Thursday, October 25, 2007

മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ - 2

ജംമ്പിങ്ങ്‌ റിങ്ങ്‌...






പ്രാക്‌ടീസ്‌....പ്രാക്‌ടീസ്‌....പ്രാക്‌ടീസ്‌...


പ്രിയ സ്നേഹിതരെ....

ഇവിടെ മറ്റൊരു വിദ്യയുടെ രഹസ്യവുമായിട്ടാണ്‌ ഞാന്‍

എത്തിയിരിക്കുന്നത്‌. സ്റ്റേജ്‌ ഷോകളില്‍ സ്ഥിരമായി അവതരിപ്പിക്കുന്ന

ഒരു മാജിക്കാണ്‌ ഇത്‌. ഈ മാജിക്ക്‌ ഒരുപ്പാട്‌

വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കാവുന്നതാണ്‌. മോതിരം

കൊണ്ടും അതു പോലെ വള , റിങ്ങ്‌ , ഇത്തരം ഉപകരണങ്ങള്‍

കൊണ്ടും ചെയ്യാവുന്നതാണ്‌.

ഏതൊരു ഐറ്റവും മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതിന്‌
മുന്‍പ്പ്‌ നന്നായി പരിശീലിക്കണം...അല്ലെങ്കില്‍ എന്ത്‌

സംഭവിക്കുമെന്ന്‌ ഞാന്‍ പറയണ്ടല്ലോ.

അപ്പോ ആരംഭിക്കാം.

ഇതിന്റെ പേര്‌ ജംബിങ്ങ്‌ റിങ്ങ്‌...അല്ലെങ്കില്‍ മൂവിങ്ങ്‌ റിങ്ങ്‌


ചിത്രം ശ്രദ്ധിക്കുക.



ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്‌ ഒരു ചരടില്‍ നാല്‌ കെട്ട്‌

ഇട്ടിരിക്കുന്നതായിട്ടാണ്‌. കണ്ടല്ലോ..

ഓരോ കെട്ടിനും നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി a , b , c , d ,

എന്ന്‌ പേര്‌ കൊടുത്തിരിക്കുന്നു. ഇതില്‍ ( a ) എന്ന കെട്ട്‌ മറ്റു കെട്ടുകളെ

പോലെയല്ല. കെട്ടു പോലെ തോന്നിപ്പിക്കും എന്നാല്‍ ചരട്‌ പിടിച്ച്‌

വലിച്ചാല്‍ ആ കെട്ടഴിയും. മറ്റ്‌ കെട്ടുകള്‍ ശരിക്കുള്ള കെട്ടുകള്‍

തന്നെ.
ഇനി നിങ്ങള്‍ ചെയ്യേണ്ടത്‌....

ഒരു ചരട്‌ എടുക്കുക എന്നിട്ട്‌ ഒരാളുടെ മോതിരമോ വളയോ

വാങ്ങി ചിത്രത്തില്‍ കാണിച്ച പോലെ കെട്ടുകള്‍ ഉണ്ടാക്കി ' c ' എന്ന

കെട്ടില്‍ മോതിരം പിടിപ്പിക്കുക. ഇപ്പോ a , b , c , d എന്നതില്‍ ( c ) യിലാണല്ലോ

മോതിരം ഉള്ളത്‌. ഇനി പ്രത്യേകം ശ്രദ്ധിക്കുക. നാലമത്തെ ( d )

എന്ന കെട്ട്‌ ആദ്യമേ നമ്മള്‍ ഉണ്ടാക്കി കയില്‍ ചരടിന്റെ ഒരറ്റം

പിടിക്കുന്നതോടൊപ്പം പിടിച്ചിരിക്കണം.. ഇത്‌ കാണികള്‍ കാണാന്‍

പാടില്ല....മനസ്സിലായല്ലോ...

ഇനി അവതരണം

മോതിരം ഇപ്പോല്‍ ഉള്ളത്‌ മൂന്നാമത്തെ ( c ) എന്ന കെട്ടില്‍ ഓക്കെ.

