Thursday, October 25, 2007

മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ - 2

ജംമ്പിങ്ങ്‌ റിങ്ങ്‌...






പ്രാക്‌ടീസ്‌....പ്രാക്‌ടീസ്‌....പ്രാക്‌ടീസ്‌...


പ്രിയ സ്നേഹിതരെ....

ഇവിടെ മറ്റൊരു വിദ്യയുടെ രഹസ്യവുമായിട്ടാണ്‌ ഞാന്‍

എത്തിയിരിക്കുന്നത്‌. സ്റ്റേജ്‌ ഷോകളില്‍ സ്ഥിരമായി അവതരിപ്പിക്കുന്ന

ഒരു മാജിക്കാണ്‌ ഇത്‌. ഈ മാജിക്ക്‌ ഒരുപ്പാട്‌

വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കാവുന്നതാണ്‌. മോതിരം

കൊണ്ടും അതു പോലെ വള , റിങ്ങ്‌ , ഇത്തരം ഉപകരണങ്ങള്‍

കൊണ്ടും ചെയ്യാവുന്നതാണ്‌.

ഏതൊരു ഐറ്റവും മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതിന്‌
മുന്‍പ്പ്‌ നന്നായി പരിശീലിക്കണം...അല്ലെങ്കില്‍ എന്ത്‌

സംഭവിക്കുമെന്ന്‌ ഞാന്‍ പറയണ്ടല്ലോ.

അപ്പോ ആരംഭിക്കാം.

ഇതിന്റെ പേര്‌ ജംബിങ്ങ്‌ റിങ്ങ്‌...അല്ലെങ്കില്‍ മൂവിങ്ങ്‌ റിങ്ങ്‌


ചിത്രം ശ്രദ്ധിക്കുക.



ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്‌ ഒരു ചരടില്‍ നാല്‌ കെട്ട്‌

ഇട്ടിരിക്കുന്നതായിട്ടാണ്‌. കണ്ടല്ലോ..

ഓരോ കെട്ടിനും നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി a , b , c , d ,

എന്ന്‌ പേര്‌ കൊടുത്തിരിക്കുന്നു. ഇതില്‍ ( a ) എന്ന കെട്ട്‌ മറ്റു കെട്ടുകളെ

പോലെയല്ല. കെട്ടു പോലെ തോന്നിപ്പിക്കും എന്നാല്‍ ചരട്‌ പിടിച്ച്‌

വലിച്ചാല്‍ ആ കെട്ടഴിയും. മറ്റ്‌ കെട്ടുകള്‍ ശരിക്കുള്ള കെട്ടുകള്‍

തന്നെ.
ഇനി നിങ്ങള്‍ ചെയ്യേണ്ടത്‌....

ഒരു ചരട്‌ എടുക്കുക എന്നിട്ട്‌ ഒരാളുടെ മോതിരമോ വളയോ

വാങ്ങി ചിത്രത്തില്‍ കാണിച്ച പോലെ കെട്ടുകള്‍ ഉണ്ടാക്കി ' c ' എന്ന

കെട്ടില്‍ മോതിരം പിടിപ്പിക്കുക. ഇപ്പോ a , b , c , d എന്നതില്‍ ( c ) യിലാണല്ലോ

മോതിരം ഉള്ളത്‌. ഇനി പ്രത്യേകം ശ്രദ്ധിക്കുക. നാലമത്തെ ( d )

എന്ന കെട്ട്‌ ആദ്യമേ നമ്മള്‍ ഉണ്ടാക്കി കയില്‍ ചരടിന്റെ ഒരറ്റം

പിടിക്കുന്നതോടൊപ്പം പിടിച്ചിരിക്കണം.. ഇത്‌ കാണികള്‍ കാണാന്‍

പാടില്ല....മനസ്സിലായല്ലോ...

ഇനി അവതരണം

മോതിരം ഇപ്പോല്‍ ഉള്ളത്‌ മൂന്നാമത്തെ ( c ) എന്ന കെട്ടില്‍ ഓക്കെ.

ഒരാള്‍ ചരടിന്റെ ( a ) എന്ന ഭാഗം പിടിച്ച്‌ വലിക്കുന്നു..
( a ) എന്ന കെട്ട്‌ അഴിഞു പോക്കുന്നു... അതേ വേഗത്തില്‍ നമ്മല്‍

കൈയിലുള്ള ( d ) എന്ന കെട്ട്‌ വിടുന്നു അത്‌ഭുതം,,,,,,, അതാ ( c ) എന്ന

മൂന്നാമത്തെ കെട്ടിലെ മോതിരം ( b ) എന്ന രണ്ടാമത്തെ കെട്ടിലേക്ക്‌

ചാടിയിരിക്കുന്നു..




a , b , c , d , നമ്പറുകള്‍ നിങ്ങള്‍ക്ക്‌ ട്രിക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി മാത്രമിട്ടതാണ്‌...
മോതിരം ബുദ്ധിമുട്ടായി തോന്നുവെങ്കില്‍ മറ്റൊരു ചരട്‌ കെട്ടില്‍
കോര്‍ത്ത്‌ ഒരാളോട്‌ മുറുക്കി പിടിച്ചിരിക്കാന്‍ പറയാം . ചെയ്യ്‌ത്‌ നോക്ക്‌

ഇഷ്ടമായെങ്കില്‍ , സംശയം വല്ലതും ഉണ്ടെങ്കില്‍ ചോദിക്കാം .

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...


മറ്റൊരു വിദ്യയുമായി ഉടനെ തിരിച്ച്‌ വരാം



നന്‍മകള്‍ നേരുന്നു

Monday, October 22, 2007

മാജിക്ക്‌ വര്‍ക്ക്‌ഷോപ്പ്‌ - 1


മാജിക്കിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന്‌ അറിഞതില്‍
സന്തോഷം. അപ്പോ ഈ വിവരണങ്ങള്‍ക്കിടയില്‍ നമ്മുടെ കുഞുങ്ങള്‍ക്ക്‌
കാണിച്ചു കൊടുക്കാനും...നമ്മുക്ക്‌ കുഞുങ്ങള്‍ക്കിടയിലും..കൂട്ടുക്കാര്‍ക്കിടയില്‍
ഷൈന്‍ ചെയ്യാനുമായി...ഇടക്കിടക്ക്‌..കൊച്ചു കൊച്ചു ക്ലോസ്സപ്പ്‌
ട്രിക്‌സ്‌...പഠിക്കാം.

