Monday, December 10, 2007

ഗ്ലാസ്സ്‌ ആന്റ്‌ ബോല്‍ മാജിക്ക്‌....

പ്രിയ കൂട്ടുക്കാരെ

മൂന്ന്‌ ഗ്ലാസ്സുകല്‍ കൊണ്ട്‌ ചെയ്യാവുന്ന ഒരു സിംമ്പില്‍ മാജിക്ക്‌ പറയാം...
ചിത്രത്തില്‍ കാണിച്ച പോലെ മൂന്ന്‌ ഗ്ലാസ്സുകള്‍ എടുക്കുക.

(പ്ലാസ്റ്റിക്‌ ഗ്ലാസ്സാണ്‌ വേണ്ടത്‌ മറക്കരുത്‌..)
മാജിക്ക്‌ തുടങ്ങുന്നതിന്‌ മുന്‍പ്പ്‌ ചെറിയ പന്തോ..അല്ലെങ്കില്‍ കടലാസ്സ്‌ കഷണങ്ങള്‍ ചെറിയ രൂപത്തില്‍ ഉരുട്ടിയെടുത്തതോ 4 ഓ 5 ഓ എടുത്ത്‌ വെക്കുക.
ഇനി നിരത്തി വെച്ചിട്ടുള്ള ഗ്ലാസ്സുകള്‍ ഓരൊന്നായ്‌ ഒന്നിന്‌ മീതെ ഒന്നായി അടുക്കുക.
ഇതിനിടയില്‍ നടുവിലുള്ള (രണ്ടാമത്തെ ഗ്ലാസ്സ്‌) ഗ്ലാസ്സില്‍ ഒരു പന്ത്‌ ആരും കാണാതെ

ഇട്ട്‌ വെക്കുക. ഒക്കെ ചെയ്യ്‌തല്ലോ....ഇനി...

മേശപുറത്ത്‌ മൂന്ന്‌ പന്തുകള്‍ വെക്കുക..ആളൂകള്‍ കാണുന്നതിനായി.
ഇനി കൈയിലുള്ള ഗ്ലാസ്സുകള്‍ ഏറ്റവും അടിയില്‍ നിന്നായി ഓരോന്നെടുത്ത്‌ വേഗത്തില്‍ മേശപ്പുറത്ത്‌ കമഴ്‌ത്തി വെക്കുക.മറക്കരുത്‌ രണ്ടാമത്തെ ഗ്ലാസ്സ്‌ കമഴ്‌ത്തുബോല്‍ ഉള്ളിലെ ചെറിയ പന്ത്‌ ഇപ്പോ മേശപുരത്തുണ്ടാക്കും...അതയത്‌ ഗ്ലാസ്സ്‌ പൊകിയാല്‍ കാണാമെന്ന്‌ ശരിയല്ലേ....

അടുത്തതായി കൈയിലുള്ള മൂന്ന്‌ പന്തില്‍ ഒരു പന്തെടുത്ത്‌ നടുവിലെ ഗ്ലാസ്സിന്റെ മുകളില്‍ വെക്കുക. അതിന്‌ മുകളില്‍ മറ്റ്‌ രണ്ട്‌ ഗ്ലാസ്സുകളും വെച്ച്‌ മന്ത്രം ചൊല്ലി ഗ്ലാസ്സില്‍ തട്ടി ഗ്ലാസ്സ്‌ മൂന്നും ഒരുമിച്ച്‌ എടുക്കുക...ഇപ്പോ മേശപ്പുറത്ത്‌ പന്ത്‌ കാണാം ഒപ്പം കണ്ട്‌ നില്‍ക്കുന്നവര്‍ കണ്ണ്‌ മിഴിക്കുന്നതും..
ഇപ്പോല്‍ ഗ്ലാസ്സിനുള്ളിലെ പന്ത്‌ എവിടെയെന്നറിയില്ലെ.....രണ്ടാമത്തെ ഗ്ലാസ്സിലാണ്‌ അല്ലേ. ഒക്കെ ...

വീണ്ടും ഗ്ലാസ്സുകള്‍ ഓരോന്നായി വേഗത്തില്‍ കമഴ്‌ത്തി വെക്കുക.മേശപുറത്തുള്ള ആദ്യത്തെ പന്തുള്ള അവിദെ ആയിരിക്കും രണ്ടാമത്തെ ഗ്ലാസ്സ്‌ വരുന്നത്‌ വീണ്ടും ഒരു പന്തെടുത്ത്‌ ഗ്ലാസ്സിന്‌ മുകളില്‍ വെക്കുക...എന്നിട്ട്‌ പഴയത്‌ പോലെ ആവര്‍ത്തിക്കുക.....അപ്പോ വീണ്ടും മേശപ്പുറത്ത്‌ രണ്ട്‌ പന്തുകള്‍ പ്രത്യക്ഷപ്പെടും..

മനസ്സിലായി കാണുമെന്ന്‌ കരുതുന്നു...
ചിത്രങ്ങള്‍ ശ്രദ്ധിക്കുക...അല്‍പ്പം ബുദ്ധിയും
എല്ലാരും പരീക്ഷിച്ചു നോകി അഭിപ്രായങ്ങള്‍ അറിയിക്കുക..


നന്‍മകള്‍ നേരുന്നു

19 comments:

മന്‍സുര്‍ said...

ഇനി കുറച്ച്‌ കോയിന്‍ ട്രിക്കുകളുമായി.... തുടരാം..ഒക്കെ

അടുത്ത ലക്കം കോയിന്‍ ട്രിക്കുകള്‍

നിര്‍ദേശങ്ങളും..അഭിപ്രായങ്ങളും അറിയിക്കുക....

