Thursday, October 18, 2007

ഒരു മാജിക്കിന്‍റെ കാലം

കേരളത്തിന്‍റെ തേക്കുകളുടെ നഗരം എന്നറിയപ്പെടുന്ന ഗ്രാമമാണ്‌ നിലംബൂര്‍, ലോകത്തിലെ ഏറ്റവും വലിയ തേക്കും, ലോകത്തിലെ ആദ്യത്തെ തേക്ക്‌ മ്യുസിയവും സ്ഥിതി ചെയ്യുന്നത്‌ നിലംബൂര്‍ ആണ്‌. ഇതിന്‌ പുറമെ നിലംബൂരിന്‌ മറ്റൊരു പ്രത്യേകത കൂടി ഉണ്ടു. മാജിക്കുകളുടെ നഗരം എന്ന്‌ കൂടി നിലംബൂര്‍ അറിയപ്പെടുന്നു. സാമുതിരി രാജാവിന്‍റെ കുടുംബക്കാരായ കോവിലക്കത്തുക്കാര്‍ ആയിരുന്നു നിലംബൂര്‍ ദേശത്തിന്‍റെ ഭരണ ചുമതല വഹിച്ചിരുന്നത്‌. അന്ന്‌ കോവിലകം സദസ്സുകളില്‍ ചെപ്പടി വിദ്യകളും,കണ്കെട്ടും അവതരിപ്പിച്ചിരുന്നത്‌ കേരളത്തിന്‍റെ മാജിക്ക്‌ പിതാവ്‌ എന്നറിയപ്പെടുന്ന പ്രൊഫസര്‍ വാഴകുന്നമായിരുന്നു.നിലംബൂര്‍ വാസിയല്ലായിരുന്നെങ്കിലും കോവിലക്കത്തെ ഈ വാസമാക്കാം നിലംബൂര്‍വാസികളില്‍ മജിക്കിനോടുള്ള താല്‍പര്യം ഉടലെടുക്കാന്‍ ഒരു കാരണം. ഇന്ന്‌ ഇന്ത്യയില്‍ അറിയപ്പെടുന്ന ഗോപിനാഥ്‌ മുതുകാടും, അര്‍.കെ.മലയത്തും,നിലംബൂര്‍ പ്രദീപും,സുധീര്‍ബാബുവും,ജോയിയും,ഹമീദ്‌ മാഷും..നിലംബൂരിന്‍റെ സന്തതികളാണ്‌.