മാജിക്ക്‌ പഠിക്കാന്‍ ആവശ്യമായ മൂന്നു കാര്യങ്ങള്‍..
1. പ്രാക്‌ടീസ്‌....
2. പരിശീലനം
3. പ്രാക്‌ടീസ്‌...ഇതില്ലെങ്കില്‍ നോ രക്ഷ...
ഒരു കൊച്ചു മാജിക്ക്‌ കാണുക...


ഇവിടെ മുകളില്‍ കാണുന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ഒരു കറുത്ത കളര്‍
തെരഞെടുക്കുക (ഇസ്‌പേഡില്‍).. ഇനി ഈ കാര്‍ഡ്‌
മുകളിലേക്കോ..താഴേക്കോ...അടുത്തു കാണുന്ന ചുവന്ന (ആഡ്‌ദന്‍) കാര്‍ഡിന്റെ
സ്ഥാനത്ത്‌ വെയ്യ്‌ക്കുക. ഇനി ഇടത്തോ..വലത്തോ അടുത്തുള്ള കറുത്ത കാര്‍ഡിന്റെ സ്ഥാനത്ത്‌ നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ്‌ മാറ്റുക...മാറ്റിയല്ലോ..ഇനി '' X '' (ഡയോഗ്‌നലി) രീതിയില്‍ നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡിനെ അടുത്തുള്ള ചുവപ്പ്‌ കാര്‍ഡിന്റെ സ്ഥാനത്തേക്ക്‌ മാറ്റുക.


കഴിഞല്ലോ.. ഇനി അവസാനമായിട്ട്‌ മുകളിലോ.. താഴെയോ..കാണുന്ന കറുപ്പു നിറമുള്ള
കാര്‍ഡിന്റെ സ്ഥാനത്ത്‌ നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ്‌ വെയ്യ്‌ക്കുക....ഇപ്പോ
നമ്മുടെ മാജിക്ക്‌ അവസാനിച്ചിരിക്കുന്നു.

ഇനി നിങ്ങള്‍ വിച്ചാരിച്ച കാര്‍ഡ്‌ ഏവിടെയാണ്‌ ഇരികുന്നതെന്ന്‌ ഞാന്‍
പറയട്ടെ...അടിയിലെ നിരയില്‍ രണ്ടാമന്‍...
എന്താ ഉത്തരം ശരിയല്ലേ...

ഇവിടെ രഹസ്യം ഒന്നുമില്ല... വര്‍ണ്ണങ്ങളുടെ സ്ഥാന നിര്‍ണ്ണയം മാത്രം..
ഞാന്‍ പറഞ ചലനങ്ങള്‍ ഫോളോ ചെയ്‌തു നോക്കൂ ..മറ്റു ബ്ലാക്ക്‌ കാര്‍ഡുകളും
എത്തിചേരുന്നത്‌ അവസാന വരിയില്‍ രണ്ടാമനായിട്ടായിരിക്കും.
ഇഷ്ടമായെങ്കില്‍ അറിയിക്കണേ...

നന്‍മകള്‍ നേരുന്നു

Sunday, October 21, 2007

മഹാമന്ത്രികന്‍ പ്രൊഫ: വാഴകുന്നം

കേരളാ മാജിക്കിനെ കുറിച്ചു പലകൂട്ടുക്കാരും കൂടുതലായി അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു..അവരുടെ ആഗ്രഹത്തെ മാനിച്ച്‌ കൊണ്ടു..ഒരു ചെറു വിവരണം ഇവിടെ എഴുതട്ടെ....എനിക്ക്‌ അറിയുന്നതും..കൂട്ടുക്കാര്‍ പറഞു തന്നതും,നെറ്റില്‍ നിന്നും സ്വരൂപ്പിച്ചതും...കൂടുതലായി അറിയുന്നവര്‍ കമന്‍റ്റിലൂടെ ഓര്‍മ്മിപ്പിക്കുമല്ലോ..
-------------------------------


പി.സി.സൊര്‍ക്കാര്‍ (സീനിയര്‍)

ഇന്ത്യന്‍ മാജിക്കിന്‍റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ പി.സി.സൊര്‍ക്കാര്‍ (സീനിയര്‍) ആണ്‌. യത്ഥാര്‍ത നാമം പ്രൊഫുല്‍ ചന്ദ്രാ സര്‍ക്കാര്‍.ഇന്ന്‌ ബംഗ്ലാദേശിലുള്ള ട്ടങ്ങ്‌ഗയില്‍,മൈമന്‍സിങ്ങില്‍ ജനനം.ഫെബ്രുവരി.23-1913. പുരാണഗ്രന്‌ഥങ്ങളിലൂടെയുള്ള യാത്രകള്‍ അതിലെ മാസ്‌മരികതയും, അത്‌ഭുതവും നിറഞ കഥകളുടെ ലോകത്തേക്ക്‌ സര്‍ക്കാറിനെ കൈപിടിച്ചുയര്‍ത്തി.
ഒട്ടനവധി പരീക്ഷണങ്ങളിലൂടെ ഒട്ടേറെ പുതിയ പുതിയ വിദ്യകള്‍ ഇന്ത്യന്‍ മാജിക്കിന്‌ സംഭാവനയായി നല്‍കി. അച്ഛനൊപ്പം മകനും മാജിക്ക്‌ വേദികളില്‍ ശ്രദ്ധ പിടിച്ചു പറ്റി. പി.സി.സൊര്‍ക്കാര്‍ (ജൂനിയര്‍) വാനിഷിങ്ങില്‍ പുതിയ പുതിയ വിസ്‌മയങ്ങള്‍ സ്രഷ്ടിച്ചു കൊണ്ടായിരുന്നു ജൂനിയര്‍ സൊര്‍ക്കാര്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്‌. ഇന്ത്യന്‍ മാജിക്ക്‌ വേദികളില്‍ വന്യമ്രഗങ്ങളെ ഉല്‍പ്പെടുത്തികൊണ്ടു അദ്യമായി ഷോ അവതരിപ്പിചത്‌ ഇദേഹമായിരുന്നു.


