക്‌ കഥാപാത്രങ്ങള്‍ നിറഞു നിന്ന
കാലഘട്ടമുണ്ടായിരുന്നു.

മോഹന്‍ലാലിനോടൊപ്പം മാന്ത്രിക വിളക്കും , മോഹന്‍ലാലും എന്ന ഗള്‍ഫ്‌ പരിപ്പാടികളില്‍ മലയത്തിന്റെ മാന്ത്രിക വിദ്യകള്‍ ആകര്‍ഷണീയമായിരുന്നു. ന്യു ഇന്ത്യ അഷുറന്‍സ്‌ കമ്പനിയിലെ ഉദ്യേഗസ്ഥനായിരുന്നു മലയത്ത്‌. ഇന്നദേഹം ആ ജോലിയില്‍ നിന്നും റിട്ടേര്‍മെന്‍റ്റായി മുഴുസമയം മാജിക്കില്‍ ശ്രദ്ധ പുലര്‍ത്തുന്നു.
നിലംബൂരില്‍ മാജിക്ക്‌ എന്‍റ്റര്‍ ടൈനേര്‍സ്‌ എന്ന മാജിക്ക്‌ സ്കൂല്‍ നടത്തി വരുന്നു. 1970,80 കാലഘട്ടങ്ങളിലായിരുന്നു മലയത്തിന്റെ പ്രവേശനം.



മാജിക്കിന്‌ വേണ്ടത്ര പ്രോസ്‌താഹനം ലഭിക്കാത്തതില്‍ മലയത്ത്‌ അസ്വസഥനായിരുന്നു. ഭാര്യ നിര്‍മ്മല പണ്ടു മലയത്തിന്റെ മാജിക്ക്‌ ട്രൂപിലെ അംഗമായിരുന്നു. പിന്നീട്‌ മലയത്തിന്‍റെ ജീവിതത്തിലേക്കും കടന്ന്‌ വന്നു. നിലംബൂര്‍ പഞ്ചായത്തിലെ ചെയര്‍
പേഴ്‌സണായിരുന്നു നിര്‍മ്മല. ഇന്ന്‌ വീണ്ടുമവര്‍ മാജിക്ക്‌ പരിപ്പാടികളില്‍ ഭര്‍ത്താവിനോടൊപ്പം സജീവമായി. മകന്‍ രാകിന്‍ മലയത്ത്‌ ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ പഠിക്കുന്നു.

ഒരു പക്ഷേ ഇന്ത്യയിലെ സബൂര്‍ണ്ണ മാജിക്ക്‌ കുടുംബം എന്ന പ്രത്യേകത കൂടി ഇവര്‍ക്ക്‌ സ്വന്തം.
ടീ.വീ.ചാനലുകളിലെ മാജിക്കിന്റെ അതിപ്രസരം ഈ മന്ത്രികന്റെ ജൈത്രയാത്രക്ക്‌ തടസ്സങ്ങളുണ്ടാക്കിയില്ല. ഇന്നും കേരളത്തിനകത്തും, പുറത്തും, വിദേശരാജ്യങ്ങളിലും മലയത്തും കുടുംബവും ഒട്ടനവധി വ്യത്യസ്തങ്ങളായ പുതുമകളോടെ മിസ്റ്റീരിയയുമായ്‌
പര്യടനം തുടരുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും ധാരളം പേര്‍ നിലംബൂരിലെ ഇദേഹത്തിന്റെ മാജിക്ക്‌ സ്കൂളില്‍ പഠനത്തിനായ്‌ എത്തുന്നു.

മാന്ത്രികന്‍ മലയത്തിനും,കുടുംബത്തിനും നന്‍മകള്‍ നേരുന്നു.
വിദ്യഭ്യാസം നിലംബൂര്‍,കോഴിക്കോട്‌ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി.

ഇനി അടുത്ത ലക്കത്തില്‍ ഒരുഗ്രന്‍ കാര്‍ഡ്‌ വിദ്യയുമായി തിരിച്ചു വരാം.......കാത്തിരിക്കുക.
ഏവര്‍ക്കും നന്‍മകള്‍ നേരുന്നു

Thursday, November 8, 2007

മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ - 3

ഫ്രോഗ്ഗി ഫ്രോഗ്ഗി ജംമ്പ്‌ ജംമ്പ്‌

(മലയാളത്തില്‍ വേണമെങ്കില്‍ ചാടി മറിയടാ കുഞിരാമ എന്നൊക്കെ പറയാം ഈ വിദ്യയെ....)




