Saturday, November 17, 2007

മാന്ത്രികന്‍ അര്‍.കെ.മലയത്ത്‌
മാന്ത്രികന്‍ അര്‍.കെ.മലയത്ത്‌

രാമകൃണന്‍ മലയത്ത്‌ എന്ന മന്ത്രികനെ കുറിച്ച്‌ പറയുബോല്‍ അവരുടെ കുടുംബത്തെ കൂടി കുറിച്ച്‌ നാം അറിയേണ്ടിയിരിക്കുന്നു. കാരണം കേരളത്തിലെ ഏക മാജിക്ക്‌ സബൂര്‍ണ്ണ കുടുംബമായിരിക്കും മലയത്തിന്റെത്‌.

ഭാര്യ നിര്‍മല മലയത്തും , മകന്‍
രാകിന്‍ മലയത്തും ഇന്ന്‌ അറിയപ്പെടുന്ന മജീഷ്യന്‍മാരാണ്‌. എല്ലാ വേദികളിലും ഇവര്‍ കുടുംബസമ്മേതമാണ്‌ പരിപ്പാടികള്‍ അവതരിപ്പിക്കുന്നത്‌.

മിസ്റ്റീരിയ എന്ന നാമോദയത്തിലാണ്‌ പ്രോഗ്രാംസ്സ്‌ നടത്തി വരുന്നത്‌. ആദ്യകാല പ്രൊഫഷണല്‍ മാജിക്കുകളില്‍ അറിയപ്പെടുന്ന നാമമായിരുന്നു മലയത്ത്‌. ഇദേഹത്തിന്റെ ശിഷ്യണത്തിലായിരുന്നു മുതുക്കാട്‌ ഗോപിനാഥ്‌ . അലിഖാന്‍ മഞ്ചേരിയുടെ
ശിഷ്യനായിരുന്നു മലയത്ത്‌. അക്കാലത്ത്‌ വാഴകുന്നം തിരുമേനിയുടെയും , അലിഖാന്‍റെയും കൂടെ ഒട്ടനവധി വേദികളില്‍ പ്രോഗ്രമുകള്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചയാളായിരുന്നു മലയത്ത്‌.

ഇന്ത്യന്‍ മാജിക്ക്‌ അക്കാദമിയുടെ മജിഷ്യന്‍ ഭാഗ്യനാഥിന്‍റെ പേരിലുള്ള ഫാന്‍റ്റസി അവാര്‍ഡ്‌ മലയത്തിന്‌ ലഭിച്ചിട്ടുണ്ടു. മാജിക്കിന്റെ ഉയരങ്ങളിലേക്കുള്ള പഠനത്തിനായ്‌ കല്‍ക്കത്തയിലെ ഒട്ടനവധി മജീഷ്യന്‍സുമായി മലയത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ടു.

എ.ടി.കോവൂര്‍ മലയത്തുമായ്‌ മാജിക്കിനോടൊപ്പം ഹിപ്പ്‌നോട്ടിസവും കൂടി ചേര്‍ത്ത്‌ പുതിയ പല ആവിഷ്‌കാരങ്ങളും ചെയ്‌തിട്ടുണ്ടു. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ മിക്ക കഥകളിലും മലയത്തിന്റെ മാജിക്ക്‌ കഥാപാത്രങ്ങള്‍ നിറഞു നിന്ന
കാലഘട്ടമുണ്ടായിരുന്നു.

മോഹന്‍ലാലിനോടൊപ്പം മാന്ത്രിക വിളക്കും , മോഹന്‍ലാലും എന്ന ഗള്‍ഫ്‌ പരിപ്പാടികളില്‍ മലയത്തിന്റെ മാന്ത്രിക വിദ്യകള്‍ ആകര്‍ഷണീയമായിരുന്നു. ന്യു ഇന്ത്യ അഷുറന്‍സ്‌ കമ്പനിയിലെ ഉദ്യേഗസ്ഥനായിരുന്നു മലയത്ത്‌. ഇന്നദേഹം ആ ജോലിയില്‍ നിന്നും റിട്ടേര്‍മെന്‍റ്റായി മുഴുസമയം മാജിക്കില്‍ ശ്രദ്ധ പുലര്‍ത്തുന്നു.
നിലംബൂരില്‍ മാജിക്ക്‌ എന്‍റ്റര്‍ ടൈനേര്‍സ്‌ എന്ന മാജിക്ക്‌ സ്കൂല്‍ നടത്തി വരുന്നു. 1970,80 കാലഘട്ടങ്ങളിലായിരുന്നു മലയത്തിന്റെ പ്രവേശനം.മാജിക്കിന്‌ വേണ്ടത്ര പ്രോസ്‌താഹനം ലഭിക്കാത്തതില്‍ മലയത്ത്‌ അസ്വസഥനായിരുന്നു. ഭാര്യ നിര്‍മ്മല പണ്ടു മലയത്തിന്റെ മാജിക്ക്‌ ട്രൂപിലെ അംഗമായിരുന്നു. പിന്നീട്‌ മലയത്തിന്‍റെ ജീവിതത്തിലേക്കും കടന്ന്‌ വന്നു. നിലംബൂര്‍ പഞ്ചായത്തിലെ ചെയര്‍
പേഴ്‌സണായിരുന്നു നിര്‍മ്മല. ഇന്ന്‌ വീണ്ടുമവര്‍ മാജിക്ക്‌ പരിപ്പാടികളില്‍ ഭര്‍ത്താവിനോടൊപ്പം സജീവമായി. മകന്‍ രാകിന്‍ മലയത്ത്‌ ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ പഠിക്കുന്നു.