---------------------------------------------




പ്രൊഫ: വാഴകുന്നം

വാഴകുന്നം നീലകണ്‌ഠന്‍ നമ്പൂതിരി.കേരള മാജിക്കിന്‍റെ മുത്തച്ഛനായി അറിയപ്പെടുന്നു.08-02-1903, ത്രിശ്ശിവപേരൂരിലെ (ഇന്നത്തെ ട്രിച്ചൂര്‍) , തിരുവേഗപുര എന്ന ഗ്രാമത്തില്‍ വാഴകുന്നം എന്ന ഇല്ലാത്ത്‌ ജനനം. ഒരിക്കല്‍ മുണ്ടയ്യ ഈശ്വര വാര്യര്‍ എന്നൊരാള്‍ വാഴകുന്നത്തെ ഇല്ലത്തില്‍ ചെപ്പടിവിദ്യ കാണിക്കാന്‍ ചെന്നത്‌ ഒരു വഴിത്തിരിവായി മാറി. അന്നു മുതല്‍ ഈ വിദ്യയോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു. പിന്നീടൊരിക്കല്‍ നമ്പ്രാതന്‍ നമ്പൂതിരിയുടെ ചെപ്പടിവിദ്യകള്‍ കാണാന്‍ ഇടയാവുകയും അദേഹത്തിന്‍റെ ശിഷ്യനായി മാറുകയും ചെയ്യ്‌തു.
ചെപ്പടി വിദ്യകളിലായിരുന്നു (കപ്പുകളും,പന്തുകളും കൊണ്ടുള്ള വിദ്യകള്‍) അന്നത്തെ മാജിക്കുകള്‍ .

അള്ളിക്രിഷ്ണയ്യരുടെ അടുക്കല്‍ നിന്നും ചീട്ട്‌ വിദ്യ പഠിച്ചു. 1940 കളില്‍ വേദികളില്‍ മാജിക്ക്‌ അവതരിപ്പിച്ചു തുടങ്ങി. ഇതിന്‌ മുന്‍പ്പത്തെ പോസ്റ്റില്‍ സൂച്ചിപ്പിചിരുന്നല്ലോ.. മുന്‍കാലങ്ങളില്‍ രാജസദസ്സുകളില്‍ ചെപ്പടി വിദ്യകള്‍ അവതരിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലാണ്‌ നിലംബൂര്‍ കോവിലകങ്ങളില്‍ പ്രശ്‌തിയാര്‍ജ്ജിക്കുന്നത്‌. അല്‌പ്പം ന്രത്തവും, ഹാസ്യവും കൂട്ടികലര്‍ത്തി വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങിനെ രാജ കൊട്ടാരങ്ങളില്‍ നിന്നും ജനങ്ങളിലേക്കുള്ള മജിക്കിന്‍റെ വഴി തുറക്കപ്പെട്ടു.

ഇതിനിടയില്‍ വിവാഹം (1980 ) കോട്ടക്കല്‍ കോവിലക്കത്തെ കെ. സി. അനുജത്തി തമ്പുരാട്ടിയാണ്‌ ഭാര്യ. രണ്ട്‌ ആണ്‍മക്കളും ഒരു പെണ്ണും. മൂത്ത മകന്‍ കെ.സി.അരവിന്ദാക്ഷന്‍ രാജ (1998). മജീഷ്യന്‍ ആയിരുന്നു. രണ്ടാമത്തെ മകന്‍ കെ.സി.തുളസിദാസ്‌ രാജ, അദ്ധ്യാപകനായിരുന്നുവെങ്കിലും ജൂനിയര്‍ വാഴകുന്നം എന്നറിയപ്പെട്ടിരുന്നു. മകള്‍ കെ.സി.സുമതി, എഴുത്തുക്കാരനും,കവിയുമായ പി.എം.നാരായണന്‍ ഭര്‍ത്താവ്‌ (പഞ്ചവൂര്‍ മന).

കൈയടക്കത്തില്‍ നൈപുണ്യനായ വാഴകുന്നം തിരുമേനി തനിക്ക്‌ വെടിയുണ്ടകളുടെ രഹസ്യങ്ങള്‍ കൈമാറിയ ആലപുഴ ബേക്കറിന്‌ ഗുരുദക്ഷിണയായി ചെപ്പും,പന്തും കൈമാറി. തെരുവുകളിലെ ചെപ്പടിവിദ്യകള്‍ക്കും, ഇന്ദ്രജാലങ്ങള്‍ക്കും പുതിയ മാനവും, രൂപവും ഉണ്ടാക്കിയെടുത്ത്‌ തിരുമേനിയായിരുന്നു. വിസ്‌മയതയുടെ ലോകത്തേക്ക്‌ നമ്മെ കൈപിടിച്ച്‌ നടത്തുബോഴും തന്‍റെ വിദ്യകള്‍ ആസ്വദിക്കുന്ന കാണികളെ അദേഹം തന്‍റെ മാജിക്കുകളില്‍ പങ്കെടുപ്പിച്ചു കൊണ്ടു മാജിക്കിന്‌ ഒരു പുതിയ ശൈലി ഉണ്ടാക്കിയെടുത്തു,

തികഞ ഗാന്ധിയാനായിരുന്ന തിരുമേനി ..രസികനുമായിരുന്നു. എപ്പോഴും മുഖത്തൊരു പുന്‌ചിരി കാത്ത്‌ സൂഷിക്കുമായിരുന്നു തിരുമേനി. തിരുമേനിയുടെ ഒട്ടനവധി രസകരവും കൌതുകവും നിറഞ ധാരളം കഥകള്‍ ഇന്നും പറഞു കേള്‍ക്കാറുണ്ടു.

ഒരിക്കല്‍ തമിഴനായ ജാലവിദ്യക്കാരന്‍ വഴകുന്നം തിരുമേനിയെ കാണാനെത്തി. അദേഹത്തിന്‍റെ കഴിവൊന്ന്‌ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. ചെന്ന്‌പ്പെട്ടതോ തിരുമേനിയുടെ അടുത്തും. ആളെ തിരക്കിയപ്പോല്‍ തിരുമേനി കാര്യം അന്വേഷിച്ചു. കാര്യങ്ങള്‍ പറഞ തമിഴനോട്‌ ദൂരെയുള്ള മന കാണിച്ചു കൊടുത്തു കൊണ്ടു ..അതാണ്‌ വീട്‌ ഇപ്പോ ചെന്ന കാണമെന്നും പറഞു.

