Saturday, October 20, 2007

ഒരു മാജിക്ക്‌ കാലം - 2

അപ്പോ പറഞു വന്നത്‌ ഷാര്‍ജാ പോലീസ്‌ പിടിച്ച കഥ അല്ലേ...ഒന്നും പറയണ്ട എന്ന്‌ പറഞാല്‍ മതിയല്ലോ.....മര്യാദക്ക്‌ ഒരു സ്ഥലത്ത്‌ ജോലി ചെയുന്ന സമയം...ദേ വരുന്നു ഷാര്‍ജയില്‍ മരണകിണരും..മറ്റു പല പ്രോഗ്രാംസുകളുമായ്‌ എറണാകുളത്തുള്ള ജോയി എന്ന ജോയിയേട്ടന്‍..പുള്ളിയും എന്നെ പോലെ ഭയങ്കര സാഹസികനാണ്‌ എന്ന വിചാരം....പക്ഷേ രണ്ടളും ഇതൊന്നുമല്ല എന്ന്‌ രണ്ടാള്‍ക്കും വ്യക്തമായി അറിയാം..ഒരു ട്ടെക്‌നിക്‌ ഷോ വേണമെന്ന്‌ ജോയി ആവശ്യപ്പെട്ടപ്പോല്‍ ..ഓര്‍മ്മയില്‍ തെളിഞത്‌ പണ്ടു സയന്‍സ്‌ ക്ലസ്സില്‍ പഠിച്ച മിറര്‍ ട്ടെക്‌നിക്‌... ശരി പരീക്ഷിച്ചു കളയാമെന്ന്‌ തീരുമാനിച്ചു. പരിച്ചയമുള്ള ഒരു ആശരിയുടെ അടുത്തു പോയി..കര്യങ്ങള്‍ വിശദമാക്കി കൊടുത്തു..മലയാളിയല്ലേഞാന്‍ ഉദേശിച്ചതിലും ഗംഭീരമായി ഐഡിയ വിജയിച്ചു.സാധനങ്ങള്‍ റെഡി. ഷാര്‍ജ റോളയിലാണ്‌ സംഭവം..ഫെസ്റ്റിവല്‍ ആണെന്ന്‌ തോന്നുന്നു. ഇന്നീ ബ്ലോഗ്ഗ്‌ വായിക്കുന്ന യുഐയിലെ പലരും കണ്ടിരിക്കാന്‍ സാധ്യതയുള്ള ഷോ. അതെ അതു തന്നെ....ഉടലില്ലാതെ തല മാത്രമുള്ള ആഫ്രികന്‍ സുന്ദരി...വലിയ ബാനര്‍...ചിത്രങ്ങള്‍ കൂടതെ അറബിയിലൂടെയുള്ള ഉഗ്രന്‍ അനൌന്‍സ്സ്‌മെന്‍റ്റും...കണ്ടവര്‍ കാണാത്തവരോട്‌ പറഞു കിടിലന്‍..അതുമല്ല കഥകളില്‍ വായിച്ചു കേട്ട അത്‌ഭുതങ്ങള്‍ അല്ലാതെ വേറെ ഒന്നും കാണാത്ത അറബികള്‍. ഒന്നാമത്തെയും,രണ്ടാമത്തെയും ദിവസം അടിപൊളി കലക്‌ഷന്‍..ജോയി ഹാപ്പി...കൂടെ ഞാനും ഹാപ്പി...ഈ ആഫ്രികന്‍ സുന്ദരിയുടെ കഥ ഷാര്‍ജയിലെ അറബികളുടെ ഇടയില്‍ കാട്ടുതീ പോലെ പടര്‍ന്നു..അതുമല്ല ഇന്നലെ പ്രോഗ്രാം കണ്ട ഒന്ന്‌ രണ്ട്‌ അറബി പെണ്ണുങ്ങള്‍ ബോധംകെട്ടു വീണു. പരിപ്പാടി വിജയിച്ചതിലെ സന്തോഷം എനിക്ക്‌....ദിര്‍ഹം വന്ന്‌ വീഴുന്ന സന്തോഷം ജോയിയേട്ടനും.പിറ്റേന്ന്‌ വൈകുന്നേരം ആയപ്പോഴെക്കും ദാ ഷോയുടെ ടെന്‍റ്റിന്‌ മുന്നില്‍ ജന തിരക്ക്‌...