Sunday, December 2, 2007

മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌

മുതുകാട്‌ ഗോപിനാഥ്‌



ജനനം - 10 / ഏപ്രില്‍ 1964. നിലംബൂര്‍.
അച്ഛന്‍ കുഞ്ഞുണ്ണി നായര്‍, അമ്മ ദേവകി അമ്മ, മൂന്ന്‌ സഹോദരന്‍മാരും,
ഒരു സഹോദരിയും നിലംബൂര്‍ കവള മുക്കട്ടയില്‍ താമസം. ഭാര്യ കവിത.
10മത്തെ വയസ്സിലാണ്‌ ഗോപിനാഥ്‌ മാജിക്കിലേക്ക്‌ പ്രവേശിക്കുന്നത്‌. തെരുവില്‍ ഒരു മാജിക്ക്‌ പ്രദര്‍ശനം കണ്ട്‌ അത്‌ അതേപടി അവതരിപ്പിച്ച്‌ വീട്ടുക്കാരുടെ കൈയടി നേടി ആ കൊച്ചു ബാലന്‍.പിന്നെ പ്രൊഫസ്സര്‍ വാഴക്കുന്നത്തിന്റെയും, ആര്‍.കെ.മലയത്തിന്റെയും ശിക്ഷണത്തില്‍ മാജിക്ക്‌ അഭ്യസിച്ചു.




കേരളാ മാജിക്കിനെന്നല്ല ഇന്ത്യന്‍ മാജിക്കില്‍ തന്നെ വിസ്‌മയങ്ങള്‍ തീര്‍ത്ത്‌
മാജിക്കിന്റെ ഉയരങ്ങളിലെക്ക്‌ ഒരു ഒറ്റയാള്‍ പടയായി
ജൈത്രയാത്ര...ഇന്നും തുടരുന്നു...
കൂറ്റന്‍ വേദികളില്‍ വലിയ വാഹനങ്ങളും,ആനകളെയും പ്രത്യക്ഷപ്പെടുത്തുകയും,അപ്രത്യക്ഷമാക്കുകയും ചെയ്യ്‌ത്‌ കൊണ്ട്‌ മാജിക്കില്‍ വിസ്‌മയങ്ങള്‍ തീര്‍ത്തു മജീഷ്യന്‍ ഗോപിനാഥ്‌.
ലോക മാജിക്കിന്റെ മുതുമുത്തച്ഛന്‍ ഹൌഡിനിയുടെ

അതിസാഹസികമായ വിദ്യകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ കൊണ്ട്‌
ഇന്ത്യന്‍ ഹൌഡിനി എന്ന പ്രശസതി നേടി.
വളരെ ചെറുപ്രായത്തില്‍ തന്നെ തന്റെ ആത്‌മ കഥ

പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിലായിരുന്നു അത്‌.
' ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശം'
പിന്നീട്‌ ഇഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു.
' മാജിക്കല്‍ ട്ടച്ച്‌ ഒഫ്‌ മെമൊറീസ്‌ എന്ന പേരില്‍.
കേരളത്തിലെ പ്രസിദ്ധരായ ഡീസി ബുക്ക്‌സ്സ്‌ ആണ്‌ പുസ്തകം പുറത്തിറക്കിയത്‌.


വര്‍ഗ്ഗീയതക്കെതിരെ , മയക്കുമരുന്നിനെതിരെ , പീഡനങ്ങള്‍ക്കെതിരെ..
അങ്ങിനെ സാമൂഹിക പ്രശ്‌നങ്ങളെയെല്ലാം തന്റെ മാജിക്കുകളിലൂടെ
ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ അതിലൂടെ വിജയം കൈവരിക്കാന്‍
ഈ ഇന്ത്യന്‍ ഹൌഡിനിക്ക്‌ സാധ്യമായി. ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നും , രാഷ്ട്രപതിയില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടി.
ഏഷ്യയിലെ ആദ്യത്തെ മാജിക്ക്‌ അക്കാദമിയുടെ സ്ഥാപകനാണ്‌ ഈ മന്ത്രികന്‍.

