Wednesday, November 21, 2007

സൂപ്പര്‍ കാര്‍ഡ്‌ മാജിക്ക്‌


മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ 4

പ്രാക്ടീസ്‌...പ്രക്ടീസ്‌..പ്രക്ടീസ്‌..

പരിശീലനം...പരിശീലനം പരിശീലനം


വാനിഷിങ്ങ്‌ കളേഴ്‌സ്‌....കാര്‍ഡ്‌ മാജിക്ക്‌
ഇത്‌ ഇവിടെ നിങ്ങളുടെ എളുപ്പത്തിന്‌ വേണ്ടി കാര്‍ഡില്‍
ചെയ്‌തിരിക്കുന്നു. ഇത്‌ വ്യത്യസ്തങ്ങളായ കളറുള്ള
കാര്‍ഡുകളിലാണ്‌ സാധാരണയായി അവതരിപ്പിക്കാറ്‌..എങ്കിലും
കാര്‍ഡിലും ചെയ്യാറുണ്ട്‌... കൂട്ടുക്കാരെ അല്‍ഭുതപ്പെടുത്താന്‍ ഈ
മാജിക്ക്‌ ബഹുമിടുക്കന്‍.


എന്നാല്‍ ഇനി അവതരണ രീതി പറയാം...
നാല്‌ കാര്‍ഡ്‌ എടുക്കുക...ഒന്നു കാലിയായ കാര്‍ഡും മറ്റ്‌
മൂന്ന്‌ കാര്‍ഡുകള്‍ ചിത്രങ്ങള്‍ ഉള്ളത്‌. ഇനി മൂന്ന്‌
കാര്‍ഡിലെയും ചിത്രങ്ങള്‍ ' ' ഷെയ്‌പ്പില്‍ ബ്ലേഡ്‌ കൊണ്ട്‌
ചുരണ്ടി മാറ്റുക.ഒകെ...

അവതരിപ്പിക്കുബോല്‍ ആദ്യം മൂന്‌ ചിത്രമുള്ള
കാര്‍ഡിനോടൊപ്പം ഒരു മുഴു ചിത്രമുള്ള കാര്‍ഡ്‌ മുന്നില്‍
വെച്ച്‌ പ്രേക്ഷകരെ കാണിക്കുക.
എന്നിട്ട്‌ മുന്നിലെ കാര്‍ഡിന്റെ നേരെ പിന്നിലായി നമ്മുടെ കാലി കാര്‍ഡ്‌
ഇറക്കി വെക്കുന്നത്‌ കാണിക്കുക... മുന്നിലെ ചിത്രമുള്ള കാര്‍ഡ്‌
മാറ്റുക..ഒകെ

ഇനി എല്ലാ കാര്‍ഡും ഒരുമിച്ചു ചേര്‍ക്കുക...
വെറുതെ അജ്ജാനമേ ഹുജ്ജാനാ...മജ്ജാനാമേ അജൂബാ എന്നൊക്കെ തട്ടി
വിടുക...ഇതിനിടയില്‍ തന്ത്രപരമായി കൈയിലുള്ള കാര്‍ഡ്‌ ഒന്ന്‌
തിരിച്ച്‌ പിടിക്കുക...സംഭവം റെഡി.
ഇനി കാര്‍ഡ്‌ നിങ്ങളുടെ മുഖത്തിന്‌ നേരെ അടുപ്പിച്ച്‌
പിടിച്ച്‌ കാര്‍ഡുകള്‍ നിവര്‍ത്തുക...ചിത്രങ്ങള്‍ കാണാത്ത
രീതിയില്‍ കാര്‍ഡുകള്‍ ശരിയാക്കി പ്രേക്ഷകര്‍ക്ക്‌ നേരെ കാണിക്കുക..
ചിത്രങ്ങള്‍ എല്ലാം മാഞ്ഞ്‌ ഇപ്പോ എല്ലാ കാര്‍ഡുകളും കാലിയായില്ലേ...
പരീക്ഷിച്ചു നോക്കൂ.....സംശയങ്ങള്‍ ചോദികൂ..

ചീട്ടില്‍ വെറും അഞ്ച്‌ മിനുട്ട്‌ ഉണ്ടാകിയെടുക്കാന്‍ പറ്റിയ സിംപിള്‍ മാജിക്കാണ്‌...
ശ്രമിച്ച്‌ നോകൂ..
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..


ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കും









നന്‍മകള്‍ നേരുന്നു

11 comments:

മന്‍സുര്‍ said...

പ്രിയ കൂട്ടുക്കാരെ....

സൂപ്പര്‍ കാര്‍ഡ്‌ മാജിക്കിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കുക.....

സംഭാവനകള്‍ കൂബാരമാവുബോല്‍ പരിപ്പാടികള്‍ ഗംഭീരമാവും.....

ഉടന്‍ വരുന്നു...... പായ വിരി കിടക്ക...... :)

ഏ.ആര്‍. നജീം said...

ഭേഷ്, നന്നായിരിക്കുന്നു ഭായ്..
ബൂലോകത്ത് എല്ലാവരേയും മാജിക്ക്കാരാക്കിയിട്ടേ അടങ്ങൂ അല്ലേ..

Sethunath UN said...

