Thursday, November 8, 2007

മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ - 3

ഫ്രോഗ്ഗി ഫ്രോഗ്ഗി ജംമ്പ്‌ ജംമ്പ്‌

(മലയാളത്തില്‍ വേണമെങ്കില്‍ ചാടി മറിയടാ കുഞിരാമ എന്നൊക്കെ പറയാം ഈ വിദ്യയെ....)




വീണ്ടുമൊരു മാജിക്ക്‌ വിദ്യ.
ഇതൊരു ചെറിയ വിദ്യയാണ്‌ കേട്ടോ. കൂട്ടുകാരെ വട്ടം കറക്കാന്‍,
വീട്ടുക്കാരെ വട്ടം കറക്കാന്‍ ഒരു സൂത്രമിതാ.
ഒരു കാര്യം ശ്രദ്ധിക്കുക...പ്രാക്‌ടീസ്‌ പ്രധാനം.
പിന്നെ വീട്ടുക്കാരെയും, കൂട്ടുക്കാരെയും വട്ടം കറക്കുന്നതിന്‌ മുന്‍പ്പ്‌
ആദ്യം നമ്മുക്ക്‌ ഒന്ന്‌ കറങ്ങാം അപ്പോഴല്ലേ അതിന്‍റെ ത്രില്ല്‌ കിട്ടു.
കുടുംബസദസ്സുകളില്‍ ഒരു നേരംപോക്കിന്‌ ഇത്തരമൊരു വിദ്യ
പൊട്ടിചിരിയുടെ മാലപടക്കത്തിന്‌ തിരികൊളുത്തുമെന്നതില്‍ ഒരു സംശയവുമില്ല.
മുകളില്‍ ഒരു ചീട്ടിന്‍റെ ചിത്രം കണ്ടില്ലേ. ഈ രസികന്‍ വിദ്യക്ക്‌ നമ്മുക്ക്‌ ആകെ വേണ്ടത്‌ ഈ ഒരു ചീട്ട്‌ മാത്രം. അപ്പോ എല്ലാരും ഓരോ ചീട്ട്‌ എടുത്ത്‌ റൂമിലെ പരന്ന തറയിലോ മേശപ്പുറത്തോ വെക്കുക. വെച്ചോ. ഒകെ. ഇനി തറയില്‍ വെച്ച ചീട്ടിന്‍റെ അടുത്തിരുന്നു വായ കൊണ്ടു ഊതി തറയിലെ ചീട്ട്‌ മറിച്ചിടണം. വ്യക്തമായി പറഞ്ഞാല്‍ തറയില്‍ വെച്ച ചീട്ടിന്‍റെ അടിഭാഗം മുകളിലോട്ട്‌ മറിഞ്ഞു വരണം. അപ്പോ തുടങ്ങിക്കോളു.
ചീട്ട്‌ മറിച്ചിട്ടവര്‍ ഇത്‌ ചെയ്യാന്‍ കഴിയാത്തവര്‍ക്ക്‌ രഹസ്യം പറഞു കൊടുക്കരുത്‌ എല്ലാരുമൊന്ന്‌ ശ്രമിക്കട്ടെ..കമാന്‍റ്റിലൂടെ അറിയാത്തവര്‍ക്ക്‌ ഉത്തരം പറഞ്ഞു തരാം. വളരെ നിസ്സാരമാണ്‌ മറിച്ചിടുന്ന വിദ്യ ശ്രമിക്കുക.ആദ്യം സ്വയമൊന്ന്‌ ചെയ്യ്‌ത്‌ പരിശീലിക്കുക. കാരണം നമ്മളോട്‌ കാണിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍ അറിഞ്ഞിരികേണ്ടേ. അഭിപ്രായം അറിയിക്കുമല്ലോ.


ഇത്‌ പോലെ കമഴ്‌ത്തി വെച്ച ചീട്ട്‌ മറിച്ചിടുക.
കൈ കൊണ്ടല്ല ട്ടോ....വായ കൊണ്ടു ഊതി മറിച്ചിടണം.
ശ്വാസം മുട്ടുന്നവര്‍ ഇടക്കൊന്ന്‌ നിര്‍ത്തി നിര്‍ത്തി ഊതണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
എന്ത രസികന്‍ വിദ്യ എന്ന്‌ തോന്നുന്നോ...
എങ്കില്‍ വിലയേറിയ നിര്‍ദേശങ്ങളും , അഭിപ്രായങ്ങളും
കൂടെ ഇത്‌ മറ്റുള്ളവരില്‍ പരീക്ഷിച്ചപ്പോല്‍ ഉണ്ടായ തമാശയും
രസകരമായി തന്നെ ഇവിടെ വിളമ്പുമല്ലോ...കാത്തിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും സഹകരണവുമാണ്‌ എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്‌..അതെന്നുമുണ്ടാവുമെന്നപ്രതീക്ഷയോടെ....സുഖമില്ലായിരുന്നു അതു കൊണ്ടാണ്‌ പോസ്റ്റുകള്‍ കാണാത്തത്‌...സഹകരിക്കുമല്ലോ.ഒട്ടനവധി രസികന്‍ വിദ്യകളും,മാസ്‌മരികതകളുമായ്‌ വീണ്ടുമെത്താം എന്ന പ്രത്യാശയോടെ.