ഇന്ന്‌ ഇന്ത്യയില്‍ പ്രശസ്‌തരായവരും , പ്രശസ്‌തിയുടെ ഉയരങ്ങളിലേക്ക്‌ കുതിക്കുന്നവരുമെല്ലാം ഈ അക്കാദമിയുടെ ശിഷ്യരാണ്‌.
അന്ധവിശ്വാസങ്ങളുടെ അതിര്‍വരുമ്പുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട്‌
യാഥാര്‍ത്ഥ്യങ്ങളുടെ സത്യം വിളിച്ചോതാന്‍ തുറക്കുന്ന
ഈ മാന്ത്രിക മനസ്സ്‌ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നു.

അനാഥരായ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി , അവരുടെ ക്ഷേമത്തിന്‌ വേണ്ടി തന്റെ എല്ലാ കഴിവുകളും പ്രകടിപ്പിച്ച്‌ അവര്‍ക്കൊരു സാന്ത്വനമായിന്ന ഈ മാന്ത്രികനെ കേരളത്തിലെന്നല്ല ഇന്ത്യയിലെ മുഴുവന്‍ ജനതയും മാറോടണക്കുന്നു.

പുരസ്‌ക്കാരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഈ മന്ത്രികന്‌ സ്വന്തമായുണ്ട്‌.

ഇനിയുമേറെ പറയാന്‍....

കൈവരിച്ച നേട്ടങ്ങളില്‍ ചിലത്‌....

sangheetha naadaka academy award - 1995

al-ain fun city award - 1997

international maguc star award (France - 1999 )

sargasree award from sargam international cultural forum - 1999

rotary international for the sake of recognition award - 1999

prathiba pranaam honour from kerala govt. 2001

award of excellence from muscat muncipality Oman 2001

special appreciation memento from kerala state legislative assembly 2002

rotary vocational excellence award 2002 - 2003

enter into the LIMCA Book records for the succesful completion of -

vismaya bharatha yaathra and for establishing the first magic academy 2003

sneha thilakam a special felicitation offered by kerala gandhi smaraka nidhi 2003

humanity service award from the anti smoking society QATAR 2003

പ്രസിദ്ധമായ സാഹസിക വിദ്യകളില്‍ ചിലത്‌...

houdini escape - 1995 Thiruvananthapuram and baharain

water escape act - 1996 calicut

car vanishing act - 1997 thiruvananthapuram

cine magic - 1997 thiruvananthapuram

Contact:

Magic Academy

Poojapura, TVM

Kerala - 695012

Phone: 0091 - 471 - 2358910

Fax: 0091 - 471 - 2355920

muthukad@vsnl.com

http://www.magicmuthukad.com/

കടപ്പാട്‌...മാജിക്ക്‌ അക്കാദമിയുടെ വെബ്‌സൈറ്റ്‌.

അടുത്തത്‌ ചില കോയിന്‍സ്‌ വിദ്യകളുമായി ഉടനെ വരാം


നന്‍മകള്‍ നേരുന്നു

16 comments:

മന്‍സുര്‍ said...

ഇന്ത്യന്‍ ഹൌഡിനി ഗോപിനാഥ്‌ മുതുക്കാടിനെ കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ്‌ മാത്രം...അഭിപ്രായങ്ങളും , നിര്‍ദേശങ്ങളും അറിയിക്കുക.

ശ്രീ said...

മുതുക്കാടിനെക്കുറിച്ച് വിശദമായ പോസ്റ്റിട്ടതിനു നന്ദി, മന്‍‌സൂര്‍‌ ഭായ്...

:)

അലി said...

പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ച് മാന്ത്രികന്‍ മന്‍സൂറിന്റെ പോസ്റ്റ് വളരെ നന്നായി. മലയളികള്‍ക്കെല്ലാം അഭിമാനമായ അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചതില്‍ സന്തോഷം..
നന്ദി മന്‍സൂര്‍.. നന്ദി

അടുത്ത് വിദ്യകള്‍ക്കായി കാത്തിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

മുതുകാടിനെ പരിചയപ്പെടുത്തിയതിനു നന്ദി മന്‍സൂര്‍. വളരെ നന്നായിരിക്കുന്നു ചെറിയ ലേഖനം. TV യില്‍ കണ്ടിട്ടുണ്ടെന്കിലും അദ്ദേഹത്തിന്റെ പശ്ചാത്തലവും പ്രവര്ത്തന മേഖലകളും ലഭിച്ച അംഗീകാരങ്ങളും ഒക്കെ പരിചയപ്പെടുത്തിയതിനു വീണ്ടും നന്ദി.

ദിലീപ് വിശ്വനാഥ് said...

എനിക്കു വ്യക്തിപരമായി പരിചയമുള്ള ഒരാളാണ് മുതുകാട്. പരിചയപ്പെടുത്തല്‍ നന്നായി.

പ്രയാസി said...

മന്‍സു.. ഞാന്‍ മുതുകാടിനോടൊപ്പം മൂന്നുമാസം ജോലി ചെയ്തിട്ടുണ്ട്..! വിസ്മയം എന്ന പരിപാടിയുമായി ബന്ധപ്പെട്ടു.. എനിക്കു നന്നായി അടുത്തറിയാം.. വളരെ നന്നായെടാ.. ആള്‍ നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ്..
അഭിനന്ദനങ്ങള്‍ .. സ്നേഹിതാ..

absolute_void(); said...

മുതുകാട് മാജിക്കിന് ചില ദോഷങ്ങളും ചെയ്തിട്ടില്ലേ? പല മാജിക്കുകളുടെയും രഹസ്യങ്ങള്‍ - പ്രത്യേകിച്ച് കുറഞ്ഞ ചെലവില്‍ ചെയ്യാവുന്നവ - പുറത്തുവിട്ടതുമൂലം പല ചെറുകിട മജീഷ്യന്മാര്‍ക്കും തങ്ങളുടെ പല വിദ്യകളും സദസ്സില്‍ അവതരിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ചില വിദ്യകളൊക്കെ കാട്ടാന്‍ തുടങ്ങുമ്പോഴേ, സദസ്സില്‍ നിന്ന് ചില രസംകൊല്ലികള്‍ അവയുടെ രഹസ്യം വിളിച്ചുപറയുക മൂലമോ കണ്ടുകൊണ്ടിരിക്കുന്ന ആളുകളില്‍ വലിയൊരു വിഭാഗത്തിന് അതിന്‍റെ രഹസ്യം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞതു വഴിയോ മാജിക് എന്ന കലാവിദ്യയുടെ ആസ്വാദനത്തില്‍ സാരമല്ലാത്ത പോറല്‍ വന്നിട്ടുണ്ട്. തന്നെയുമല്ല, ഒരു സ്റ്റേജ് പരിപാടി വിജയിപ്പിക്കണമെങ്കില്‍ ഇന്ന് ഒട്ടേറെ ഉപകരണങ്ങളും അതിനനുസരിച്ച് പണച്ചെലവും വേണമെന്ന നിലയായിട്ടുണ്ട്. ചുരുക്കത്തില്‍ ടിക്കറ്റിനത്തില്‍ വന്‍തുകപിരിക്കാന്‍ ശേഷിയുള്ള - ക്രൗഡ് പുള്ളറായ - മജീഷ്യന് മാത്രമേ വേദി കിട്ടൂ. ചെറുകിടക്കാരെ തുടച്ചുമാറ്റി ഈ രംഗം പിടിച്ചെടുത്ത് മൊണോപ്പൊളി സ്ഥാപിക്കാനുള്ള ശ്രമമല്ലായിരുന്നോ, ഈ ടിവിയിലൂടെ മാജിക് പഠിപ്പിക്കുന്നതിന്‍റെയും മാജിക് അക്കാദമി തുടങ്ങിയതിന്‍റെയുമൊക്കെ ഗുട്ടന്‍സ്?

(ഞാനൊരു ദോഷൈകദൃക്കാണേ...)