പണ്ടുക്കാലത്ത്‌ മലയത്തിന്‍റെ ശിഷ്യനായിരുന്നു ഗോപിനാഥ്‌...പിന്നീട്‌ കാലത്തിന്‍റെ മുന്നേറ്റത്തിനനുസരിച്ചുള്ള അതിനൂതന സാങ്കേതികവിദ്യകളിലൂടെ മുതുകാട്‌ ഉയരങ്ങളിലേക്ക്‌ പടവുകള്‍ കയറി. സയന്‍സ്സിന്‍റെയും,സങ്കീതത്തിന്‍റെയും,വര്‍ണ്ണങ്ങളുടെയും അതിപ്രസാരം മാജിക്കിന്‌ പുതിയ മാനം തീര്‍ത്തു...ഒപ്പം പീഡിതരുടെയും,അവണിക്കപ്പെട്ടവരുടെയും,സമകാലീനപ്രശ്‌നങ്ങളും,ആശ്രിതര്‍ക്ക്‌ സഹായഹസ്തങ്ങളുമായ്‌ മാജിക്ക്‌ മാറിയപ്പോല്‍.. ജനഹ്രദയങ്ങളില്‍ മാജിക്കിനുള്ള സ്ഥാനം ആസ്വാദന കലക്കുള്ള അംഗീകാരമായി മാറി.ഏതൊരാളും ആകാംഷയോടെ..കൌതുകത്തോടെ മാത്രം കണ്ടിരിക്കുന്ന മാന്ത്രികവിദ്യ...അറിയാതെ മനസ്സ്‌ ഒരായിരം പ്രാവശ്യം സ്വയം ചോദിക്കും എങ്ങിനെയാ ഇതൊക്കെ ചെയ്യുന്നത്‌ എന്ന്‌.... സ്കൂളില്‍ മാജിക്ക്‌ പരിപ്പാടികള്‍ അരങ്ങേറുബോല്‍ സ്റ്റേജിലേക്ക്‌ കുട്ടികളെ വിളികുബോല്‍ എന്നും ഞാന്‍ ആയിരുന്നു മുന്നില്‍...ആ കാലങ്ങളില്‍ തുടങ്ങിയതാണീ മാജിക്ക്‌ പ്രണയം.ചെറുപ്പത്തിലെ കുഞി കുഞി മാജിക്കുകള്‍ അവതരിപ്പിച്ചു സഹപാഠികളുടെയും,വീട്ടുക്കാരുടെയും കൈയടികള്‍ നേടിയിട്ടുണ്ടു..ഒപ്പം കുറെ അബദ്ധങ്ങളും.പക്ഷേ ഒരു സത്യം പറയാം..നിലംബൂരില്‍ നിന്നല്ലാട്ടോ ഞാന്‍ മാജിക്ക്‌ പഠിച്ചത്‌...യു.എ.യിലെ പ്രവാസ ജീവിതത്തിനിടയില്‍ മുഹമ്മദ്‌ എന്ന ഈജിപ്‌റ്റ്‌ക്കാരനാണ്‌ മാജിക്കിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്‌ .നിലംബൂരിലേക്കുള്ള പറിച്ചു നടല്‍ പിന്നീട്‌ മാജിക്കില്‍ ഒരു പാട്‌ ഗുണം ചെയ്‌തിട്ടുണ്ടു.നിലംബൂരിലെ സുധീര്‍ബാബുവും, നസീര്‍ക്കായും,കോഴിക്കോടുള്ള ഡാന്‍സ്‌ മാജിക്ക്‌ അവതരിപ്പികുന്ന അസ്‌കറും എന്‍റെ മാജിക്ക്‌ പഠനത്തിന്‌ ശക്തി പകര്‍ന്നവരാണ്‌. എന്‍റെ മാജിക്ക്‌ കഥകളിലൂടെ അവരൊക്കെ ഇനിയും ഇവിടെ കടന്ന്‌ വരും
പക്ഷേ തുടക്കം യു.എ.യിലെ ഷാര്‍ജ തന്നെ.അങ്ങിനെ ഷാര്‍ജയിലെ തുടക്കം ഒട്ടും മോശമായില്ല ഒരു ട്ടെക്‌നിക്ക്‌ പ്രോഗ്രമിന്‍റെ അവതരണ വേളയില്‍ പോലീസ്‌ പൊക്കി അകത്തിട്ടു...തുടരും

19 comments:

മയൂര said...

തുടരട്ടെ... :)

ദിലീപ് വിശ്വനാഥ് said...

അങ്ങനെ വരട്ടെ. അപ്പോള്‍ പോലീസ് പൊക്കി അകത്തിട്ട കഥ വരട്ടെ ആദ്യം.

ശ്രീ said...

തുടരണം...

അപ്പോ ആദ്യം മാജിക് കാണിച്ചത് പോലീസായിരുന്നൂലേ?

;)

മന്‍സുര്‍ said...

മയൂരാ....നന്ദി

വാത്മീകി..

അതൊന്നും പറയണ്ടാ....വെളുക്കാന്‍ തേച്ചത്‌ എന്തോ ആയി എന്ന്‌ കേട്ടിട്ടില്ലേ അത്‌ പോലെയായി...ഓഹ്‌..