നന്‍മകള്‍ നേരുന്നു

17 comments:

മന്‍സുര്‍ said...

ഊഹ്‌ ഊഹ്‌...ഓഹ്‌..ഊതി ഊതി വായ വേദനിക്കുന്നു.....എന്നാലും അങ്ങിനെ വിട്ട പറ്റില്ലല്ലോ..ഇത്‌ ഈസിയല്ലേ അപ്പി....

ഇനി കുറച്ച്‌ കഴിഞു മറ്റൊരു ഊതലിന്‍റെ കഥയുമായി വരാം...ഊതുന്നത്‌ നിര്‍ത്തണ്ട ശ്രമിക്കുക. ആസ്‌മയുടെ അസുഖമുള്ളവര്‍ ചീട്ടിനടുത്ത്‌ ഇരുന്നാല്‍ മതി..ഊതണമെന്നില്ല.
അപ്പോ ഞാനുമൊന്ന്‌ ട്രൈ ചെയ്യ്‌ത്‌ വരാം ഒക്കെ..
ട്ടേക്കിറ്റ്‌ ഈസി ..... :)

krish | കൃഷ് said...

ഊതിയതാ..

(എല്ലാര്‍ക്കുമിട്ട് ഒന്ന് ഊതിയതാണോന്ന്.)

ദിലീപ് വിശ്വനാഥ് said...

കുറെ നാള്‍ എവിടെയോ പോയി ഒളിച്ചിരുന്ന് പഠിച്ചു വന്നത് ഊതുന്ന വിദ്യയാ? മര്യാദക്ക് ഇതിന്റെ ഗുട്ടന്‍സ് പറഞ്ഞു താ.

മന്‍സുര്‍ said...

കൃഷ്‌ ...ഭായ്‌

മനസ്സിലായില്ല....എല്ലാര്‍ക്കുമിട്ട്‌ ഊതിയതാന്‌ വെച്ച..??
ഇതൊരു ഗെയിമാണ്‌ കൃഷ്‌..ഇനി ചിലപ്പോ ഞാന്‍ എഴുതിയത്‌ മനസ്സിലാക്കാത്തതാണോ...

വാല്‍മീകി...
ഒരുപ്പാട്‌ സന്തോഷം ...നന്ദി
മുങ്ങിയത്‌ പിന്നെ പൊങ്ങിയത്‌ എല്ലാമൊരു മായ പോലെ അല്ലേ.....ദൈവത്തിന്‌ സ്തുതി.
പിന്നെ ഗുട്ടന്‍സ്സൊക്കെ പറഞു തരാം...തിടുക്കം കൂട്ടല്ലേ....വലിയ മാന്ത്രികരൊക്കെ ഒന്ന്‌ വന്ന്‌ ഊതട്ടെ.....ആരെങ്കിലുമൊരാള്‍ പറയാതിരിക്കില്ല.
കാത്തിരിക്കാം അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ said...

മാഷെ...

ചുമ്മാ ഇത്തിരി അകന്നു നിന്ന് ഊതിയാല്‍ മന്‍സൂറും പറന്നുപോകും ഈ കുഞ്ഞനും പോകും, ഇത്രേള്ളൂ...

മന്‍സുര്‍ said...

കുഞ്ഞാ...

കുംപ്ലീറ്റ്‌ കളമാക്കിയല്ലേ...
ഇനി കുളമീറ്റ്‌ കളമീറ്റ്‌ ആക്കല്ലേ..ഹഹഹാഹഹാ..
അപ്പോ ഒരുപാട്‌ മുന്‍പ്പ്‌ ഞാന്‍ പറഞു തന്നതൊക്കെ ഇന്നും ഓര്‍ക്കുന്നുണ്ടല്ലേ....കീപ്പിറ്റ്‌ അപ്പ്‌...
കുഞാ ഇടക്ക്‌ നിന്‍റെ നമ്പരുകളും പോന്നോട്ടെ..

കുഞ്ഞാ കുഞ്ഞാ നീയെവിടെ
നിന്നോടൊപ്പം കുഞ്ഞുണ്ടോ
എന്നെ വീണ്ടും കുഞ്ഞാക്കീടാന്‍
കുഞ്ഞാ കുഞ്ഞാ നീ വരുമോ


നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ said...