ഇതിന് കിട്ടാവുന്ന ഒരു മറുപടി ഞാനിപ്പോഴേ മനസ്സില്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് തെരുവു മജീഷ്യന്മാരുടെ മേള സംഘടിപ്പിച്ചത് മാജിക് അക്കാദമിയല്ലേ എന്നതാവും ആ മറുചോദ്യം. തെരുവുമാജിക്കുകാര്‍ ഒരു കാലത്തും സ്റ്റേജ് മജീഷ്യന്മാര്‍ക്ക് വെല്ലുവിളിയാവില്ല എന്ന സത്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പക്ഷെ ഉള്ളതുപറയണമല്ലോ. ആ മേളയില്‍ ഞാന്‍ ആദ്യന്തം കാഴ്ചക്കാരനായിരുന്നു. ചുറ്റും ആളുകള്‍ ഇടിച്ചുകൂടി നില്‍ക്കുമ്പോഴും യാതൊരു മറയുമില്ലാതെ ഈ പഹയന്മാര്‍ കാട്ടുന്ന കണ്‍കെട്ടുവിദ്യകളുണ്ടല്ലോ - അത് കണ്ടുപഠിക്കണം, കേരളത്തിലേ സ്റ്റേജ് മജീഷ്യന്മാര്‍. എത്ര അനായാസമായാണ് ചിരിയും അമ്പരപ്പും നിറച്ച് ഓരോരോ വിദ്യകള്‍ അവര്‍ അവതരിപ്പിക്കുന്നത്!

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
മുതുകാടിനെ കേരളത്തില്‍ പരിചയപ്പെടുത്തേണ്ട കാര്യമേയില്ല. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് അധികമാരും അറിയാത്ത കാര്യങ്ങളും മറ്റെവിടേയും കാണാത്ത അപൂര്‍‌വ ചിത്രങ്ങളും കൊണ്ട് ഈ പോസ്റ്റ് നന്നാക്കി..
നന്ദി..

മന്‍സുര്‍ said...

ശ്രീ....നന്ദി

അലിഭായ്‌...നന്ദി

ശ്രീവല്ലഭന്‍ മാഷേ...നന്ദി

വാല്‍മീകി...സന്തോഷം..അപ്പോ ശരിക്കറിയാലോ ...

പ്രയാസിയാണ്‌ ഇനി മുതുകാടിനെ കുറിച്ച്‌ പറയേണ്ടത്‌..പ്രതീക്ഷിക്കുന്നു...

നജീം ഭായ്‌....സന്തോഷം

പ്രിയ സ്നേഹിത സെബിന്‍

മുതുകാടിനെയോ..മറ്റ്‌ മജീഷ്യന്‍മാരെയോ പുകഴ്‌ത്തിപാടുക എന്ന ഒരു ജോലിയില്ലല്ല ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌..മറിച്ച്‌ കേരളത്തിലെ മാന്ത്രികരെ കുറിച്ച്‌ എനിക്കറിയാവുന്നവ എഴുതുന്നു എന്ന്‌ മാത്രം.
പിന്നെ മാജിക്ക്‌ എന്ന കല ഒരു സാഗരം പോലെ അറ്റമില്ലാതെ കിടക്കുന്നു ഒരു പ്രതിഭാസമാണ്‌. ചെറിയ ചെറിയ വിദ്യകള്‍ കാണിച്ച്‌ കൈയടി നേടുന്ന മജീഷ്യന്‍മാര്‍ക്ക്‌ ഇതിനപ്പുറം വിശാലമായ മാജിക്കുകളുടെ വിസ്‌മയമുള്ള ലോകമുണ്ടെന്ന്‌ കാണിച്ച്‌ തരുന്നതും ഇവരൊക്കെയല്ലേ.

വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന അതിസാഹസികമായ ഒട്ടനവധി ഇന്ദ്രജാലങ്ങള്‍ നമ്മുക്ക്‌ പരിചയപ്പെടുത്തുകയും അത്‌ മറ്റ്‌ മജീഷ്യന്‍മാര്‍ക്ക്‌ പ്രചോദനമാവുകയും ചെയ്യ്‌തിട്ടുണ്ട്‌ ഇതൊന്നും നാം വിസ്‌മരിച്ച്‌ കൂടാ... പിന്നെ ഇതുമൊരു കലാരൂപമാണ്‌
സിനിമ പോലെ....ഉത്‌സവം പോലെ.....
കൂടുതല്‍ പണം മുടക്കി നല്ല ചിത്രം എടുക്കുന്നവരുണ്ട്‌
കുറഞ്ഞ ചിലവില്‍ സിനിമയെടുക്കുന്നവരുമുണ്ട്‌...അതിലൊന്നും കാര്യമില്ല.... നല്ലതിനെ പ്രേക്ഷകന്‍ വിജയിപ്പിക്കുന്നു...ഇവിടെയും അതേ സംഭവികുന്നുള്ളു....
തെരുവ്‌ മജീഷ്യന്‍മാരിലൂടെ നാം കണ്ടിരുന്ന മാജിക്കുകള്‍ ഇന്ന്‌ കുറവാണ്‌... പിന്നെ അന്നത്തെ കാലമല്ലല്ലോ ഇന്ന്‌..

ആരാണ്‌ ഇന്ന്‌ തെരുവകളില്‍ ഇതൊക്കെ കണ്ട്‌ നില്‍ക്കുന്നത്‌...??
ആര്‍ക്കാണ്‌ നേരം...?? പത്രമാധ്യമങ്ങളിലും..മറ്റ്‌ പരസ്യപലകളിലും തിരുവനന്തപുരത്തെ തെരുവ്‌ മാജിക്ക്‌ നിറഞ്ഞില്ലായിരുന്നെങ്കില്‍...മാജിക്ക്‌ കാണാന്‍ അവര്‍ക്ക്‌ അവര്‍ മാത്രമേ ഉണ്ടാക്കുമായിരുന്നുള്ളു.

ടീവിയിലൂടെ കൊച്ചു കൊച്ചു ട്രിക്കുകള്‍ കാണിക്കുന്നത്‌ കൊണ്ടൊന്നും മാജിക്കിന്റെ ലോകം അവസാനിക്കുന്നില്ല. ഈയുള്ളവന്‍ തന്നെ പരിപ്പാടികള്‍ അവതരിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന്‌ , രണ്ട്‌ വിദ്യകള്‍ പഠിപ്പിച്ചേ മടങ്ങാറുള്ളു. പിന്നെ മാജിക്കിന്റെ ട്രിക്ക്‌ അറിഞ്ഞത്‌ കൊണ്ടൊന്നും ആരും മജീഷ്യന്‍ ആവില്ല...അതിനും വേണം കഴിവ്‌.. അല്ലെങ്കില്‍ മുതുകാടിന്റെ നിര്‍ദേശ പ്രകാരം മാജിക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കിയിരുന്ന നിലംബൂര്‍ പൂക്കോട്ടുംപാടത്തെ പല ആശാരിമാരും ഇന്ന്‌ ഇന്ത്യയില്‍ പ്രശസതരാക്കുമായിരുന്നു.

പിന്നെ ദോഷങ്ങളെന്ന്‌ നമ്മുക്ക്‌ തോന്നുന്ന പലതും മറ്റുള്ളവര്‍ക്ക്‌ ദോഷമാക്കുന്നിലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ ദോഷം..???
പിന്നെ സ്റ്റേജ്‌ പരിപ്പാടി..പണ്ടത്തെ പോലെ നാല്‌ കസേരയും വലിച്ചിട്ട്‌ നടത്തി നോക്കിയാല്‍ അറിയാം ഒരു ഈച്ച പോലും വരില്ലാന്ന്‌....നമ്മളും മാറ്റങ്ങളാണ്‌ ആഗ്രഹിക്കുന്നത്‌..