ഒരാള്‍ ചരടിന്റെ ( a ) എന്ന ഭാഗം പിടിച്ച്‌ വലിക്കുന്നു..
( a ) എന്ന കെട്ട്‌ അഴിഞു പോക്കുന്നു... അതേ വേഗത്തില്‍ നമ്മല്‍

കൈയിലുള്ള ( d ) എന്ന കെട്ട്‌ വിടുന്നു അത്‌ഭുതം,,,,,,, അതാ ( c ) എന്ന

മൂന്നാമത്തെ കെട്ടിലെ മോതിരം ( b ) എന്ന രണ്ടാമത്തെ കെട്ടിലേക്ക്‌

ചാടിയിരിക്കുന്നു..




a , b , c , d , നമ്പറുകള്‍ നിങ്ങള്‍ക്ക്‌ ട്രിക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി മാത്രമിട്ടതാണ്‌...
മോതിരം ബുദ്ധിമുട്ടായി തോന്നുവെങ്കില്‍ മറ്റൊരു ചരട്‌ കെട്ടില്‍
കോര്‍ത്ത്‌ ഒരാളോട്‌ മുറുക്കി പിടിച്ചിരിക്കാന്‍ പറയാം . ചെയ്യ്‌ത്‌ നോക്ക്‌

ഇഷ്ടമായെങ്കില്‍ , സംശയം വല്ലതും ഉണ്ടെങ്കില്‍ ചോദിക്കാം .

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...


മറ്റൊരു വിദ്യയുമായി ഉടനെ തിരിച്ച്‌ വരാം



നന്‍മകള്‍ നേരുന്നു

22 comments:

മന്‍സുര്‍ said...

കൊച്ചു തരികിടകളുടെ വിദ്യകളുമായി....ഞാനിവിടെ...ഇഷ്ട്മായാലും..ഇല്ലെങ്കിലും..അഭിപ്രായം അറിയിക്കണെ....
അറിയുന്ന ചില വിദ്യകള്‍ നിങ്ങളുമായി പങ്ക്‌ വെക്കുന്നു വലിയ മഹാമാന്ത്രികനൊന്നുമല്ല ഞാന്‍..
... :)

ഉപാസന || Upasana said...

:))))
pOrattaNGane pOratte
maagikkokke poratte
:)
upasana

ദിലീപ് വിശ്വനാഥ് said...

എന്റെ പൊന്നോ... ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം.

മന്‍സുര്‍ said...

മാജിക്കിന്‍റെ വേദിയില്‍ കയറി വന്ന ഉപാസനക്കും , വാല്‍മീക്കിക്കും...നന്ദി. അഡ്രസ്സ്‌ അയചു തന്നാല്‍ ഫ്രീയായിട്ട്‌ എന്‍റെ ഫോട്ടോ അയച്ചു തരാം സമ്മാനമായിട്ട്‌... :)

കോയിസ് said...
This comment has been removed by the author.
പ്രയാസി said...

പ്രൊ:മന്‍സൂര്‍ജീ..
ശിഷ്യന്മാരുടെ വേക്കന്‍സി വല്ലതും ഉണ്ടാ..:)

മന്‍സുര്‍ said...

പ്രയാസി...
പിന്നെ ഓസ്സിനാണോ ഇവിടെ വന്നിരിക്കുന്നത്‌....ദക്ഷിണ പെട്ടെന്ന്‌ കൊടുത്തയകൂ.....ഫീസ്സോ വാങ്ങുന്നില്ല ആ ദക്ഷിണയെങ്കിലും വെറ്റിലയിലെങ്കിലും സാരമില്ല....ഒരു പാന്‍പരാഗ്‌ എങ്കിലും...

ശ്രീ said...

മജീഷ്യന്‍‌ പ്രൊഫ: മന്‍‌സൂര്‍‌ നിലമ്പൂര്‍‌!!!


കൊള്ളാം ഭായ്.... ഓരോന്നിങ്ങനെ പോരട്ടേ.

:)

ഏറനാടന്‍ said...