നല്ല കയ്യടക്കമില്ലെങ്കില്‍ കാണിക‌‌ള്‍ പൊക്കും. സംഭവം കൊള്ളാം. ഈ കൂടുവിട്ട് കൂറുമാറല്‍, വാനിഷിംഗ് ബ്യൂട്ടി (നിഷ്ക്ക‌ളങ്കന്‍)‌ഒക്കെ ഇനി എന്നാ പഠിപ്പിയ്ക്കുന്നത് മന്‍സൂര്‍? കാത്തിരിയ്ക്കുന്നു.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

സംഗതി കൊള്ളാം കേട്ടോ...

നിഷ്കളങ്കന്‍ ചേട്ടന്‍‌ പറഞ്ഞതു പോലെ നല്ല കയ്യടക്കമില്ലെങ്കില്‍‌ അടി ഉറപ്പാണെന്നു മാത്രം.
:)

കൊച്ചുമുതലാളി said...

ഈ ചീട്ട് കണ്ട്പിടിച്ചവനെ സമ്മതിക്കണം. ഏന്തെല്ലാം പരിപാടികളാണില്ലേ!!!


മന്‍സൂരണ്ണാ, പരിപാടി കലക്കി.

അടുത്തത് പറ...

കുഞ്ഞന്‍ said...

ഹഹ..

ഞാനും ഒരു മാജിക്കുകാരനായിക്കൊണ്ടിരിക്കുകയാണ് മന്‍സൂറിലൂടെ...!

ഉടന്‍ വരുന്നു...... പായ വിരി കിടക്ക......ഉറക്കം..!

ദിലീപ് വിശ്വനാഥ് said...

മന്‍സൂര്‍ ഭായ്, ഒരു പത്ത് ഐറ്റംസ് കൂടി എത്രയും പെട്ടെന്ന് പഠിപ്പിച്ചു താ. എന്നിട്ടു വേണം യു.എസില്‍ ഒരു മാജിക്ക് പര്യടനം നടത്താന്‍.

ശെഫി said...

സംഗതി കൊള്ളാം കേട്ടോ...

അലി said...

അജ്ജാനമേ ഹുജ്ജാനാ...മജ്ജാനാമേ അജൂബാ
മന്‍സൂര്‍ക്കാ...
നിങ്ങള്‍ പഠിപ്പിച്ച മാജിക് അവതരിപ്പിച്ച് കയ്യടി വേണ്ടുവോളം കിട്ടി. കൈയ്യടക്കം എന്നൊക്കെ പറയുന്നത് ഇപ്പൊ മനസ്സിലായി.
സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍ പരിപാടികള്‍ ഗംഭീരമാവും..... സംഭാവന അയക്കുന്നുണ്ട്.

വേഗം പായ വിരി...
ഒന്നു കിടക്കട്ടെ!
എനിക്കു വയ്യാണ്ടായി!

മന്‍സുര്‍ said...

മജിക്ക്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമാക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്‌. ഈ സ്നേഹ വാക്കുകള്‍ക്ക്‌ നന്ദി...

നജീംഭായ്‌...നന്ദി....അങ്ങിനെയെങ്കിലുമെന്നെ ഓര്‍ക്കുമല്ലോ...

നിഷ്‌കളങ്കാ.....കയ്യടക്കമിലെങ്കില്‍ വാനിഷിങ്ങ്‌ നാട്ടുക്കാരും,കൂട്ടുക്കാരും ചെയ്യ്‌തോളും നമ്മള്‌ വെറുതെ നിന്നു കൊടുത്ത മതി....വരുന്നുണ്ട്‌...കൂടുതല്‍...കാത്തിരിന്ന്‌ പായ വിരി കിടക്ക...എന്നിട്ട്‌ ഉറങ്ങാം ഒക്കെ.... :)

ശ്രീ....സൂക്ഷിച്ചോ...അത്‌ നിനക്കും ബാധകം...ഏത്‌...ഹഹാഹഹാ

കൊച്ചൂ...മുതലാളി...സമ്മതിക്കണം

കുഞ്ഞാ......നന്ദി....

വാല്‍മീകി..ഐറ്റംസ്‌ വരും അത്‌ വരെ ഇത്‌ നന്നായി കണ്ണാടിയുടെ മുന്നില്‍ പരിശീലികൂ...ഒക്കെ...

ശെഫി...നന്ദി...

അലിഭായ്‌...അപ്പോ എത്ര വേഗം പഠിച്ചോ...അപ്പോ ഭാവിയുണ്ട്‌ തുട്രുക പരിശീലനം ഒക്കെ...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

എടാ.. മനുഷ്യനെ മെനക്കെടുത്താനായി ഇറങ്ങിക്കോളും.. ആകെയുണ്ടായിരുന്ന സ്പോര്‍ട്സ് ചീട്ടുകളിയാ.. ചുരണ്ടി ചുരണ്ടി അതിലും മൂണെണ്ണം കുറഞ്ഞു.. ആവശ്യത്തിനു കൈയ്യടീം കാലടീം ഒക്കെ കിട്ടി..

“അജ്ജാനമേ ഹുജ്ജാനാ...മജ്ജാനാമേ അജൂബാ“ എന്തോന്നാടെ ഇതു..! ഇതു ഞാന്‍ പറയില്ല.. ചിലപ്പോള്‍ ചീത്തവിളിക്കേണെന്നും പറഞ്ഞു അടികിട്ടും..

എന്നാലും കൊള്ളാമെടാ.. പ്രൊഫ:മന്‍സൂര്‍ലാലേ..:)