വീണ്ടുമൊരു മാജിക്ക്‌ വിദ്യ.
ഇതൊരു ചെറിയ വിദ്യയാണ്‌ കേട്ടോ. കൂട്ടുകാരെ വട്ടം കറക്കാന്‍,
വീട്ടുക്കാരെ വട്ടം കറക്കാന്‍ ഒരു സൂത്രമിതാ.
ഒരു കാര്യം ശ്രദ്ധിക്കുക...പ്രാക്‌ടീസ്‌ പ്രധാനം.
പിന്നെ വീട്ടുക്കാരെയും, കൂട്ടുക്കാരെയും വട്ടം കറക്കുന്നതിന്‌ മുന്‍പ്പ്‌
ആദ്യം നമ്മുക്ക്‌ ഒന്ന്‌ കറങ്ങാം അപ്പോഴല്ലേ അതിന്‍റെ ത്രില്ല്‌ കിട്ടു.
കുടുംബസദസ്സുകളില്‍ ഒരു നേരംപോക്കിന്‌ ഇത്തരമൊരു വിദ്യ
പൊട്ടിചിരിയുടെ മാലപടക്കത്തിന്‌ തിരികൊളുത്തുമെന്നതില്‍ ഒരു സംശയവുമില്ല.
മുകളില്‍ ഒരു ചീട്ടിന്‍റെ ചിത്രം കണ്ടില്ലേ. ഈ രസികന്‍ വിദ്യക്ക്‌ നമ്മുക്ക്‌ ആകെ വേണ്ടത്‌ ഈ ഒരു ചീട്ട്‌ മാത്രം. അപ്പോ എല്ലാരും ഓരോ ചീട്ട്‌ എടുത്ത്‌ റൂമിലെ പരന്ന തറയിലോ മേശപ്പുറത്തോ വെക്കുക. വെച്ചോ. ഒകെ. ഇനി തറയില്‍ വെച്ച ചീട്ടിന്‍റെ അടുത്തിരുന്നു വായ കൊണ്ടു ഊതി തറയിലെ ചീട്ട്‌ മറിച്ചിടണം. വ്യക്തമായി പറഞ്ഞാല്‍ തറയില്‍ വെച്ച ചീട്ടിന്‍റെ അടിഭാഗം മുകളിലോട്ട്‌ മറിഞ്ഞു വരണം. അപ്പോ തുടങ്ങിക്കോളു.
ചീട്ട്‌ മറിച്ചിട്ടവര്‍ ഇത്‌ ചെയ്യാന്‍ കഴിയാത്തവര്‍ക്ക്‌ രഹസ്യം പറഞു കൊടുക്കരുത്‌ എല്ലാരുമൊന്ന്‌ ശ്രമിക്കട്ടെ..കമാന്‍റ്റിലൂടെ അറിയാത്തവര്‍ക്ക്‌ ഉത്തരം പറഞ്ഞു തരാം. വളരെ നിസ്സാരമാണ്‌ മറിച്ചിടുന്ന വിദ്യ ശ്രമിക്കുക.ആദ്യം സ്വയമൊന്ന്‌ ചെയ്യ്‌ത്‌ പരിശീലിക്കുക. കാരണം നമ്മളോട്‌ കാണിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ അറിഞ്ഞിരികേണ്ടേ. അഭിപ്രായം അറിയിക്കുമല്ലോ.


ഇത്‌ പോലെ കമഴ്‌ത്തി വെച്ച ചീട്ട്‌ മറിച്ചിടുക.
കൈ കൊണ്ടല്ല ട്ടോ....വായ കൊണ്ടു ഊതി മറിച്ചിടണം.
ശ്വാസം മുട്ടുന്നവര്‍ ഇടക്കൊന്ന്‌ നിര്‍ത്തി നിര്‍ത്തി ഊതണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
എന്ത രസികന്‍ വിദ്യ എന്ന്‌ തോന്നുന്നോ...
എങ്കില്‍ വിലയേറിയ നിര്‍ദേശങ്ങളും , അഭിപ്രായങ്ങളും
കൂടെ ഇത്‌ മറ്റുള്ളവരില്‍ പരീക്ഷിച്ചപ്പോല്‍ ഉണ്ടായ തമാശയും
രസകരമായി തന്നെ ഇവിടെ വിളമ്പുമല്ലോ...കാത്തിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും സഹകരണവുമാണ്‌ എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്‌..അതെന്നുമുണ്ടാവുമെന്നപ്രതീക്ഷയോടെ....സുഖമില്ലായിരുന്നു അതു കൊണ്ടാണ്‌ പോസ്റ്റുകള്‍ കാണാത്തത്‌...സഹകരിക്കുമല്ലോ.ഒട്ടനവധി രസികന്‍ വിദ്യകളും,മാസ്‌മരികതകളുമായ്‌ വീണ്ടുമെത്താം എന്ന പ്രത്യാശയോടെ.

നന്‍മകള്‍ നേരുന്നു