തമിഴന്‍ മനയിലേക്ക്‌ കയറി ചെന്ന നേരത്തതാ വീടിനുള്ളില്‍ നിന്നും വഴിയില്‍ കണ്ട ആള്‍. തമിഴന്‌ ആശ്ചര്യമായി...തിരുമേനി തന്നെ സ്വയം പരിച്ചയപെടുത്തുകയും..തമിഴന്‍ തിരുമേനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്യ്‌തെന്ന്‌ കഥ.
അങ്ങിനെ ഇനിയുമുണ്ടൊത്തിരി കഥകള്‍.

മാജിക്കിനുമപ്പുറമായി തിരുമേനിയുടെ സമയോജിതമായ കൌശലങ്ങളായിരുന്നു അതെല്ലാം. വാഴകുന്നം തിരുമേനിയുടെ പ്രശ്‌തരായ ശിഷ്യര്‍ ഇവരായിരുന്നു.. മന്‍ചേരി അലിഖാന്‍, മുതുക്കാട്‌, അര്‍.കെ.മലയത്ത്‌ , ജോയ്‌ ഒലിവര്‍ , കെ.പി.ക്രഷ്ണന്‍ ഭട്ടതിരിപ്പാട്‌ , കുറ്റിയാടി നാണു , കെ.എസ്.മനോഹരന്‍ , കെ.ജെ.നായര്‍ , വടക്കേപ്പാട്‌ പരമേശ്വരന്‍ , രാഘവന്‍...എന്നിങ്ങനെ പോകുന്നു ആ നിര..
ഇന്ന്‌ പ്രശതനായ സാമ്രാജ്‌.. ഈ ശിഷ്യഗണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ.. എന്നറിവില്ല..
മുതുക്കാട്‌ പിന്നീട്‌ മലയത്തിന്‍റെ ശിഷ്യനായിരുന്നു.

ഒരിക്കല്‍ കാസര്‍ക്കോട്‌ പറഞുറപ്പിച്ച വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ആ മഹാമാന്ത്രികന്‌ കഴിയാതെ പോയത്‌...മരണത്തിന്‍റെ വിളിക്ക്‌ കാതോര്‍ത്തപ്പോല്‍ മാത്രമായിരുന്നു....
മറ്റൊരു ഫെബ്രുവരി 9, 1983 നമ്മോടും മാജിക്കിനോടും യാത്ര പറഞു.

അദേഹത്തിന്‍റെ ആത്മാവിന്‌ ദൈവസന്നിധിയില്‍ സൌക്യത്തിനായ്‌ പ്രാര്‍ത്ഥിക്കുന്നു....തിരുമേനിയുടെ ജീവിച്ചിരിക്കുന്ന തലമുറകള്‍ക്ക്‌ നന്‍മകള്‍ നേരുന്നു.
കേരളാ മാജിക്ക്‌ കലയുടെ ജീവനാളമായി എന്നും മലയാള മനസ്സില്‍ നിറഞു നില്‍ക്കട്ടെ
വാഴകുന്നം തിരുമേനി എന്ന ആ മഹാമന്ത്രികന്‍.

പിന്നെ അന്ന്‌ ഇന്നത്തെ മാജിക്ക്‌ പോലെയല്ലായിരുന്നുവെന്നോര്‍ക്കണം. ഒരു കൊച്ചു സ്റ്റേജ്‌..പെട്രോമാക്‌സ്സ്‌ വെളിച്ചങ്ങള്‍, ചുറ്റിലും ആള്‍കൂട്ടം...കൈയടക്കത്തിലെ അസാമാന്യമായ കഴിവ്‌ അതൊന്നു മാത്രമായിരുന്നു കൈമുതല്‍. ഇന്നത്തെ മാജിക്ക്‌ അല്‍പ്പം സാമര്‍ത്ഥ്യവും, താല്‍പര്യവുമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു.

ഇന്ന്‌ മജീഷ്യനേക്കാള്‍ പ്രാധാന്യം മാജിക്ക്‌ ഉപകരണങ്ങള്‍ക്കാണ്‌.
അതുമല്ല മജിക്കിന്‍റെ ഉള്ളറ രഹസ്യങ്ങള്‍ പ്രശസതരായവര്‍ തന്നെ ടീവീ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയപ്പോല്‍ ...തകര്‍ന്നതോ...ഒരു നേരത്തെ വിശപ്പകറ്റാന്‍ തെരുവോരങ്ങളില്‍ ചെപ്പടിവിദ്യകളുമായ്‌ നടന്നിരുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു.
കൂറ്റന്‍ സ്റ്റേജുകളില്‍ അലര്‍ച്ചയിടുന്ന സംഗീതവുമായി അവതരിപ്പിക്കുന്ന മാജിക്കുകളേക്കാല്‍ എത്രയോ പതിമടങ്ങ്‌ നമ്മുടെ മനസ്സുകളില്‍ ആശ്ചര്യമുളവാക്കുന്നു ഈ തെരുവ്‌ ജാലവിദ്യകള്‍..

കേരളത്തില്‍ പണ്ടു ബസ്സ്‌ സ്റ്റാണ്ടുകളില്‍ വിലസിയിരുന്ന ആ ജാലവിദ്യക്കാര്‍ ഇന്ന്‌ തെരുവോരങ്ങളില്‍ അപൂര്‍വ്വകാഴ്‌ചക്കളായ്‌ മാറിയിരിക്കുന്നു ..ഇന്നും എടുത്തു പറയാവുന്ന ഒരാള്‍ ചെര്‍പ്പുള്ളശേരി ഷംസുദീന്‍ എന്ന ഷംസുക്ക..

ഇന്ന്‌ മലയാള സിനിമകളില്‍ അഭിനയിക്കുന്ന ഒട്ടുമിക്ക പാമ്പുകളും ഷംസുക്കാന്‍റെ കളക്‌ഷനുകളാണ്‌..കേരളത്തിലെ പ്രശസ്‌തരായ പല മജീഷ്യന്‍സും ഷംസൂക്കാന്‍റെ അടുക്കല്‍ തെരുവ്‌ മാജിക്കിന്‍റെ രഹസ്യങ്ങള്‍ പഠിക്കാന്‍ വരാറുണ്ടു..എന്നത്‌ അങ്ങാടി രഹസ്യമാണ്‌.