നാട്ടുകാരാ മായാജാലക്കാരാ.. മാജിക്കിന്‍ രഹസ്യങ്ങള്‍ പരസ്യമാക്കിയാല്‍ മുതുകാട്‌ മുതുകും ചൊറിഞ്ഞിരിക്കും., മലയത്ത്‌ മലകേറിപോയെന്നിരിക്കും, ഹൂഡിനോ കൂടുവിട്ടോടും.. കഞ്ഞികുടിമുട്ടിക്കാനുള്ള വിദ്യയാണല്ലേ.. ഹഹഹ.. (തമാശിച്ചതാണേയ്‌.. തുടരുക ഒരു പുല്ലും പേടിക്കാതെ തുടരുക..

മന്‍സുര്‍ said...

ശ്രീ....നന്ദി...

ഏറനാടാ....നാട്ടുക്കാരാ...

അപ്പോ നാട്ടിലല്ലേ ഇപ്പോഴുള്ളത്‌...
സുഖമെന്ന്‌ കരുതട്ടെ....അഭിപ്രായത്തിനും..പ്രോത്‌സാഹനത്തിനും നന്ദി.
ചന്തകുന്നില്‍ പോകുബോല്‍ പറയണം ഒക്കെ

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

പുതിയൊരു ഉദ്യമം
അറിയുന്ന വിദ്യകളൊക്കെ പരസ്യമാക്കിയാല്‍
പ്രശ്നമാവകും ട്ടോ..
എന്തായാലും
ഇഷ്ടമായി

ഭാവുകങ്ങള്‍

മന്‍സുര്‍ said...

ദ്രൗപദി...

അറിയുന്ന വിദ്യകള്‍ പുറത്താക്കുന്നത്‌ ദേഷം ചെയുമെന്നത്‌ വളരെ ശരിയാണ്‌...പക്ഷേ ഇവിടെ പറയുന്ന വിദ്യകള്‍ ഞങ്ങള്‍ സാധാരണയായി..വേദികളിലും..സ്കൂള്‍ കുട്ടികള്‍ക്കും പറഞു കൊടുക്കുന്ന കൊച്ചു കൊച്ചു വിദ്യകളാണ്‌...
പെണ്ണിനെ ആണക്കുന്ന വിദ്യയും...പെണ്ണിനെ മയക്കുന്ന വിദ്യകളൊന്നും ഒരിക്കലും ഞാന്‍ ഇവിടെ പറയില്ല സത്യം..

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....

കുഞ്ഞന്‍ said...

ധീര വീര കൊച്ചു വാഴക്കുന്നമെ...
ധീരതയോടെ പറഞ്ഞോളൂ...
ലച്ചം ലച്ചം ബൂലോകം പിന്നാലെ...!


ദിവസവും ഒരോ പോസ്റ്റ് മാജിക്കിനെപ്പറ്റി കൂടെ രഹസ്യവും...മന്‍സൂറിന് കഴിയും...!

പ്രയാസി said...

ഇവിടെ അങ്ങേക്കു തരാന്‍ പാന്‍പരാഗില്ലല്ലൊ!
ഒരു പിടി ചൂടു മണലോ,ലേശം ഓയിലോ,സ്വല്‍പ്പം H2s ഓ..തെറ്റിദ്ധരിക്കല്ലെ..ഭൂമീദേവീടെയാണു കേട്ടാ..തരാം. ത്യപ്തിപ്പെടണം..

പെണ്ണിനെ ആണാക്കുന്ന വിദ്യയും...പെണ്ണിനെ മയക്കുന്ന വിദ്യകളൊന്നും ഒരിക്കലും ഞാന്‍ ഇവിടെ പറയില്ല സത്യം..
ഇതെനിക്കു അങ്ങു വല്ലാണ്ടു പിടിച്ചു..
എന്റെ ഉടുപ്പഴിഞ്ഞോന്നൊരു സംശയം..;)

മന്‍സുര്‍ said...

കുഞാ......നിങ്ങളുണ്ടെങ്കില്‍ പിന്നെ എന്ത്‌ ഭയം...
പിന്നെ സമയകുറവ്‌ ഒരു പ്രശ്‌നമാണ്‌....എന്നാലും പരമാവധി പോസ്റ്റുകള്‍ ചെയ്യാന്‍ ശ്രമിക്കാം....