ശ്രീ...
എന്താ സന്തോഷം....പൊന്നുമോനെ അടി കിട്ടിയിട്ടില്ലാട്ടോ....ഗള്‍ഫാ...സസുഖം കൂടെ തലയില്ലാത്ത അറബികളും...

എല്ലാം ഒന്ന്‌ റീവൈന്‍റ്റ്‌ അടിക്കട്ടെ...കൊല്ലം നാലായി..ഓര്‍മ്മയിലുള്ളതൊക്കെ എഴുതാം.

വിലപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

നന്‍മകള്‍ നേരുന്നു

വേണു venu said...

പോലീസ്സാണെങ്കില്‍‍ മാജിക്കറിയാത്തവനെ കൊണ്ടും മാജിക്കു് കാണിപ്പിക്കും.
അപ്പോള്‍‍ മന്‍‍സ്സൂറേ തുടരുക.:)

പ്രയാസി said...

മന്‍സൂ ഈ വായുവില്‍ നിന്നെ ഡോളര്‍ ഉണ്ടാക്കണ വിദ്യ അറിയാമൊ!?
അറിയാമെങ്കില്‍ മവനെ..
ബ്ലോഗീക്കൂടി ആദ്യം അതു പടിപ്പിക്കെടാ...

Sethunath UN said...

ഡോ‌ള‌ര്‍ തന്നെ വേണം അല്ലേ പ്രയാസീ? ദി‌ര്‍ഹ‌ം പോരാ? ഹും!
മ‌ന്‍സൂറേ.. കഥ എവിടെ?
അപ്പൊ എന്റെ മേജിക്? (ശ്രീനിവാസന്‍ ഒരു സിനിമയില്‍ ജയ‌റാമിനോടു ചോദിയ്ക്കുന്നത്)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
തുടരുക.

simy nazareth said...

:-) ബാക്കി പോരട്ടെ.

അഞ്ചല്‍ക്കാരന്‍ said...

മാജിക്കിന്റ് ശാസ്ത്രം. നല്ല വിഷയം. മാജിക്ക് വേദികളിലെ ഓര്‍മ്മക്കുറിപ്പുകളില്‍ ഒതുങ്ങാതെ മാജിക്കിനെ കുറിച്ചുള്ള പഠനാര്‍ഹമായ കുറിപ്പുകളായിരിക്കും വായനക്കാര്‍ ഈ ബ്ലോഗില്‍ കൂടുതല്‍ പ്രതീക്ഷിക്കുക എന്ന് പറയേണ്ടതില്ലല്ലോ.

നല്ല സംരംഭം.
ആശംസകള്‍.

അഞ്ചല്‍ക്കാരന്‍ said...

വാഴക്കുന്നത്തെ കുറിച്ചു കൂടുതല്‍ അറിയാമെങ്കില്‍ അതൊരു പോസ്റ്റാക്കാന്‍ ശ്രമിക്കണം. വാഴകുന്നത്തെ കുറിച്ച് കൂടുതലറിയാന്‍ താല്പര്യമുണ്ട്.

G.MANU said...

ithu kalaki.......pettannu atutahthu pooSooo

മന്‍സുര്‍ said...