അതാണ്‌ മാജിക്ക്‌...പ്രൊഫ: വാഴകുന്നം തിരുമേനിയുടെ ചെപ്പടി വിദ്യ..ജാലവിദ്യ..കണ്‍കെട്ട്‌ വിദ്യ..

ഞാന്‍ അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന തെരുവോരങ്ങളിലെ
ആള്‍കൂട്ടത്തിനുള്ളിലെ മാജിക്ക്‌..അവിടെ കര്‍ട്ടന്‍ ഇല്ല...ലൈറ്റില്ല...
മിഴിയടക്കാതെ സസൂക്ഷമം ജാലവിദ്യക്കാരന്‍റെ കള്ളത്തരം കണ്ടുപിടിക്കാന്‍...
തുറന്ന കണ്ണുകളെ കമ്പളിപ്പിക്കുന്ന ആ തെരുവ്‌ മാജിക്കിന്‌ തന്നെ എന്‍റെ കൈയടി....

എഴുത്തില്‍ വന്നു പോയ തെറ്റുകള്‍ ക്ഷമിക്കുമല്ലോ.......നിങ്ങളുടെ പ്രതികരണങ്ങളും,നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ടു...

ഇനി അല്‍പ്പം മാജിക്ക്‌ രഹസ്യങ്ങളിലേക്ക്‌ കടക്കാം...പിന്നെ ഫീസില്ലാത്ത പഠനമായത്‌ കൊണ്ടു..കൊച്ചു കൊച്ചു..അല്ലെങ്കില്‍ ചോട്ടാ..ചോട്ടാ..ചിന്ന ചിന്ന നമ്പറുകളായിരിക്കും പറയുന്നത്‌...അറിയുന്നവര്‍ ഉണ്ടാവം...അല്ലാത്തവരും ഉണ്ടാവാം...സഹകരണം പ്രതീക്ഷിച്ചു കൊണ്ടു ആരംഭിക്കുന്നു...

പാബ്‌സ്സോ ലാപ്‌സ്സോ പികാസ്സോ...ഹജ്ജാനാമേ ഹുജ്ജാന..ഹുജ്ജാനമേ ആജ്ജാനാ...'''....ബ്ലോഗ്ഗോ..മാജീക്കാ....''''
തുടരും....... :)


എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

Saturday, October 20, 2007

ഒരു മാജിക്ക്‌ കാലം - 2

അപ്പോ പറഞു വന്നത്‌ ഷാര്‍ജാ പോലീസ്‌ പിടിച്ച കഥ അല്ലേ...ഒന്നും പറയണ്ട എന്ന്‌ പറഞാല്‍ മതിയല്ലോ.....മര്യാദക്ക്‌ ഒരു സ്ഥലത്ത്‌ ജോലി ചെയുന്ന സമയം...ദേ വരുന്നു ഷാര്‍ജയില്‍ മരണകിണരും..മറ്റു പല പ്രോഗ്രാംസുകളുമായ്‌ എറണാകുളത്തുള്ള ജോയി എന്ന ജോയിയേട്ടന്‍..പുള്ളിയും എന്നെ പോലെ ഭയങ്കര സാഹസികനാണ്‌ എന്ന വിചാരം....പക്ഷേ രണ്ടളും ഇതൊന്നുമല്ല എന്ന്‌ രണ്ടാള്‍ക്കും വ്യക്തമായി അറിയാം..ഒരു ട്ടെക്‌നിക്‌ ഷോ വേണമെന്ന്‌ ജോയി ആവശ്യപ്പെട്ടപ്പോല്‍ ..ഓര്‍മ്മയില്‍ തെളിഞത്‌ പണ്ടു സയന്‍സ്‌ ക്ലസ്സില്‍ പഠിച്ച മിറര്‍ ട്ടെക്‌നിക്‌... ശരി പരീക്ഷിച്ചു കളയാമെന്ന്‌ തീരുമാനിച്ചു. പരിച്ചയമുള്ള ഒരു ആശരിയുടെ അടുത്തു പോയി..കര്യങ്ങള്‍ വിശദമാക്കി കൊടുത്തു..മലയാളിയല്ലേഞാന്‍ ഉദേശിച്ചതിലും ഗംഭീരമായി ഐഡിയ വിജയിച്ചു.സാധനങ്ങള്‍ റെഡി. ഷാര്‍ജ റോളയിലാണ്‌ സംഭവം..ഫെസ്റ്റിവല്‍ ആണെന്ന്‌ തോന്നുന്നു. ഇന്നീ ബ്ലോഗ്ഗ്‌ വായിക്കുന്ന യുഐയിലെ പലരും കണ്ടിരിക്കാന്‍ സാധ്യതയുള്ള ഷോ. അതെ അതു തന്നെ....ഉടലില്ലാതെ തല മാത്രമുള്ള ആഫ്രികന്‍ സുന്ദരി...വലിയ ബാനര്‍...ചിത്രങ്ങള്‍ കൂടതെ അറബിയിലൂടെയുള്ള ഉഗ്രന്‍ അനൌന്‍സ്സ്‌മെന്‍റ്റും...കണ്ടവര്‍ കാണാത്തവരോട്‌ പറഞു കിടിലന്‍..അതുമല്ല കഥകളില്‍ വായിച്ചു കേട്ട അത്‌ഭുതങ്ങള്‍ അല്ലാതെ വേറെ ഒന്നും കാണാത്ത അറബികള്‍. ഒന്നാമത്തെയും,രണ്ടാമത്തെയും ദിവസം അടിപൊളി കലക്‌ഷന്‍..ജോയി ഹാപ്പി...കൂടെ ഞാനും ഹാപ്പി...ഈ ആഫ്രികന്‍ സുന്ദരിയുടെ കഥ ഷാര്‍ജയിലെ അറബികളുടെ ഇടയില്‍ കാട്ടുതീ പോലെ പടര്‍ന്നു..അതുമല്ല ഇന്നലെ പ്രോഗ്രാം കണ്ട ഒന്ന്‌ രണ്ട്‌ അറബി പെണ്ണുങ്ങള്‍ ബോധംകെട്ടു വീണു. പരിപ്പാടി വിജയിച്ചതിലെ സന്തോഷം എനിക്ക്‌....ദിര്‍ഹം വന്ന്‌ വീഴുന്ന സന്തോഷം ജോയിയേട്ടനും.പിറ്റേന്ന്‌ വൈകുന്നേരം ആയപ്പോഴെക്കും ദാ ഷോയുടെ ടെന്‍റ്റിന്‌ മുന്നില്‍ ജന തിരക്ക്‌...സെക്യുരിറ്റിയോട്‌ പറഞ്‌ ആളുകളെ ആ പരിസരത്ത്‌ നിന്ന്‌ മാറ്റി. കാരണം സുന്ദരിയെ അകത്തേക്ക്‌ കൊണ്ടു പോണ്ടേ...ഇല്ലെങ്കില്‍ പിന്നെ എങ്ങിനെയാ....പ്രോഗ്രാം..ഹിഹീ..ഇതിന്‍റെ ട്ടെക്ക്‌നിക്‌ മിക്കവര്‍ക്കും അറിയാമായിരിക്കും അറിയാത്തവര്‍ പറഞാല്‍ അതുമിവിടെ എഴുതാം..അങ്ങിനെ സുന്ദരനെ മേക്കപ്പ്‌ ചെയ്ത്‌ സുന്ദരിയാക്കി....മൈക്കില്‍ അറബി വിളിച്ചു കൂവി....ഇതാ....ശരീരമില്ലാതെ തല മാത്രമുള്ള ആഫ്രികന്‍ സുന്ദരി..നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍ക്കുന്നു...ടിക്കറ്റ്‌ കൌണ്ടറില്‍ തിരക്ക്‌ കൂടി...ആളുകള്‍ തിക്കി തിരക്കി അകത്തേക്ക്‌ തള്ളി..കയറി...ഏകദേശം ഒരു 15 മിനുട്ട്‌ ആയിക്കാണും ദാ വരുന്നു പോലീസ്‌. ജോയിയെയും എന്നെയും കൂട്ടി അകത്തേക്ക്‌ നടന്നു. ഉള്ളില്‍ കയറി വാതില്‍ അടച്ചു. പിന്നെ നമ്മുടെ സുന്ദരിയെ വിളിക്കാന്‍ പറഞു. അതാ വരുന്നു മുഖത്ത്‌ മാത്രം ചായം പൂശി..ബര്‍മോഡയുമിട്ട്‌..ബലൂച്ചി..അലി. ആ സുന്ദരിയെ കണ്ടു പോലീസ്‌ ചിരികുന്നു. അപ്പോ പെണ്ണല്ലേ പോലീസ്‌, അതിലൊരു പോലീസ്‌കാരന്‍ ഇന്നലെ വന്നു അലിയോട്‌ കുറെ പഞ്ചാരയടിച്ചു പോയതാ....അലിയെ കണടപ്പോ അവന്നെന്‌ ചമ്മി.ഷോ പെര്‍മിഷനില്ലാ എന്ന കാര്യം അപ്പോ മനസ്സിലായി. അല്ലെങ്കിലും ഈ ജോയിയേട്ടന്റെ സ്ഥിരം പരിപ്പാടിയാണ്‌...കാരണം മുനിസിപാലിറ്റിയിലും പോലീസിലും കാശ്‌ അടകേണ്ടി വരും അതു തന്നെ കാര്യം.സുന്ദരിയെ കാണന്‍ പുറത്ത്‌ ജനം തടിച്ചു കൂടിയിരിക്കുന്നുഅവരുടെ മധ്യത്തിലൂടെയതാ അവര്‍ ആകാംഷയോടെ കാത്തിരുന്ന ആഫ്രികന്‍ സുന്ദരി...ചുണ്ടില്‍ ലിപ്‌സ്റ്റിക്കും തേച്ച്‌ ബര്‍മോഡയില്‍...സ്‌പെഷ്യലി ട്ടേബിളിനടിയില്‍ ഇരികുബോല്‍ കുപ്പായം ഊരി വെക്കും ബലൂച്ചി അലി. അതിനിടക്ക്‌ പോലീസുക്കാരന്‍ വിളിച്ചു പറയുന്നു ....ഇത്‌ പെണ്ണല്ല ഇതാ ഇവനാ ആള്‌ എന്നൊക്കെ...ഇതൊക്കെ മനസ്സില്‍ നല്ല പോലെ ചിരിയുണര്‍ത്തിയെങ്കിലും...ടിക്കറ്റ്‌ എടുത്തു നിന്ന ആളുകളുടെ ആ രോഷത്തോടെയുള്ള നോട്ടം ചിരിയെ അടക്കി നിര്‍ത്തി.അവസാനം സ്റ്റേഷനില്‍ ചെന്ന്‌ കാര്യം അറിഞപ്പോ...ടെന്‍ഷെന്‍ കൂടി.പ്രോഗ്രാം കണ്ടുപോയ ഏതോ ഒരു അറബിപെണ്‍കുട്ടിക്ക്‌ ഭ്രാന്തിളകി എന്നും പറഞു ആരോ പരാതി കൊടുത്തിരികുന്നു. ജീവിതം കട്ടപൊഗ..., ആശുപത്രിയിലാണത്രെ പെണ്‍കുട്ടി.. ഡോക്‌ടരുടെ മറുപടിക്ക്‌ കാത്തു നില്‍കുകയാണ്‌ അറബി കുടുംബവും പോലീസും..എന്തായാലും ആ രാത്രി അകത്ത്‌ തന്നെ..ഇടക്കിടക്ക്‌ ജോയിയേട്ടന്‍ പിറുപിറുക്കുന്നു.. ച്ചേ നല്ല കളക്‌ഷനായിരൂന്നു..രാത്രി പിടിച്ചാലും കുഴപ്പമില്ലായിരുന്നു..ആ കളക്‌ഷന്‍ നേരത്ത്‌ തന്നെമനുഷ്യന്‍ അകത്തായ വിഷമം അയാള്‍ക്ക്‌ കളക്‌ഷന്‍ ചിന്താ..ദേഷ്യം വന്നു.ഇനിയിപ്പോ ആ പ്രോഗ്രാം ഷാര്‍ജയില്‍ ഓടില്ല..എന്നാലെന്താ ഒരു ദിവസം തന്നെ 12 ആയിരം ദിര്‍ഹമാണ്‌ കളക്‌ഷന്‍ കിട്ടിയത്‌.പിറ്റേന്ന്‌ രാവിലെ ഹോസ്‌പിറ്റലില്‍ നിന്നും ഫോണ്‍ വന്നു ഡോക്‌ടറാഇരുന്നു..പ്രശ്‌നമൊന്നുമില്ലെന്ന്‌ പറഞ്‌....അവസാനം ഇങ്ങിനെ ഒരു ഷോ ഷാര്‍ജയിലിനി പ്രദര്‍ശിപ്പിക്കില്ലാ എന്ന്‌ പേപ്പറില്‍ ഒപ്പിട്ട്‌ കൊടുത്ത്‌ റൂമിലേക്ക്‌ മടങ്ങി...അങ്ങിനെ ആദ്യമായി മാജികിലെ ഒരു ചെറിയ നമ്പറില്‍ ഞാനും ലോക്കപ്പ്‌ കണ്ടു...അന്ന്‌ പോലീസ്‌ പിടിച്ച്‌ കൊണ്ടു പോകുന്ന നേരത്ത്‌ അവിടെയുണ്ടായിരുന്ന പലരും ടെന്‍റ്റിനുള്ളില്‍ കയറി ഐഡിയ മനസ്സിലാക്കിയിരുന്നു. പിന്നെ അതാ ദുബായിലും , അബുദാബിയിലും , അല്‍ഐനിലുമൊക്കെ പാമ്പ്‌ സുന്ദരിയും, മോറൊക്കോ സുന്ദരിയും, കുറുക്കന്റെ ശരീരമുള്ള പെണ്ണും ആക്കെ ടെക്‌നിക്‌ ഷോകളുടെ ബഹളം...അടുത്ത ഷോ ബനിയസിലാണ്‌ ഇതേ പ്രശ്‌നമാണെങ്കില്‍ ഞാനുണ്ടാവില്ല എന്ന്‌ ജോയിയേട്ടനോട്‌ പറഞു , സ്റ്റേജ്‌ഷോ മതി എന്നൊരു റിക്വസ്റ്റും വെച്ചു. ബനിയാസ്‌ വിശേഷങ്ങളുമായ്‌ തിരിച്ചു വരാം..