നിരവധി വേദികളില്‍ മുതുകാടിനോടൊപ്പം സഹകരിച്ച പലരും പിന്നീട്‌ അദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്‌... അദേഹത്തിന്റെ മാജിക്ക്‌ വേദികള്‍ അലങ്കോലമാക്കാന്‍ ശ്രമിക്കുക... വിദ്യകളുടെ രഹസ്യം ജനകൂട്ടത്തില്‍ ഉറക്കെ വിളിച്ച്‌ പറയുക...പക്ഷേ ഇതൊന്നും അദേഹത്തിന്റെ വളര്‍ച്ചയെയോ..അദേഹത്തിന്റെ മാജിക്കിനെയോ തളര്‍ത്താന്‍ ആര്‍ക്കും സധിച്ചില്ല...ശരിയാണ്‌ നിലംബൂരിലെ ആ മിടുക്കന്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഏഷ്യയിലെ ആദ്യത്തെ മാജിക്ക്‌ അക്കാദമിയുടെ തലപ്പത്തെതുകയെന്ന്‌ പറഞ്ഞാല്‍ അത്ര നിസ്സാരമായ കര്യമാണോ..അതിന്‌ പിറകിലുമുണ്ട്‌ അല്‍പ്പം യാതനയുടെ കഥകള്‍.

കഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ഫലം കിട്ടുമെന്ന്‌ മുതുകാട്‌ വെറുതെ ഒരു തമാശ വാക്കായി പറയുന്നതല്ല...സ്വന്തം അനുഭവമാണ്‌..

വിദേശരാജ്യങ്ങളില്‍ മറ്റ്‌ മജീഷ്യന്‍മാരുടെ മാജിക്കുകള്‍ കണ്ടാസ്വദിക്കുന്ന മജീഷ്യന്‍മാരെ കുറിച്ച്‌ വായിച്ചും..വീഡിയോയില്‍ കണ്ടുമറിഞ്ഞിട്ടുണ്ട്‌...ഇവിടെയോ..
ഇതൊക്കെ തട്ടിപ്പാണേ...എനിക്കറിയില്ലേ.....അതാണ്‌ മലയാളി പ്രേക്ഷകന്‍

വരൂ വലുതായി ചിന്തികൂ


നന്‍മകള്‍ നേരുന്നു

absolute_void(); said...

മന്‍സൂര്‍ഭായ്,

"വിദേശരാജ്യങ്ങളില് മറ്റ് മജീഷ്യന്മാരുടെ മാജിക്കുകള് കണ്ടാസ്വദിക്കുന്ന മജീഷ്യന്മാരെ കുറിച്ച് വായിച്ചും..വീഡിയോയില് കണ്ടുമറിഞ്ഞിട്ടുണ്ട്...ഇവിടെയോ..
ഇതൊക്കെ തട്ടിപ്പാണേ...എനിക്കറിയില്ലേ.....അതാണ് മലയാളി പ്രേക്ഷകന്"

അപ്പറഞ്ഞതിന് പത്തുമാര്‍ക്ക്. അത്രയുമേ ഞാനും ഉദ്ദേശിച്ചുള്ളൂ. അല്ലാതെ ഒരാളെ ഒറ്റതിരിച്ച് ആക്രമിക്കുകയായിരുന്നില്ല ലക്ഷ്യം. മലയാളി ആസ്വാദകാനയല്ല, മാജിക്ക് കാണാന്‍ പോകുന്നത് എന്നതാണ് എന്റെ പോയിന്റ്. രഹസ്യം എങ്ങനെയും പൊളിക്കുക എന്നതില്‍ അവന്‍ ഹരം കണ്ടെത്തിയിരിക്കയാണ്. മാജിക്കിന്റെ ലോകം അതില്‍ ജനുവിനായി താത്പര്യമില്ലാത്ത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിലൂടെ ഈ രസംകൊല്ലികളെ മുതുകാട് പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം പല ചെറുകിട കലാകാരന്മാരും ഉന്നയിച്ച് കേട്ടിട്ടുണ്ട്. ആ ആരോപണത്തില്‍ ചിലപ്പോള്‍ കൊതിക്കെറുവ് കണ്ടേക്കാം. എങ്കിലും അങ്ങനെയൊരു ആരോപണമുണ്ട്. അതൊന്ന് സൂചിപ്പിക്കുക കൂടിയായിരുന്നു എന്റെ ഉദ്ദേശ്യം.