ഒരു പക്ഷേ ഇന്ത്യയിലെ സബൂര്‍ണ്ണ മാജിക്ക്‌ കുടുംബം എന്ന പ്രത്യേകത കൂടി ഇവര്‍ക്ക്‌ സ്വന്തം.
ടീ.വീ.ചാനലുകളിലെ മാജിക്കിന്റെ അതിപ്രസരം ഈ മന്ത്രികന്റെ ജൈത്രയാത്രക്ക്‌ തടസ്സങ്ങളുണ്ടാക്കിയില്ല. ഇന്നും കേരളത്തിനകത്തും, പുറത്തും, വിദേശരാജ്യങ്ങളിലും മലയത്തും കുടുംബവും ഒട്ടനവധി വ്യത്യസ്തങ്ങളായ പുതുമകളോടെ മിസ്റ്റീരിയയുമായ്‌
പര്യടനം തുടരുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും ധാരളം പേര്‍ നിലംബൂരിലെ ഇദേഹത്തിന്റെ മാജിക്ക്‌ സ്കൂളില്‍ പഠനത്തിനായ്‌ എത്തുന്നു.

മാന്ത്രികന്‍ മലയത്തിനും,കുടുംബത്തിനും നന്‍മകള്‍ നേരുന്നു.
വിദ്യഭ്യാസം നിലംബൂര്‍,കോഴിക്കോട്‌ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി.

ഇനി അടുത്ത ലക്കത്തില്‍ ഒരുഗ്രന്‍ കാര്‍ഡ്‌ വിദ്യയുമായി തിരിച്ചു വരാം.......കാത്തിരിക്കുക.
ഏവര്‍ക്കും നന്‍മകള്‍ നേരുന്നു

19 comments:

മന്‍സുര്‍ said...

കേരളത്തിലെ പ്രശസ്ത മാന്ത്രികന്‍ മലയത്തിനെ കുറിച്ചുള്ള കുറിപ്പുകള്‍, ഇന്ന്‌ കേരളത്തില്‍ അറിയപ്പെടുന്ന മജീഷ്യരില്‍ പ്രമുഖന്‍. കൂടാതെ അദേഹത്തിന്റെ കുടുംബവും അദേഹത്തോടൊപ്പം മാജിക്കില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക്‌ കുടുംബം.

അലി said...

മജീഷ്യന്‍ മന്‍സൂര്‍...

കേരളത്തിലെ പ്രശസ്ത മാന്ത്രികന്‍ മലയത്തിനെ കുറിച്ചുള്ള ലേഖനം വളരെ നന്നായി...

ഇങ്ങനെ വിജ്ഞാനപ്രദമായ ലേഖനങ്ങളാണു വേണ്ടത്... അല്ലാതെ മനുഷ്യനെക്കൊണ്ട ഊതിച്ചു കൊല്ലരുത്...

അഭിനന്ദനങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവരണം കൂടുതല്‍ അറിവേകി

വേണു venu said...

വിജ്ഞാന പ്രദമായ ലേഖനം.:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ആദ്യമായിട്ടാണ് ഇദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത്..

ലേഖനത്തിനു നന്ദി :)

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ...

അലിഭായ്‌...നന്ദി
പ്രിയാ നന്ദി...
വേണുജീ...നന്ദി...
ജിഹേഷ്‌ ഭായ്‌... മലയത്ത്‌ ആണ്‌ സ്റ്റേജ്‌ ഷോ ജനകീയമാകിയത്‌....പിന്നീടാണ്‌ മുതുക്കാട്‌ ഈ മേഖലയില്‍ അല്‌പ്പം കൂടി കൊമേഴ്‌ഷല്‍ കൊണ്ട്‌ വരുന്നത്‌..കേരളാ മാജിക്കില്‍ പ്രൊഫ.വാഴക്കുന്നം കഴിഞാല്‍ ജനങ്ങള്‍ ആദ്യം അറിയുന്നത്‌ മലയത്തിനെയാണ്‌...