Thursday, October 18, 2007

ഒരു മാജിക്കിന്‍റെ കാലം

കേരളത്തിന്‍റെ തേക്കുകളുടെ നഗരം എന്നറിയപ്പെടുന്ന ഗ്രാമമാണ്‌ നിലംബൂര്‍, ലോകത്തിലെ ഏറ്റവും വലിയ തേക്കും, ലോകത്തിലെ ആദ്യത്തെ തേക്ക്‌ മ്യുസിയവും സ്ഥിതി ചെയ്യുന്നത്‌ നിലംബൂര്‍ ആണ്‌. ഇതിന്‌ പുറമെ നിലംബൂരിന്‌ മറ്റൊരു പ്രത്യേകത കൂടി ഉണ്ടു. മാജിക്കുകളുടെ നഗരം എന്ന്‌ കൂടി നിലംബൂര്‍ അറിയപ്പെടുന്നു. സാമുതിരി രാജാവിന്‍റെ കുടുംബക്കാരായ കോവിലക്കത്തുക്കാര്‍ ആയിരുന്നു നിലംബൂര്‍ ദേശത്തിന്‍റെ ഭരണ ചുമതല വഹിച്ചിരുന്നത്‌. അന്ന്‌ കോവിലകം സദസ്സുകളില്‍ ചെപ്പടി വിദ്യകളും,കണ്കെട്ടും അവതരിപ്പിച്ചിരുന്നത്‌ കേരളത്തിന്‍റെ മാജിക്ക്‌ പിതാവ്‌ എന്നറിയപ്പെടുന്ന പ്രൊഫസര്‍ വാഴകുന്നമായിരുന്നു.നിലംബൂര്‍ വാസിയല്ലായിരുന്നെങ്കിലും കോവിലക്കത്തെ ഈ വാസമാക്കാം നിലംബൂര്‍വാസികളില്‍ മജിക്കിനോടുള്ള താല്‍പര്യം ഉടലെടുക്കാന്‍ ഒരു കാരണം. ഇന്ന്‌ ഇന്ത്യയില്‍ അറിയപ്പെടുന്ന ഗോപിനാഥ്‌ മുതുകാടും, അര്‍.കെ.മലയത്തും,നിലംബൂര്‍ പ്രദീപും,സുധീര്‍ബാബുവും,ജോയിയും,ഹമീദ്‌ മാഷും..നിലംബൂരിന്‍റെ സന്തതികളാണ്‌.