പിന്നെ തെരുവുമാജിക്ക് - സത്യമാണ് ഞാന്‍ പറഞ്ഞത്. അന്ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒരു മജീഷ്യന്‍ കളിച്ച വിദ്യകളുണ്ടല്ലോ, തപസ്സിരുന്നാല്‍ ഈ ജന്മത്ത് അതില്‍ പലതും സ്റ്റേജ് മജീഷ്യന്മാര്‍ക്ക് ചെയ്യാനൊക്കില്ല. കാരണം ജനങ്ങളുമായി ഗ്യാപ്പിട്ടുനിന്നുകൊണ്ടല്ല അവര്‍ അതൊന്നും ചെയ്യുന്നത്. അവരുടെ ഇടയില്‍ നിന്നുകൊണ്ടാണ്. അസാമാന്യമായ വേഗതയും കൈത്തഴക്കവും ഇല്ലാതെ അവരുടെ കണ്‍കെട്ടുകള്‍ വിജയിക്കാന്‍ പോകുന്നില്ല. തന്നെയുമല്ല, അങ്ങേരുപയോഗിച്ച ഉപകരണങ്ങളെന്നുപറയാന്‍ ഒരു ചെറിയ നെറ്റ്, കുറച്ചു പഴന്തുണി, ഒരു നോട്ടുബുക്ക്, ചെറിയ സംഗീതോപകരണങ്ങള്‍ ഇതൊക്കെ മാത്രം.

പി.സി. പ്രദീപ്‌ said...

മന്‍സൂര്‍,
മജീഷ്യന്‍ മുതുകാടിനെ കുറിച്ചുള്ള ഈ കുറിപ്പ് നന്നായിരിക്കുന്നു.

മൂര്‍ത്തി said...

വായിക്കുന്നുണ്ട്..തുടരുക...

സജീവ് കടവനാട് said...

മന്‍സൂറേ ലേഖനം നന്നായി.

മന്‍സുര്‍ said...

പി.സി.പ്രദീപ്‌ നന്ദി

മൂര്‍ത്തി സാറേ..നന്ദി

സെബിന്‍...

തങ്കളുടെ മറുപടി ഇഷ്ടായി...
ഈ കര്യങ്ങള്‍ ഇത്‌ പോലെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരനാണ്‌ ഞാനും..
തങ്കളുടെ അറിവിലേക്കായ്‌..ഇതിന്‌ മുന്‍പ്പ്‌ ഞാന്‍ പ്രൊഫസര്‍ വാഴകുന്നത്തെ കുറിച്ചുള്ള കുറിപ്പില്‍ എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌... അതവസാനിക്കുന്നത്‌ ഇങ്ങിനെ....
ഞാന്‍ അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന തെരുവോരങ്ങളിലെ
ആള്‍കൂട്ടത്തിനുള്ളിലെ മാജിക്ക്‌..അവിടെ കര്‍ട്ടന്‍ ഇല്ല...ലൈറ്റില്ല...
മിഴിയടക്കാതെ സസൂക്ഷമം ജാലവിദ്യക്കാരന്‍റെ കള്ളത്തരം കണ്ടുപിടിക്കാന്‍...
തുറന്ന കണ്ണുകളെ കമ്പളിപ്പിക്കുന്ന ആ തെരുവ്‌ മാജിക്കിന്‌ തന്നെ എന്‍റെ കൈയടി....

വായിക്കാന്‍ ശ്രമിക്കുമല്ലോ...

http://mansoorsmagics.blogspot.com/2007/10/blog-post_21.html

നന്‍മകള്‍ നേരുന്നു

Nilavara said...

മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിന്‍റെശിഷ്യന്മാര്‍ ആരെങ്കിലുമുണ്ടോ ..?ഓണരിഞ്ഞാല്‍ തരകേടില്ല

Aarsha Abhilash said...

nice article!