സ്നേഹാഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

എന്നാണടെ മാന്ത്രികന്‍ മന്‍സൂറിനെക്കുറിച്ചുള്ള ലേഖനം..
എന്തായാലും ലേഖനം കലക്കി..
കലക്കിയെടാ..കലക്കി..:)

ജനശക്തി ന്യൂസ്‌ said...

മന്‍സൂര്‍,

പ്രൊഫസര്‍ ആര്‍.കെ മലയത്തിന്റെ കുടുംബത്തെപ്പറ്റിയുള്ള വിവരണം വളരെ നന്നയിട്ടുണ്ട്‌. മലയത്തിന്നോട്‌ എന്റെ അന്വേഷണം. അറിയിക്കുമല്ലോ ?. എന്റെ ഒരു പഴയ സുഹൃത്താണ്‌.
നാരായണന്‍ വെളിയംകോട്‌, ദുബായ്‌

janasakthinews@gmail.com

ജനശക്തി ന്യൂസ്‌ said...

മന്‍സൂര്‍,

പ്രൊഫസര്‍ ആര്‍.കെ മലയത്തിന്റെ കുടുംബത്തെപ്പറ്റിയുള്ള വിവരണം വളരെ നന്നയിട്ടുണ്ട്‌. മലയത്തിന്നോട്‌ എന്റെ അന്വേഷണം. അറിയിക്കുമല്ലോ ?. എന്റെ ഒരു പഴയ സുഹൃത്താണ്‌.
നാരായണന്‍ വെളിയംകോട്‌, ദുബായ്‌

janasakthinews@gmail.com

വാല്‍മീകി said...

ഇദ്ദേഹത്തിന്റെ ഒന്നു രണ്ടു സ്റ്റേജ് പരിപാടികള്‍ നേരിട്ടു കാണാനും പരിച്ചയപെടനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ സന്തോഷം.
നന്ദി മന്‍സൂര്‍ ഭായ്.

കുഞ്ഞന്‍ said...

മന്‍സൂര്‍ഭായ്..
മാന്ത്രികന്‍ മലയത്തിനെ കൂടുതല്‍ പരിചയപ്പെടുത്തിയതിന് നന്ദിയറിയിക്കുന്നു..!
തീര്‍ച്ചയായും അദ്ദേഹത്തിന് കേരള മാജിക്കില്‍ ആദരവുകള്‍ കിട്ടേണ്ടതാണ്..!

ഏ.ആര്‍. നജീം said...

മജീഷ്യന്‍ മുതുകാട് കൈരളി ചാനലിലെ മാജിക് പ്രൊഗ്രാമിനിടെ മലയത്തിനെ കുറിച്ച് പറയാറുണ്ട്..

അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് സഹായിച്ചു
നന്ദി മന്‍സൂര്‍ ഭായ്

നിഷ്ക്കളങ്കന്‍ said...

മ‌ല‌യത്തിനെക്കുറിച്ച് മ‌നസ്സിലാക്കാന്‍ സാധിച്ചു. നന്ദി മ‌ന്‍സ്സൂര്‍

ഹരിശ്രീ said...

നല്ല ലേഖനം...
ആശംസകള്‍...

മന്‍സുര്‍ said...

പ്രയാസി...കൂട്ടുക്കാരാ.....പയ്യെ തിന്ന പനയും തിന്നാം എന്നൊരു ചൊല്ലുണ്ടോ....എവിടെയോ കേട്ട പോലെ...നീ കേട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണം..പിന്നെ ഇടക്ക്‌ മുങ്ങുന്ന പണി വേണ്ട ട്ടോ...

ജനശക്തി...അറിയിക്കാം..വിലപെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി
വാല്‍മീകി....നന്ദി സ്നേഹിതാ...
കുഞ്ഞാ.....സന്തോഷം
നജീംഭായ്‌..... നന്ദി
നിഷ്‌കളങ്കാ...നന്ദി
ഹരിശ്രീ....നന്ദി

നന്‍മകള്‍ നേരുന്നു

chithrakaran:ചിത്രകാരന്‍ said...

വിജ്ഞാനപ്രദമായ പൊസ്റ്റ്.
മാജിക്കും , സര്‍ക്കസും അത്ര താല്‍പ്പര്യമില്ലെങ്കിലും കണ്ടിരിക്കും...!
:)

Sebin Abraham Jacob said...