പണ്ടുക്കാലത്ത്‌ മലയത്തിന്‍റെ ശിഷ്യനായിരുന്നു ഗോപിനാഥ്‌...പിന്നീട്‌ കാലത്തിന്‍റെ മുന്നേറ്റത്തിനനുസരിച്ചുള്ള അതിനൂതന സാങ്കേതികവിദ്യകളിലൂടെ മുതുകാട്‌ ഉയരങ്ങളിലേക്ക്‌ പടവുകള്‍ കയറി. സയന്‍സ്സിന്‍റെയും,സങ്കീതത്തിന്‍റെയും,വര്‍ണ്ണങ്ങളുടെയും അതിപ്രസാരം മാജിക്കിന്‌ പുതിയ മാനം തീര്‍ത്തു...ഒപ്പം പീഡിതരുടെയും,അവണിക്കപ്പെട്ടവരുടെയും,സമകാലീനപ്രശ്‌നങ്ങളും,ആശ്രിതര്‍ക്ക്‌ സഹായഹസ്തങ്ങളുമായ്‌ മാജിക്ക്‌ മാറിയപ്പോല്‍.. ജനഹ്രദയങ്ങളില്‍ മാജിക്കിനുള്ള സ്ഥാനം ആസ്വാദന കലക്കുള്ള അംഗീകാരമായി മാറി.ഏതൊരാളും ആകാംഷയോടെ..കൌതുകത്തോടെ മാത്രം കണ്ടിരിക്കുന്ന മാന്ത്രികവിദ്യ...അറിയാതെ മനസ്സ്‌ ഒരായിരം പ്രാവശ്യം സ്വയം ചോദിക്കും എങ്ങിനെയാ ഇതൊക്കെ ചെയ്യുന്നത്‌ എന്ന്‌.... സ്കൂളില്‍ മാജിക്ക്‌ പരിപ്പാടികള്‍ അരങ്ങേറുബോല്‍ സ്റ്റേജിലേക്ക്‌ കുട്ടികളെ വിളികുബോല്‍ എന്നും ഞാന്‍ ആയിരുന്നു മുന്നില്‍...ആ കാലങ്ങളില്‍ തുടങ്ങിയതാണീ മാജിക്ക്‌ പ്രണയം.ചെറുപ്പത്തിലെ കുഞി കുഞി മാജിക്കുകള്‍ അവതരിപ്പിച്ചു സഹപാഠികളുടെയും,വീട്ടുക്കാരുടെയും കൈയടികള്‍ നേടിയിട്ടുണ്ടു..ഒപ്പം കുറെ അബദ്ധങ്ങളും.പക്ഷേ ഒരു സത്യം പറയാം..നിലംബൂരില്‍ നിന്നല്ലാട്ടോ ഞാന്‍ മാജിക്ക്‌ പഠിച്ചത്‌...യു.എ.യിലെ പ്രവാസ ജീവിതത്തിനിടയില്‍ മുഹമ്മദ്‌ എന്ന ഈജിപ്‌റ്റ്‌ക്കാരനാണ്‌ മാജിക്കിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്‌ .നിലംബൂരിലേക്കുള്ള പറിച്ചു നടല്‍ പിന്നീട്‌ മാജിക്കില്‍ ഒരു പാട്‌ ഗുണം ചെയ്‌തിട്ടുണ്ടു.നിലംബൂരിലെ സുധീര്‍ബാബുവും, നസീര്‍ക്കായും,കോഴിക്കോടുള്ള ഡാന്‍സ്‌ മാജിക്ക്‌ അവതരിപ്പികുന്ന അസ്‌കറും എന്‍റെ മാജിക്ക്‌ പഠനത്തിന്‌ ശക്തി പകര്‍ന്നവരാണ്‌. എന്‍റെ മാജിക്ക്‌ കഥകളിലൂടെ അവരൊക്കെ ഇനിയും ഇവിടെ കടന്ന്‌ വരും
പക്ഷേ തുടക്കം യു.എ.യിലെ ഷാര്‍ജ തന്നെ.അങ്ങിനെ ഷാര്‍ജയിലെ തുടക്കം ഒട്ടും മോശമായില്ല ഒരു ട്ടെക്‌നിക്ക്‌ പ്രോഗ്രമിന്‍റെ അവതരണ വേളയില്‍ പോലീസ്‌ പൊക്കി അകത്തിട്ടു...തുടരും

Wednesday, October 17, 2007

ഇന്ദ്രജാലം...മഹേന്ദ്രജാലം

ബംഗ്‌ളൂരിലെ സ്‌കൂല്‍ കുട്ടികള്‍ ഇന്നും എന്നെ കാണുബോല്‍ ചൊല്ലിനടക്കുന്ന എന്റെ മാജിക്ക്‌ മന്ത്രങ്ങള്‍.
paab_sO laapa_sO...pikaassO...hukka huwa mikkaaDO...samONiya..miyOshii..maajikkaa....maajikkaa...maajikkaa
പാബ്‌സോ ലാപ്‌സോ...പികാസ്സോ...ഹുക്ക ഹുവ മിക്കാഡോ...സമോണിയ..മിയോഷീ..മാജിക്കാ....മാജിക്കാ...മാജിക്കാ...
പ്രിയ സ്നേഹിതരെ...ഇവിടെ ഞാന്‍ തികച്ചും വ്യത്യസ്തമായ ഒരു മുഖത്തോടെയായിരിക്കും നിങ്ങളെ അഭിമുഖീകരിക്കുന്നത്‌...വിസ്‌മയങ്ങളുടെ മാന്ത്രികകഥകള്‍ പറയാന്‍ ഞാനാളല്ല... ബംഗ്‌ളൂരിലും..ദുബായിലും..ഓമാനിലും..മാജിക്ക്‌ ഷോകള്‍ നടത്തിയ എന്റെ അനുഭവങ്ങള്‍..ഓര്‍മ്മയിലുള്ളത്‌ ഇവിടെ പങ്ക്‌ വെയ്ക്കാം. ഒപ്പം നിങ്ങളുടെ അറിവില്ലേക്ക്‌ കുറെ മാന്ത്രിക വിദ്യകളുടെ രഹസ്യങ്ങളും.മജീഷ്യന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന... ബ്ലോഗ്ഗോ മാജിക്ക്‌..നിങ്ങള്‍ ഇതുവരെ നല്‍കിയ സഹായസഹകരണങ്ങള്‍ ഈ മജീഷ്യനും നല്‍കും എന്ന പ്രത്യാശയോടെ...........

മാജിക്ക്‌ പഠിക്കാന്‍ നിങ്ങളറിഞിരിക്കേണ്ട മൂന്ന്‌ പ്രധാന കാര്യങ്ങള്‍...1. പരിശീലനം2. പ്രാക്‌ടീസ്സ്‌3. പരിശ്രമംഈ മൂന്ന്‌ കാര്യങ്ങള്‍ കൈയിലുണ്ടെങ്കില്‍...ചുട്ടകോഴിയെ വരെ പറപ്പിക്കാം. അപ്പോ ഞാന്‍ കാട്ടികൂട്ടിയ കുറെ മാജിക്ക്‌ ഷോകളുടെ കൂടെ നിങ്ങള്‍ക്കായി കുറെ മാജിക്ക്‌ പരിശീലനം.ഇത്‌ പഠിച്ചാല്‍ എത്‌ വീഴാത്ത .....വീഴും..അനുഭവം ഗുരു.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍...നിലംബൂര്‍..(കാല്‍മീ ഹലോ)