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാല്ലോ മാജിക്ക്.

പരീക്ഷിച്ചു നോക്കട്ടെ.

ഏ.ആര്‍. നജീം said...

ഇത് സൂപ്പര്‍,
മന്‍സൂര്‍ ഭായ് തുടരട്ടെ പ്രകടനങ്ങള്‍

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

കൊള്ളാം. ഇതിന്റെ മോഡലുകള്‍‌ പണ്ട് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
:)

ദിലീപ് വിശ്വനാഥ് said...

പരീക്ഷിച്ചു നോക്കിയിട്ടു വിവരം പറയാം.

un said...

മന്‍സൂറെ, ഹൌഡിനി ട്രിക്ക് അറിയാമെങ്കില്‍ പഠിപ്പിച്ചു താ.. :)

കൊച്ചുമുതലാളി said...

ഇത് ഞാന്‍ നേരത്തെ ചെയ്തിട്ടുണ്ട്.

നന്നായി പ്രക്ടീസ് ചെയ്യാതെ കാണിക്കാന്‍ പോയാല്‍ പണി ചീറ്റും.

ക്രിസ്‌വിന്‍ said...

ആദ്യം മനസിലായില്ല
രണ്ട്‌ പ്രാവശ്യം വയിച്ചപ്പോളാ പുടികിട്ടിയത്‌
:)
റാം പഴയതാ മാറ്റി 1GB ആക്കണം

അലി said...

കൊള്ളാം...
നല്ല പരിപാടി.
പരീക്ഷിച്ചു നോക്കട്ടെ (കാണികളുടെ മനക്കരുത്ത്)
എന്നിട്ട് വരാം!

മന്‍സുര്‍ said...

പ്രിയ... പരീക്ഷിച്ചു നോകി അഭിപ്രായം പറയാന്‍ മറക്കല്ലെ

നജീം ഭായ്‌ അപ്പോ വിജയിച്ചു അല്ലേ...പ്രാക്‌ടീസ്‌ അത്യാവശ്യം

ശ്രീ....നന്ദി...

വാല്‍മീകി... ഹഹാ,,നീയാണെങ്കില്‍ വിവരം പറയണ്ടാ ഞാനൂഹിച്ചോളാം...ഹിഹീഹിഹീ

പേരകേ.....ഇരുന്നിട്ട്‌ പോരെ കാല്‌ നീട്ടല്‍..ഇതൊക്കെ നമ്മുക്ക്‌ പഠിക്കാം എന്നാല്‍ വലുത്‌ നിഷ്‌പ്രയാസമായി ചെയ്യാം...അവതരണ രീതി..അറിഞ്ഞാ പിന്നെ ആര്‍ക്കും സ്റ്റേജില്‍ ഒരു ഭയവുമില്ലാതെ അവതരിപ്പിക്കാം... വരുന്നുണ്ട്‌ പിറകെ....അഭിപ്രായത്തിന്‌ നന്ദി

കൊച്ചു മുതലാളി...ശരിയാണ്‌ പ്രാക്‌ടീസ്‌ ഇല്ലെങ്കില്‍ നോ രക്ഷാ... നന്ദി സ്നേഹിത...

ക്രിസ്‌വിന്‍... റാം മാറ്റിയോ... വലിയ ഇറ്റംസ്സുകള്‍ വരുന്നുണ്ട്‌...ഒക്കെ

അലിഭായ്‌... ഓക്കെ ധൈര്യമായി അവതരിപ്പികൂ.... പ്രാക്‌ടീസ്‌ വേണം
റിസല്‍ട്ട്‌ അറിയിക്കുക....

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സംഗതി കൊള്ളാം, ഒന്ന് പരീക്ഷിച്ചു നോക്കാം ല്ലേ

ധ്വനി | Dhwani said...

മൂന്നു ഗ്ളാസില്‍ ഒന്നു പൊട്ടി!

അതേ പേരയ്ക്കയ്ക്ക് ഹൗഡിനി എസ്കേപ് പഠിപ്പിയ്ക്കുമ്പോള്‍ എന്നെ കൂടി ക്ളാസില്‍ ഇരുത്തണേ! (പഠിയ്ക്കാനല്ല, പേരയ്ക്കാ മുങ്ങാതെ സൂക്ഷിയ്കണമല്ലോ!)

G.MANU said...

onnu try cheyyanam apppaa

ഹരിശ്രീ said...

കൊള്ളാം ഭായ്,

ഇനിയും സൂത്രങ്ങള്‍ പോരട്ടെ...

ഗിരീഷ്‌ എ എസ്‌ said...

വലിയ വലിയ മാജിക്കിനായി കാത്തിരിക്കുന്നു...

കാനനവാസന്‍ said...

മാജിക് ക്ലസില്‍ ഇപ്പോഴാണ് വരാന്‍ പറ്റിയത്....
കൊള്ളാം....എല്ലാമൊന്ന് പരീക്ഷിച്ചുനോക്കണം.
:)

sabeebindia said...

എന്‍റെ വീട്ടില്‍ പ്ലാസ്റ്റിക് ഗ്ലാസ് ഇല്ല.?

sabeebindia said...

ഞാന്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് ADJUST ചെയ്തു.സംഗതി കലക്കി മന്‍സൂര്‍ക്കാ... ഞാന്‍ എന്‍റെ അനിയനെ പറ്റിച്ചു

Unknown said...

മൻസൂർ ബായ് നിങ്ങൾ പുലിയാണ്