അയ്യൊ മന്‍സൂര്‍ പിണങ്ങല്ലെ
കുഞ്ഞനു കുഞ്ഞുള്ളതല്ലെ
കുഞ്ഞന്‍ കൂട്ടില്‍ വന്നെങ്കില്‍
കുഞ്ഞു കുഞ്ഞു നമ്പറു നല്‍കീടാം...!

ബാജി ഓടംവേലി said...

ഞാനും ഊതി.....
ഞാന്‍ മറിയുന്നതല്ലാതെ ചീട്ട് മറിയുന്നില്ല.

Sethunath UN said...

ഞാന്‍ പണ്ട് പോലീസ്സുകാര്‍ വെള്ളമടിച്ചിട്ടൊണ്ടോയെന്നു നോക്കാന്‍ ഊതിയ്ക്കുമ്പോ‌ള്‍ ഊതാറുള്ളതുപോലെ (അകത്തേയ്ക്ക്) ഊതി. അപ്പോ‌ള്‍ ചീട്ട് ചുണ്ടില്‍. ദേ ഞാന്‍ മ‌റിച്ചിട്ടു. കണ്ടുനിന്നവ‌ര്‍ പോടാ. ഇതു മാജിക്കല്ല എന്നു പറഞ്ഞ് എന്നേം മറിച്ചിട്ടു. :(

Sathees Makkoth | Asha Revamma said...

ഞാനും ഊതി:(

Unknown said...

മന്‍സൂറിക്കാ....
ഞാന്‍ മറിച്ചിട്ടൂട്ടോ.

ദിലീപ് വിശ്വനാഥ് said...

കൈ ഉപയോഗിക്കാമോ?

പ്രയാസി said...

കൊള്ളാമെടെ..:)

ഓ:ടോ:കുഞ്ഞനും മന്‍സൂറും കൂടി അന്താക്ഷരി കളിക്കണാ...
വാല്‍മീകീ..മറിച്ചിടാന്‍ ചട്ടുകം ആണു പസ്റ്റ്..:)

Sherlock said...

മന്‍സൂറിക്കാ...ഞമ്മളിപ്പോ ടയറിന്നു കാറ്റടിക്കണ സ്ഥലത്താ...ഊതി ഊതി ഞമ്മടെ കാറ്റു മുയുവന്‍ പോയി :)...

ഇതിന്റെ ടെക്നിക്ക് വേഗം പറയില്ലേ?..

അലി said...

ഹാ...
....ശ്വാ...ശ്വാ‍...ശ്വാ.....ശ്വാസം....
ശ്വാസം....കിട്ടുന്നില്ലാ.......

മഴതുള്ളികിലുക്കം said...

ബാജിഭായ്‌....ഒത്തിരി ഊതിയോ,,,ഹഹാഹഹാ...

നിഷ്‌കളങ്കാ....ഹിഹി..അത്‌ കലക്കി..അകത്തേക്ക്‌ വലിച്ച്‌ പണി പറ്റിച്ചൂവല്ലേ.....അടിപൊളി...

സതീഷ്‌ ഭായ്‌ ഊതി എന്ന്‌ പറഞ്ഞു..പക്ഷേ മറിഞ്ഞോ....ഹഹാഹഹാ....

റഫീക്ക്‌....അടിപൊളി....അപ്പോ ട്രിക്ക്‌ മനസ്സിലായില്ലേ

വാല്‍മീകി നല്ല ചോദ്യം..ഹഹാഹഹാ....എന്ന പിന്നെ കാലു കൊണ്ടു മറിച്ചിട്ട പോരെ...

പ്രയാസി നീ മറിച്ചിട്ടോ....ഹിഹിഹിഹി...

ജിഹേഷ്‌ ഭായ്‌.....ഹഹഹാ....

അലിഭായ്‌ ശ്വാസം മുട്ടിയോ...എനിക്ക്‌ വയ്യ...ഹഹഹഹാ

അപ്പോ ഉത്തരം പറയട്ടെ...കുഞ്ഞന്‍ നേരത്തെ ഉത്തരം പറഞ്ഞു.... ചീട്ട്‌ തഴെ വെച്ച്‌ അല്‍പ്പം ദൂരെ മാറി നിന്ന്‌ ഊതിയാല്‍ ചീട്ട്‌ മറിയും വളരെ പതുക്കെ ഊതിയാല്‍ മതി...ഒകെ
എപ്പടി ഐഡിയ.....

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ സ്നേഹിതര്‍ക്കും നന്ദി....
ജിഹേഷ്‌ ഭായ്‌ അപ്പോ പന്ചര്‍ കടയില്‍ വന്ന്‌ ഊതാന്‍ നോകിയല്ലേ..ഹഹാഹഹാ

മൂര്‍ത്തി said...

ആള്‍ക്കാരെ മാത്രമല്ല ചീട്ടിനെ ഊതുമ്പോഴും ഒരു കൈയകലം നല്ലതാണ് അല്ലേ? :)