മലയത്ത് വലിയ മജീഷ്യനാണെന്നറിയാം. എന്നാല്‍ ഇദ്ദേഹത്തിന്‍റേത് മാത്രമാണ് ഏക മാജിക് കുടുംബം എന്ന പ്രസ്താവം ശരിയാണോ?

കൊല്‍ക്കൊത്തയിലെ പി.സി. സര്‍ക്കാരിന്‍റെ കുടുംബം തലമുറകളായി ഭാര്യയും ഭര്‍ത്താവും മക്കളും സഹിതം മാജിക്കുകാരല്ലേ? അതേപോലെ വലിയ മാജിക്കുകാരനൊന്നുമല്ലെങ്കിലും കേരളം മുഴുവന്‍ സ്കൂളുകളില്‍ മാജിക് അവതരിപ്പിക്കാന്‍ ബസുമായി നടന്ന ഒരു മജീഷ്യന്‍ നാഥില്ലേ? അദ്ദേഹവും ഭാര്യയും രണ്ട് ചെറിയ കുട്ടികളും മാജിക്കുകാര്‍ തന്നെയല്ലേ? ഇതും മറ്റൊരു സന്പൂര്‍ണ്ണ മാജിക് കുടുംബമല്ലേ?

നാഥിന്‍റെ മകന്‍ മാസ്റ്റര്‍ ഭാഗ്യനാഥ് ഇന്ത്യയിലെ കൊച്ചുമാന്ത്രികന്‍ എന്ന നിലയില്‍ ലിംക ബുക് ഓഫ് റെക്കാഡ്സില്‍ സ്ഥാനം പിടിച്ചിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. ആളിപ്പോള്‍ മിഡില്‍ സ്കൂളിലോ ഹൈസ്കൂളിലോ എത്തിക്കാണും.

ഏറനാടന്‍ said...

പ്രിയനാട്ടുകാരാ.. നമ്മുടെ നിലമ്പൂരിന്റെ അഭിമാനപാത്രമായ മലയത്തിനേയും കുടുംബത്തേയും ബൂലോകര്‍‌ക്ക് പരിചയപ്പെടുത്തിയതില്‍ അഭിനന്ദനങ്ങള്‍...

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...സെബിന്‍

പി.സി.സര്‍ക്കാറിന്റെ കുടുംബത്തിലെ എല്ലാ അഗംങ്ങളും മജീഷ്യന്‍മാര്‍ ആയിരുന്നില്ല....മക്കള്‍ മാത്രമായിരുന്നു വേദികളില്‍ പ്രത്യക്ഷപെട്ടിരുന്നത്‌,ഭാര്യക്ക്‌ മാജിക്ക്‌ അറിയുമായിരുന്നോ എന്ന്‌ കേട്ടറിവില്ല....
പിന്നെ പ്രൊഫ. ഭാഗ്യനാഥ്‌ തീര്‍ച്ചായായും മലയത്തിനെ പോലെ ശ്രദ്ധിക്കപ്പെടാതെ പോയ നല്ല ഒരു മാന്ത്രിക്കനായിരുന്നു.
മകന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യനായിരുന്നു.
പക്ഷേ കുടുംബത്തിലെ മറ്റ്‌ അഗംങ്ങള്‍ ഞാന്‍ ഉദേശിച്ചത്‌ ഭാര്യ അദേഹത്തോടൊപ്പം വേദികളില്‍ മാജിക്കുമായി വന്നിട്ടില്ല എന്നാണ്‌ എന്റെ അറിവ്‌..
ഇവിടെ കേരളത്തിലും,ഇന്ത്യയിലും...ഒരു പക്ഷേ ഒരു കുടുംബം ഒരുമിച്ച്‌ വേദികളില്‍ ജാലവിദ്യകള്‍ അവതരിപ്പിക്കുന്നത്‌ മലയത്ത്‌ കുടുംബം ആണ്‌ എന്നാണെന്റെ അറിവും പറഞ്ഞു കേട്ട അറിവും
ഇതില്‍ തങ്കളുടെ അറിവുകള്‍ വീണ്ടും പങ്ക്‌ വെക്കുമെന്ന പ്രതീക്ഷയോടെ....വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

ചിത്രക്കാരാ.....അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

ഏറനാടാ..നാട്ടുക്കാരാ.....എവിടെയായിരുന്നാലും കഴിവിന്റെ പരമാവധി പ്രോത്‌സഹനം നല്‍ക്കുന്നതിന്‌ ഒരുപ്പാട്‌ സന്തോഷം അറിയിക്കട്ടെ.....

നന്‍മകള്‍ നേരുന്നു