വേണുജീ...
പണ്ടു പോലീസായിരുന്നോ......ഉറപ്പിച്ചു പറയുന്നല്ലോ...
നന്ദി..
പ്രയാസി...
ഡോളര്‍ കിട്ടിയാല്‍ നിന്‍റെ പ്രയാസങ്ങള്‍ മാറുമെങ്കില്‍ അതും ഞാന്‍ ഉണ്ടാക്കി തരാം..പക്ഷേ പോലീസ്‌ പിടിച്ച എന്റെ പേര്‌ പറയല്ലേ പ്ലീസ്സ്‌
നന്ദി..
നിഷങ്കളകന്‍ നന്ദി....ഉടന്‍ വരുന്നു....നിങ്ങളുടെ ബ്ലോഗ്ഗോ ടീവിയില്‍...
മാജിക്കാ...ഇത്‌ മാജിക്കാ...
ബാജി ഭായ്‌.....നന്ദി
സിമി...
നന്ദി..വീണ്ടും പ്രതീക്ഷിക്കുന്നു..
പ്രിയ സ്നേഹിതാ അഞ്‌ചല്‍കാരാ...
നല്ല അഭിപ്രായം...പണ്ടെന്നോ...കളിച്ചു നടന്ന മാജിക്കിലെ കുറെ ഓര്‍മ്മയില്‍ ഉള്ള കാര്യങ്ങള്‍ പങ്ക്‌ വെയ്‌ക്കാമെന്ന്‌ കരുതി...
തീര്‍ച്ചയായും കൂടുതല്‍ വിശദമായി എനിക്ക്‌ അറിയുന്നതും...അറിയാത്തത്‌ അറിവുള്ളവരോട്‌ ചോദിച്ചു മനസ്സിലാക്കി പറയാന്‍ ശ്രമിക്കാം.....അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സ്നേഹിതര്‍ക്കും നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

ജീ.മാനു..
ഇഷ്ടപ്പെട്ടു എന്നറിഞതില്‍ സന്തോഷം..വീണ്ടും പ്രതീക്ഷിക്കുന്നു....നന്‍മകള്‍ നേരുന്നു

കുറുമാന്‍ said...

മന്‍സൂറേ,

മാജിക്കില്‍ അതീവ തത്പരനാ ഞാനും...അല്പം ഹിപ്നോട്ടിസവും കൈ വശം ഉണ്ട്......ബ്ലോഗിലെ പ്രമുഖരായ കൈപ്പള്ളിയേം, വിശ്വപ്രഭയേം, ദേവേട്ടന്റെ മുറിയില്‍ വച്ച് ഹിപ്നോട്ടൈസ് ചെയ്തിട്ടുമുണ്ട്.......

നമ്പര്‍ മെയിലായി അയച്ച് താ മാഷെ.....ഭാക്കി നമുക്ക് നോക്കാം..

മന്‍സുര്‍ said...

കുറുമാന്‍ജീ ...
ഹഹാഹഹാഹാ..കൊള്ളമല്ലോ...ഈ കാര്യങ്ങള്‍ ഒക്കെ ഒന്ന്‌ പുരത്തു ചാടിക്കാനാണ്‌ ഈ മഹേന്ദ്രജാല ശ്രമം....
അപ്പോ പിന്നെ ഓരോരുത്തരുടെയും മായജാലകഥകള്‍ കൊണ്ടു നിറയട്ടെ ബ്ലോഗ്ഗുകള്‍ അല്ലേ കുറുമാന്‍ജീ...പിന്നെ കുറുമാന്‍ജീയെ ആര്‌ കണ്ടാലും ഒറ്റനോട്ടത്തില്‍ പറഞു പോകും ഹിപ്‌നോട്ടിസമെന്ന്‌....നോ സംശയം..
വീണ്ടും പാര്‍കലാം.....

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് ,
ഇതൊരു മാതിരി സസ്പെന്‍സില്‍ നിര്‍ത്തിയല്ലോ. ഇനി എത്ര ദിവസം കാത്തിരിക്കണോ ആവോ...

ഓടോ : കുറുമാന്‍ ജീ, ടെലിഫോണില്‍ കൂടി ഹിപ്‌നോട്ടിസം ചെയ്യാന്‍ പറ്റുമോ..? എനിക്ക് ഒന്ന് ചെയ്യാനാ ചില കാര്യങ്ങള്‍ അറിയാനുണ്ടേ... :)

സുരേഷ് ഐക്കര said...

മന്‍സൂര്‍,
തുടരുക.ആശംസകള്‍.

സഹയാത്രികന്‍ said...

മന്‍സൂര്‍ ഭായ്... തുടരട്ടേ....
:)