സെക്യുരിറ്റിയോട്‌ പറഞ്‌ ആളുകളെ ആ പരിസരത്ത്‌ നിന്ന്‌ മാറ്റി. കാരണം സുന്ദരിയെ അകത്തേക്ക്‌ കൊണ്ടു പോണ്ടേ...ഇല്ലെങ്കില്‍ പിന്നെ എങ്ങിനെയാ....പ്രോഗ്രാം..ഹിഹീ..ഇതിന്‍റെ ട്ടെക്ക്‌നിക്‌ മിക്കവര്‍ക്കും അറിയാമായിരിക്കും അറിയാത്തവര്‍ പറഞാല്‍ അതുമിവിടെ എഴുതാം..അങ്ങിനെ സുന്ദരനെ മേക്കപ്പ്‌ ചെയ്ത്‌ സുന്ദരിയാക്കി....മൈക്കില്‍ അറബി വിളിച്ചു കൂവി....ഇതാ....ശരീരമില്ലാതെ തല മാത്രമുള്ള ആഫ്രികന്‍ സുന്ദരി..നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍ക്കുന്നു...ടിക്കറ്റ്‌ കൌണ്ടറില്‍ തിരക്ക്‌ കൂടി...ആളുകള്‍ തിക്കി തിരക്കി അകത്തേക്ക്‌ തള്ളി..കയറി...ഏകദേശം ഒരു 15 മിനുട്ട്‌ ആയിക്കാണും ദാ വരുന്നു പോലീസ്‌. ജോയിയെയും എന്നെയും കൂട്ടി അകത്തേക്ക്‌ നടന്നു. ഉള്ളില്‍ കയറി വാതില്‍ അടച്ചു. പിന്നെ നമ്മുടെ സുന്ദരിയെ വിളിക്കാന്‍ പറഞു. അതാ വരുന്നു മുഖത്ത്‌ മാത്രം ചായം പൂശി..ബര്‍മോഡയുമിട്ട്‌..ബലൂച്ചി..അലി. ആ സുന്ദരിയെ കണ്ടു പോലീസ്‌ ചിരികുന്നു. അപ്പോ പെണ്ണല്ലേ പോലീസ്‌, അതിലൊരു പോലീസ്‌കാരന്‍ ഇന്നലെ വന്നു അലിയോട്‌ കുറെ പഞ്ചാരയടിച്ചു പോയതാ....അലിയെ കണടപ്പോ അവന്നെന്‌ ചമ്മി.ഷോ പെര്‍മിഷനില്ലാ എന്ന കാര്യം അപ്പോ മനസ്സിലായി. അല്ലെങ്കിലും ഈ ജോയിയേട്ടന്റെ സ്ഥിരം പരിപ്പാടിയാണ്‌...കാരണം മുനിസിപാലിറ്റിയിലും പോലീസിലും കാശ്‌ അടകേണ്ടി വരും അതു തന്നെ കാര്യം.സുന്ദരിയെ കാണന്‍ പുറത്ത്‌ ജനം തടിച്ചു കൂടിയിരിക്കുന്നുഅവരുടെ മധ്യത്തിലൂടെയതാ അവര്‍ ആകാംഷയോടെ കാത്തിരുന്ന ആഫ്രികന്‍ സുന്ദരി...ചുണ്ടില്‍ ലിപ്‌സ്റ്റിക്കും തേച്ച്‌ ബര്‍മോഡയില്‍...സ്‌പെഷ്യലി ട്ടേബിളിനടിയില്‍ ഇരികുബോല്‍ കുപ്പായം ഊരി വെക്കും ബലൂച്ചി അലി. അതിനിടക്ക്‌ പോലീസുക്കാരന്‍ വിളിച്ചു പറയുന്നു ....ഇത്‌ പെണ്ണല്ല ഇതാ ഇവനാ ആള്‌ എന്നൊക്കെ...