പ്രയാസി.....ഉടുപ്പഴിഞില്ലെ....ആരോടാണ്‌ കളിക്കുന്നതെന്ന്‌ ഓര്‍മ്മ വേണം.....ഇനി അണ്ടറുമഴിക്കും ഞാന്‍ ജാഗ്രതൈ......
ഡേയ്‌...ഒരു...മുറുക്കാനെങ്കിലും താഡേയ്‌ ദക്ഷിണയായ്‌..

എല്ലാര്‍ക്കും നന്‍മകള്‍നേരുന്നു

മന്‍സുര്‍ said...

അല്ല ആരും ഈ മാജിക്കിനെ കുറിച്ച്‌ ഒന്നും പറഞ്‌ കണ്ടില്ല....പരീക്ഷിച്ച്‌ നോക്കിയിരുന്നോ....വിജയിചോ.....അറിയിക്കുമല്ലോ.....എന്നാലെ ഇനി അടുത്തതുള്ളു......ഒരു കൈയടിയെങ്കിലും പ്രതീക്ഷിച്ചു...എവിടെ...

എല്ലാര്‍ക്കും നന്‍മകള്‍നേരുന്നു

പ്രയാസി said...

മന്‍സൂ അതു ഉപയോഗിക്കുന്നവരോടു പറയൂ..
അയ്യെ! എനിക്കാ ശീലമില്ലാ..!
നിനക്കിനി അഴിക്കണോന്നു നിര്‍ബന്ധമാണെങ്കില്‍
ഞാനൊരണ്ണം ഇട്ടു നില്‍ക്കാം..:)
പിന്നെ ഇതൊന്നും ഇങ്ങനെ ഓപ്പനായി കമന്റരുതു!
പീഡനങ്ങളുടെ കാലമാ...
ബൂലോക സുഹൃത്തുക്കളേ.. എന്നെ ഞാനറിയാതെ ആരെങ്കിലും പീഡിപ്പിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാധി ഇവനായിരിക്കും..
എന്റെ ക്രിസ്സ്ലൂയിസ്സെ കാത്തോളണേ...:)

കുറുമാന്‍ said...

മാജിക്കിന്റെ മാസ്മരികലോകത്തിലേക്ക് വന്നിരിക്കുന്ന ഞങ്ങള്‍ക്ക് ഇത്തരം ചെറിയ വിദ്യകള്‍ തന്ന്നെ തുടക്കത്തില്‍ ധാരാളം......പ്രാക്ടീസ് ചെയ്തിട്ട് പറയാംട്ടോ.......

മന്‍സുര്‍ said...

കുറുമാന്‍ ജീ...

നിങ്ങളുടെ പ്രോത്‌സാഹനം..സഹകരണം...അതാണ്‌ ഈ മാജിക്കിന്റെ വിജയം... കാണികളിലെങ്കില്‍ പിന്നെ മജീഷ്യനാര്‌...മാജിക്കെന്ത്‌...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

അലി said...

മന്‍സൂര്‍ ഭായ്...
മാജിക്കിന്റ്റെ തറവാടായ നിലമ്പൂര്‍ക്കാരാ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍...ഇതൊന്നും ആരും പ്രാക്ടീസ് ചെയ്ത് നോക്കില്ല..നോക്കിയാലും ഇതൊന്നും മജീഷ്യന്‍മാര്‍ക്ക് ഭീഷണിയാവില്ല. ഈ അഭ്യാസത്തിന്റെ പല വിധത്തിലുള്ള രൂപങ്ങള്‍ ഇനിയും സ്റ്റോക്ക് ഉണ്ടാവുമല്ലോ കയ്യില്‍...
പിന്നെ ദയവായി അണ്ടര്‍ വെയര്‍ അഴിക്കുന്നതൊന്നും പരസ്യപ്പെടുത്തരുത്.
നന്മകള്‍ നേരുന്നു.

ഗുപ്തന്‍ said...

ഇതൊന്നും ചെയ്യാതെ അടികൊള്ളാനൊള്ള വഴി അറിയാമല്ലോ ഇഷ്ടാ...

ചുമ്മാ.. നല്ല കുറിപ്പുകള്‍... ഇതൊക്കെ ഒന്നു പഠിക്കുന്നുണ്ട്

Anonymous said...

നനായിരികൂന്നു