ഇതൊക്കെ മനസ്സില്‍ നല്ല പോലെ ചിരിയുണര്‍ത്തിയെങ്കിലും...ടിക്കറ്റ്‌ എടുത്തു നിന്ന ആളുകളുടെ ആ രോഷത്തോടെയുള്ള നോട്ടം ചിരിയെ അടക്കി നിര്‍ത്തി.അവസാനം സ്റ്റേഷനില്‍ ചെന്ന്‌ കാര്യം അറിഞപ്പോ...ടെന്‍ഷെന്‍ കൂടി.പ്രോഗ്രാം കണ്ടുപോയ ഏതോ ഒരു അറബിപെണ്‍കുട്ടിക്ക്‌ ഭ്രാന്തിളകി എന്നും പറഞു ആരോ പരാതി കൊടുത്തിരികുന്നു. ജീവിതം കട്ടപൊഗ..., ആശുപത്രിയിലാണത്രെ പെണ്‍കുട്ടി.. ഡോക്‌ടരുടെ മറുപടിക്ക്‌ കാത്തു നില്‍കുകയാണ്‌ അറബി കുടുംബവും പോലീസും..എന്തായാലും ആ രാത്രി അകത്ത്‌ തന്നെ..ഇടക്കിടക്ക്‌ ജോയിയേട്ടന്‍ പിറുപിറുക്കുന്നു.. ച്ചേ നല്ല കളക്‌ഷനായിരൂന്നു..രാത്രി പിടിച്ചാലും കുഴപ്പമില്ലായിരുന്നു..ആ കളക്‌ഷന്‍ നേരത്ത്‌ തന്നെമനുഷ്യന്‍ അകത്തായ വിഷമം അയാള്‍ക്ക്‌ കളക്‌ഷന്‍ ചിന്താ..ദേഷ്യം വന്നു.ഇനിയിപ്പോ ആ പ്രോഗ്രാം ഷാര്‍ജയില്‍ ഓടില്ല..എന്നാലെന്താ ഒരു ദിവസം തന്നെ 12 ആയിരം ദിര്‍ഹമാണ്‌ കളക്‌ഷന്‍ കിട്ടിയത്‌.പിറ്റേന്ന്‌ രാവിലെ ഹോസ്‌പിറ്റലില്‍ നിന്നും ഫോണ്‍ വന്നു ഡോക്‌ടറാഇരുന്നു..പ്രശ്‌നമൊന്നുമില്ലെന്ന്‌ പറഞ്‌....അവസാനം ഇങ്ങിനെ ഒരു ഷോ ഷാര്‍ജയിലിനി പ്രദര്‍ശിപ്പിക്കില്ലാ എന്ന്‌ പേപ്പറില്‍ ഒപ്പിട്ട്‌ കൊടുത്ത്‌ റൂമിലേക്ക്‌ മടങ്ങി...അങ്ങിനെ ആദ്യമായി മാജികിലെ ഒരു ചെറിയ നമ്പറില്‍ ഞാനും ലോക്കപ്പ്‌ കണ്ടു...അന്ന്‌ പോലീസ്‌ പിടിച്ച്‌ കൊണ്ടു പോകുന്ന നേരത്ത്‌ അവിടെയുണ്ടായിരുന്ന പലരും ടെന്‍റ്റിനുള്ളില്‍ കയറി ഐഡിയ മനസ്സിലാക്കിയിരുന്നു. പിന്നെ അതാ ദുബായിലും , അബുദാബിയിലും , അല്‍ഐനിലുമൊക്കെ പാമ്പ്‌ സുന്ദരിയും, മോറൊക്കോ സുന്ദരിയും, കുറുക്കന്റെ ശരീരമുള്ള പെണ്ണും ആക്കെ ടെക്‌നിക്‌ ഷോകളുടെ ബഹളം...അടുത്ത ഷോ ബനിയസിലാണ്‌ ഇതേ പ്രശ്‌നമാണെങ്കില്‍ ഞാനുണ്ടാവില്ല എന്ന്‌ ജോയിയേട്ടനോട്‌ പറഞു , സ്റ്റേജ്‌ഷോ മതി എന്നൊരു റിക്വസ്റ്റും വെച്ചു. ബനിയാസ്‌ വിശേഷങ്ങളുമായ്‌ തിരിച്ചു വരാം..

16 comments:

മന്‍സുര്‍ said...

മരണകിണറില്‍ കാറോടിക്കുന്ന ജോയിയേട്ടന്‍റെ മറ്റൊരു സാഹസികത നിറഞ കഥ ഉടന്‍ വരുന്നു...
അഭിപ്രയം അറിയിക്കുക....സഹകരണം പ്രതീക്ഷിക്കുന്നു....

പ്രയാസി said...

അവസാനം ഇങ്ങിനെ ഒരു ഷോ ഷാര്‍ജയിലിനി പ്രദര്‍ശിപ്പിക്കില്ലാ എന്ന്‌ പേപ്പറില്‍ ഒപ്പിട്ട്‌ കൊടുത്ത്‌ റൂമിലേക്ക്‌ മടങ്ങി...

ha,ha,ha എന്റെ മന്‍സൂ..

ആണിനെ പെണ്ണാക്കണ വിദ്യ കൊള്ളാലോ..!

അറബി പോലീസായോണ്ടു മകാരവും പീഡനവുമേറ്റില്ല..

അല്ലെങ്കില്‍ ആ സുന്ദരന്റെ കാര്യം..ഹൊ! ഹോ!
ഈ സുന്ദരന്റെ കാര്യവും..

നന്നായിരിക്കുന്നു മന്‍സൂ..മാജിക് അനുഭവങ്ങള്‍ ഇനിയും പോരട്ടെ..:)

Ali said...

ഗള്‍ഫിലല്ലേ...
കാശുണ്ടാക്കാന്‍ പറ്റിയ പണിയാ
ആണിനെ പെണ്ണാക്കിയാല്‍....

വാല്‍മീകി said...

കൊള്ളാമല്ലോ മന്‍സൂര്‍. അടുത്ത കഥ വരട്ടെ.

ഫസല്‍ said...

loakkappila jeevitham kurachu koodi ezhuthaamaayirunnu....
sathyam aviduthe visheshangal koodi ariyaan aagrahamundaayirunnu
enthaayaalum nannayittundu
thudarnnulla kathakkai kaathirikkunnu

കുഞ്ഞന്‍ said...

മന്‍സൂര്‍ ഭായി...
ജീവിക്കാന്‍ വേണ്ടി എന്തെല്ലാം വേഷങ്ങള്‍ ആടുന്നു, തിരിഞ്ഞു നോക്കുമ്പോള്‍ ചിലത് സുഖവും ചിലതു നൊമ്പരവുമാകും, പക്ഷെ കുഞ്ഞനീയനുഭവക്കഥ രസിച്ചു...ആ രഹസ്യംകൂടി ഒന്നു വെളിപ്പെടുത്തിയാല്‍ വായ് കൂട്ടിപ്പിടിക്കാമായിരുന്നു..!

ശെഫി said...

നന്നാവുന്നു , അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

അഞ്ചല്‍കാരന്‍ said...

പാരഗ്രാഫ് തിരിച്ച് എഴുതുകയാണേല്‍ വായിക്കാനെളുപ്പമാകും.

അക്ഷരതെറ്റുകളും കൂടുന്നു. എന്റേയും പ്രശ്നമാണ് അക്ഷരതെറ്റ്. പക്ഷേ പരസ്പരം പറഞ്ഞ് തിരുത്താം അല്ലാതെന്ത് ചെയ്യും.

കുറിപ്പെഴുതാനുള്ള തിടുക്കത്തില്‍ സംഭവത്തിന്റെ രസചരട് പൊട്ടിപോകുന്നുണ്ട്. നന്നായി എഴുതാമായിരുന്ന ഒരു കുഞ്ഞു സംഭവം ശ്രദ്ധക്കുറവും തിടുക്കവും കാരണം പാളിപോയി എന്ന് പറഞ്ഞാല്‍ മന്‍സൂര്‍ പിണങ്ങില്ലല്ലോ അല്ലേ?

ദേണ്ടെ ഇവിടെ നിന്നും ഒരു നിഘണ്ടു ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്തോളൂ. ഗുണപ്പെടും.

ആശംസകള്‍.

മയൂര said...

നന്നാവുന്നുണ്ട്...:)

കരീം മാഷ്‌ said...

വളരെ രസകരമായ സംഭവങ്ങള്‍,
നന്നായിരിക്കുന്നു.
അഞ്ചല്‍ക്കാരന്‍ എഴുതിയ പോലെ, കുറച്ചു കൂടി സമയമെടുത്തു അക്ഷരത്തെറ്റുകള്‍ തിരുത്തി അവതരണം സരസമാക്കിയാല്‍ വളരെ നല്ല സൃഷ്ടിയാവും.
എല്ലാ ആശംസകളും
.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

അങ്ങനെ ലോക്കപ്പിലും കിടക്കേണ്ടി വന്നു, അല്ലേ? കളക്ഷനൊന്നും പിടിച്ചു വാങ്ങിയില്ലല്ലോ... ഭാഗ്യം!

ഇനി അടുത്ത സംഭവം പോരട്ടേ...
:)

തറവാടി said...

പാരഗ്രാഫ് തിരിച്ചെഴുതൂ മന്‍‌സൂര്‍ , വായിക്കാന്‍ നന്നേ ബുദ്ധിമുട്ട്.

മന്‍സുര്‍ said...

പ്രയാസി...
പറഞപോലെ നാട്ടിലായിരുന്നെങ്കില്‍..മാനവും കാശും പോയി കിട്ടുമായിരുന്നു...അല്ലേ..എന്തായലും അതുണ്ടായില്ല.....നന്ദി.

അലി...
അവിടെ ചാന്‍സുണ്ടോ...വരട്ടെ....ഹിഹി..

വാല്‍മീകി...
നന്ദി....ഉടനെ വരുന്നു അടുത്തത്‌..

ഫസലേ...
അതു ഒരു ദിവസത്തെ മാത്രമായിരുന്നു..സ്നേഹിതാ...മാസങ്ങളുടെ ജയില്‍ ജീവിതം പുറകെ വരുന്നു തുടക്കത്തിലെ നിങ്ങളെ വിഷമിപ്പിക്കണോ...

കുഞാ...നന്ദി
ഒട്ടനവധി രസകരവും...നോവും നിറഞ കഥകള്‍ അല്ലേ നാളെ നമ്മുക്ക്‌ ഓര്‍ക്കാനായി ഈ പ്രവാസം നല്‍ക്കുന്നുള്ളു...തീര്‍ച്ചയായും...എല്ലാം പുറകേ വരുന്നുണ്ടു..സ്നേഹിതാ...

ഷെഫി....നന്ദി...തുടരാം

അഞ്‌ചല്‍കാരാ...
വളരെ ഉപകാരപ്രദമായ ഈ നിര്‍ദേശങ്ങള്‍ എന്റെ എഴുത്തിനുള്ള അംഗീകാരമായി കാണുന്നു...പിന്നെ താങ്കല്‍ നല്‍കിയ ലിങ്ക്‌ തീര്‍ച്ചയായും ഉപയോഗപ്രദമുള്ളതു തന്നെ. പക്ഷേ ഒരു സംശയം ചോദിച്ചോട്ടെ..
ഞാന്‍ ഇവിടെ എഴുതുന്നത്‌ എല്ലാം ഒന്നു കൂടി പരിശോധിച്ച്‌ പരമാവധി തെറ്റുകള്‍ തിരുത്തിയാണ്‌ പോസ്റ്റ്‌ ചെയ്യുന്നത്‌
പക്ഷേ വേറെ സിസ്റ്റത്തില്‍ നോകുബോല്‍ അവിടെ അക്ഷര തെറ്റുകള്‍ കാണിക്കുന്നു . അത്‌ എന്തു കൊണ്ടാണ്‌ അങ്ങിനെ സംഭവിക്കുന്നത്‌..?
പിന്നെ അഞ്‌ചല്‍കാരന്‍ പറഞത്‌ പോലെ അല്‌പ്പം തിടുക്കത്തിലായിരുന്നു ഈ പോസ്റ്റ്‌...ഇനി ശ്രദ്ധിക്കാം .
എന്തായാലും വളരെ വിശദമായി കാര്യങ്ങള്‍ പറഞു തന്നതിന്‌ നന്ദി അറിയിക്കട്ടെ സ്നേഹിതാ..

മയൂര ......നന്ദി

മാഷേ..
തീര്‍ച്ചയായും...ശ്രദ്ധിക്കാം....അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം..തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ശ്രീ..
അതും കൂടി പോയിരുന്നെങ്കില്‍ ഓ..ആലോച്ചിക്കാന്‍ വയ്യ..എന്റെ കാര്യമല്ലാ...ജോയിയേട്ടന്റെ...ഹഹാ

തറവാടി...
ശ്രദ്ധിക്കാം.....നന്ദി

പിന്നെ അഞ്‌ചല്‍ക്കാരന്‍ പറഞ പോലെ പ്രൊഫ.വാഴകുന്നത്തെ കുറിച്ചുള്ള കുറിപ്പുകള്‍ വരുന്ന പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്‌..

അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

മന്‍സൂര്‍ ഭായ്...

എന്തായാലും അടികൊള്ളാതെ രക്ഷപ്പെട്ടൂലോ... ഭാഗ്യായി..

:)


ഇനിയും പോന്നോട്ടേ...
:)

മുസാഫിര്‍ said...

ഷാര്‍ജയിലെ പോലീസായതു ( അന്‍‌ജത് ?) കൊണ്ട് ഇടി കൊള്ളാതെ രക്ഷപ്പെട്ടു അല്ലെ ? കഥാവിവരണം രസകരമായിരിക്കുന്നു.

മന്‍സുര്‍ said...

സഹയാത്രിക...

നന്ദി.....അടിയില്ലായിരുന്നു പക്ഷേ...കുളിക്കാത്ത രണ്ടു അറബികള്‍ അതിനുള്ളില്‍..ഓ....അതിലും ഭേദം അടിയായിരുന്നു...

മുസാഫിര്‍...
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി സ്നേഹിതാ.....

നന്‍മകള്‍ നേരുന്നു